Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

അത് കേട്ടപ്പോൾ വീർപ്പിച്ചു വച്ചിരുന്ന അവളുടെ മുഖവും ഒന്നയഞ്ഞു…. ഒന്നും മിണ്ടാതെ അവൻ അവളുടെ അടുത്ത് കുറച്ചു നേരം ഇരുന്നു…. പിന്നെ ഞൊടിയിടയിൽ അവളുടെ മടിയിൽ തല വച്ച് കിടന്നു….” എന്താ ഈ കാണിക്കുന്നേ…. എഴുന്നേൽക്ക് അമലേട്ടാ…..ഈശ്വരാ… ആരെങ്കിലും കണ്ടാൽ എന്ത് പറയും… ”
അവൾ ദേഷ്യത്തോടെയും നിസ്സഹയതയോടെയും പറഞ്ഞു…

” അപ്പൊ ആരെങ്കിലും കണ്ടാലേ കുഴപ്പമുള്ളു…. അല്ലാതെ എന്റെ ഇന്ദുവിന് കുഴപ്പമില്ലല്ലേ…. അത് മതി… ചാടി എഴുന്നേറ്റ് കളയല്ലേ…. ഞാൻ തലയിടിച്ചു വീണു പോകും.. ”
അവൾ എഴുന്നേൽക്കില്ലന്ന് അവന് ഉറപ്പായിരുന്നു…. അവൻ പതിയെ കാത് അവളുടെ വയറ്റിലേക്ക് ചേർത്തു വച്ച് കണ്ണടച്ചിരുന്നു…. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….

” അതേ… എഴുന്നേൽക്കുന്നുണ്ടോ…. എന്ത് അധികാരത്തിലാ ഇങ്ങനെ കയറി കിടക്കുന്നെ… ഞാൻ ആളെ വിളിച്ചു കൂട്ടും…. ”
അവൾ കപട ദേഷ്യത്തോടെ പറഞ്ഞു…

” ശരി ആളെ വിളിച്ചു കൂട്ടിക്കോ… എന്നാലും തത്കാലം എഴുന്നേൽക്കാൻ ഉദേശമില്ല…. നീ പിടയ്ക്കാതെ അടങ്ങി ഇരിക്ക് പെണ്ണെ… കുഞ്ഞ് അനങ്ങുന്നോന്ന് നോക്കട്ടെ… ”
അവൻ വീണ്ടും കാത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു… അവളുടെയുള്ളിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത് വിദഗ്ധമായി മറച്ചു…

” ശോ… ഒന്നും കേൾക്കുന്നില്ലല്ലോ…. ഇനി ഞാൻ വന്നത് കുഞ്ഞ് അറിഞ്ഞില്ലേ… ”
അവന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായി പോയി…. ഇന്ദു അവനെ രൂക്ഷമായി നോക്കി….അവൻ അത് ശ്രദ്ധിക്കാതെ അവളുടെ ചെറുതായി വീർത്തു തുടങ്ങിയ വയറ്റിൽ അമർത്തി ചുംബിച്ചു… അവളുടെ കൈയിൽ നിന്നും അടി കിട്ടുന്നതിന് മുൻപ് ചാടി എഴുന്നേറ്റ് രണ്ടു പടവുകൾ ചാടിക്കയറി…..

” താനിത് എന്ത് തോന്നിവാസമാ കാണിച്ചേ… ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും… എല്ലാവരും അറിയട്ടെ ഇയാളുടെ തനിക്കൊണം… ”
അവൾ ദേഷ്യത്തോടെ പറഞ്ഞു….

” ഇനി എന്തറിയാനാ… നീ തന്നല്ലേ വിളിച്ചു കൂവിയത്‌ ഞാൻ ഒരു ആഭാസനാണെന്ന്… ഒരു കുഞ്ഞ് ആഭാസത്തരം ആണെന്ന് വിചാരിച്ചാൽ മതി… അതേ ഞാൻ നിനക്ക് തന്നതല്ല…. കുഞ്ഞിനുള്ളതാ…. ”
അവൻ വീണ്ടും പടവുകൾ കയറാനൊരുങ്ങി….

“അതേ… നാളത്തെ കാര്യം ഓർത്ത്‌ ടെൻഷൻ ഉണ്ടോ…? ”
അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു….

” ടെൻഷൻ ഒന്നും വേണ്ട കേട്ടോ…. ആ കുഞ്ഞ് അവന്റെ അച്ഛന്റെ കൂടെ തന്നെ വളരും…. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… ”
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലകുനിച്ചു….

” ഇന്ദു…. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ??… ”
അവൻ ശബ്ദം ആർദ്രമാക്കി ചോദിച്ചു….

” എന്ത്… എനിക്ക് ഒന്നും പറയാനില്ല… ”
അവൾ തലകുനിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…

” മ്മ്… ശരി…. പിന്നെ വേറൊരു കാര്യം…. രാവിലത്തെ ഭക്ഷണം… നന്നായിരുന്നു…. വായിൽ വച്ചപ്പോളെ മനസ്സിലായി ഇവിടുത്തെ സൃഷ്ടിയാണെന്ന്…. പിന്നെ ചുമ്മ വട്ടാക്കാൻ വേണ്ടി കൊള്ളില്ലന്ന് പറഞ്ഞതാ…. ”
ഒരു ചിരിയോടെ അവൻ കടന്നുപോയപ്പോൾ അവൻ പോയ വഴി നോക്കി അവൾ നിന്നു…. ഗർഭിണിയാണെന്ന് മനസ്സിലായ അന്ന് തൊട്ട് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കുറച്ചു മുൻപ് നടന്നത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025