Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

ഒരു പുകച്ചുരുൾ വായുവിലേക്ക് ഊതി വിട്ടുകൊണ്ട് അയാൾ പറഞ്ഞു….” നിങ്ങൾ….. നിങ്ങൾ ആരാണ്???.. ”
പേടിയോടെ ഇന്ദു ചോദിച്ചു….

” ശോ… അത് ഞാൻ മറന്നു…. നമ്മൾ പരിചയപ്പെട്ടില്ലല്ലേ…. എന്നെ ഇന്ദുമോൾക്കറിയില്ല…. പക്ഷെ ഇന്ദുവിനെ പറ്റി എല്ലാം എനിക്കറിയാം… എല്ലാം… ”
വീണ്ടും ഒരു പുകച്ചുരുൾ കൂടി ഊതിവിട്ടിട്ട് അയാൾ തുടർന്നു….

” എന്റെ പേര് മഹാദേവൻ…. ചിലർ മഹാദേവൻ മുതലാളിന്ന് വിളിക്കും…. ഞാനും നീ ഇപ്പൊ കൊണ്ടു നടക്കുന്നവനുണ്ടല്ലോ അമൽ…. ഞങ്ങൾ തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്…. അവനെ ജനിപ്പിച്ചവനാണ് ഞാൻ….. അവന്റെ തന്ത…. ”
അയാളുടെ മുഖത്ത് ആ നിമിഷം ക്രൂരത മാത്രമാണ് ഉണ്ടായിരുന്നത്….
അത് കേട്ടപ്പോൾ ഇന്ദു ഒന്നുകൂടി ഞെട്ടി…. അമലിന്റെ അച്ഛനെ പറ്റി നല്ലതൊന്നും അമലോ അരവിന്ദോ പറഞ്ഞ് അവൾ കേട്ടിട്ടില്ല….

” അവന്റെ ഇങ്ങോട്ടുള്ള വരവും പോക്കും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചു നളായന്നെ…. അവന്റെ മാറ്റങ്ങൾ ഒക്കെ മനസ്സിലാക്കാൻ എനിക്ക് ആരുടേയും സഹായം ഒന്നും വേണ്ടാ…. ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ തന്തയല്ലേ…. അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ദേ ഈ ആലിന്റെ ചുവട്ടിൽ നിന്റെ മുൻപിൽ വന്ന് നിൽക്കുന്നു…. ”
അയാൾ സിഗെരെറ്റ് നിലത്തേക്ക് എറിഞ്ഞ് കാൽ വച്ചു ഞെരിച്ചു….

” എനിക്ക് പോണം… ”
ഇന്ദു തിരിച്ചു നടക്കാൻ തുടങ്ങി….

” അങ്ങനെയങ്ങ് പോയാലോ മോളെ… അങ്കിളിന് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോകാന്നേ… ”
അയാൾ ഇന്ദുവിനെ തടഞ്ഞു… അവൾ പേടിയോടെ അയാളെ നോക്കി…. പിന്നെ തല താഴ്ത്തി നിന്നു…

” ദേ മോളായിട്ട് ഒഴിഞ്ഞു പോയില്ലെങ്കിൽ മോളെ കൊന്ന് കുഴിച്ചു മൂടും എന്നൊക്കെ പറയുന്ന യൂഷ്വൽ വില്ലൻ ആണ് ഞാനെന്ന് മോൾ വിചാരിക്കരുത്…. ഞാൻ അങ്ങനൊന്നും ചെയ്യില്ല…. ”
ഇന്ദു വീണ്ടും തലയുയർത്തി അയാളെ നോക്കി….

” അവനെ കെട്ടി കൂടെ പൊറുക്കാമെന്ന് എന്തെങ്കിലും ചിന്ത നിന്റെ മനസ്സിലുണ്ടെങ്കിൽ അത് ഇപ്പോളെ കളഞ്ഞേക്ക്…. അതല്ലെന്നാണെങ്കിൽ ആദ്യം ഞാൻ എന്റെ മോനെ അങ്ങ് കൊല്ലും…. ”
ഇത്തവണ ഇന്ദു ശരിക്കും ഞെട്ടി വിറച്ചു….

” അതുകണ്ട് നീ വിറങ്ങലിച്ചു നിക്കുമ്പോൾ നിന്റെ വളർത്തഛനും അമ്മയും എന്തിനേറെ കെട്ടിച്ചയച്ച നിന്റെ ചേച്ചിയെയും അവളുടെ ഭർത്താവിനെയും വരെ ഓരോന്നായി ഞാൻ കൊല്ലും….. എല്ലാം കണ്ട് അനുഭവിക്കാനായി നിന്നെ മാത്രം ബാക്കി വയ്ക്കും…. ”
അയാളുടെ മുഖത്തെ ക്രൂരത കൂടി കൂടി വന്നു…. ഇന്ദു സംസാരിക്കാൻ പോലുമാകാതെ പേടിച്ചു നിൽക്കുകയായിരുന്നു….

” ഇത് ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതാണെന്ന് എന്തെങ്കിലും വിചാരം മോൾക്ക് ഉണ്ടെങ്കിൽ മഹാദേവൻ മുതലാളിയെപ്പറ്റി ചുമ്മ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മതി…. എന്റെ തീരുമാനങ്ങൾക്കെതിരെ നിൽക്കുന്നത് എന്റെ തന്നെ ചോരയാണെങ്കിൽ പോലും അറത്തു മാറ്റിയിരിക്കും ഞാൻ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025