ലഭിച്ചപ്പോൾ വിജയ് മന്ത്രവാദിയുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി… അയാൾ അവനിൽ നിന്നും തെറിച്ചു വീണു…..
മന്ത്രവാദി വീണ്ടും വിജയുടെ അരികിലേക്ക് ശരവേഗത്തിൽ പാഞ്ഞു അടുത്തു… അയാൾ വിജയിയെ തള്ളി ആ ചുഴിയിലേക്ക് ഇടാൻ ശ്രമിച്ചു… വിജയ് തന്റെ സർവ ശക്തിയും ഉപയോഗിച്ച് അയാളെ പ്രതിരോധിച്ചു…..
പെട്ടന്ന് അയാൾ അവനെ മറികടന്നു അവന്റെ പിന്നിൽ ചെന്നു അതെ നിമിഷം തന്നെ അയാൾ അവനെ വായുവിൽ എടുത്തു ഉയർത്തി ലാവയിലേക്ക് എറിയാൻ തുനിഞ്ഞതും വിജയ് അയാളുടെ കഴുത്തിൽ കൈ ചുറ്റി അയാളെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു…..
വിജയ് കഴുത്തിൽ കൈ ചുറ്റി പിടിച്ചതിനാൽ അയാൾക്ക് അവനെ വലിച്ചെറിയാൻ സാധിച്ചില്ല….വിജയം പിടുത്തം മുറുക്കിയതും അയാൾ അവനെ നിലത്തേക്ക് ഇറക്കി….
നിലത്ത് കാൽ കുത്തിയതും വിജയ് അയാളുടെ കാലിൽ പിടിച്ചു പൊക്കി ശക്തമായി നിലത്തേക്ക് അടിച്ചു…
“””””ആഹ്ഹ്ഹ്… “””””
അയാൾ വേദനയോടെ അലറി….
പക്ഷെ അയാൾ തോൽവി സമ്മതിക്കാതെ വീറോടെ ചാടി പിണഞ്ഞു എഴുന്നേറ്റു…കത്തുന്ന കണ്ണുകളോടെ അയാൾ വിജയെ തുറിച്ചു നോക്കി….
അയാൾ ഓരോ ചുവടും ശ്രദ്ധയോടെ സമാധാനത്തോടെ വെച്ച് വിജയുടെ അരികിലേക്ക് നടന്നു…
അയാളിൽ വന്ന മാറ്റം വിജയിനെ തെല്ലോന്ന് അമ്പരിപ്പിച്ചു….
പെട്ടന്ന് അയാൾ കൊടും കാറ്റ് പോലെ അവന്റെ ശരീരത്തിലേക്ക് പാഞ്ഞു കയറി….
അവന്റെ നെഞ്ചിൽ കൈ ചുരുട്ടി ശക്തമായി പ്രഹരിച്ചു….
പ്രഹരത്തിന്റെ ശക്തിയിൽ വിജയ് പിന്നിലേക്ക് രണ്ട് ചുവട് വെച്ച് പോയി….
