Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 13

ബസ്സിറങ്ങി വരുന്ന രാധികയെക്കണ്ട് സന്ദീപ്‌ വിസ്മയഭരിതനായി. താന്‍ ഇതുവരെ കാണാത്ത അതി സുന്ദരിയായ ഒരു പെണ്‍കുട്ടി സര്‍വ്വരുടെയും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടു വരുന്നതായാണ് അവനു ആദ്യം തോന്നിയത്. നടക്കുമ്പോള്‍ ഇരു വശത്തേക്കും ഇളകിത്തുളുമ്പുന്ന സമൃദ്ധമായ തലമുടിയും യൌവ്വനാരംഭത്തിന്‍റെ മദഭരത നിറഞ്ഞ ചുവന്ന ചുണ്ടുകളും പ്രണയ പ്രകാശം നിറഞ്ഞ കണ്ണുകളും മാത്രമല്ല അവനെ വിസ്മയിപ്പിച്ചത്. ഇറുകിയ ചുവന്ന സ്ലീവ്ലെസ്സ് ടോപ്പിന്‍റെയും മുട്ടൊപ്പമെത്തുന്ന കറുത്ത സ്കര്‍ട്ടിനകത്ത് അവളുടെ നിയന്ത്രണമില്ലാത്ത ശരീരഭംഗി പൂത്തുലഞ്ഞുകൊണ്ടിരുന്നു. കഴുത്തിറക്കം കൂടിയ ടോപ്പിനുള്ളില്‍ അവളുടെ നിറമാറിന്‍റെ ഭംഗി പുറത്തുകണ്ടു. മാറിടം പതിയെ ഉലഞ്ഞ്കൊണ്ടിരുന്നു, നടക്കുമ്പോള്‍. സ്കര്‍ട്ടിനു താഴെ ഗ്രീക്ക് ശില്പ്പത്തിലേ പോലെ ഭംഗിയുള്ള കാലുകള്‍ താളത്തില്‍ ചലിച്ചു.
സന്ദീപിനെയും അതീവ വിസ്മയത്തോടെ നോക്കിക്കൊണ്ടാണ് രാധികയും വന്നത്. ഇത്രനാളും മനസ്സില്‍ ദേവനെപ്പോലെ പ്രതിഷ്ഠിച്ച രഘുവിന്‍റെ മുഖം എത്ര പെട്ടെന്നാണ് മനസ്സില്‍ നിന്ന്‍ മറഞ്ഞത്! കുനുകുനെ താടിരോമങ്ങള്‍ വളര്‍ന്ന്‍ തുടങ്ങിയത് അവന്‍റെ ഭംഗി ഒരുപാട് കൂട്ടുന്നു. എന്ത് ആകര്‍ഷകമാണ് അവന്‍റെ വെള്ളാരം കണ്ണുകള്‍ക്ക്! കറുത്ത ടീ ഷര്‍ട്ട്, വെള്ള ജീന്‍സ് ഒക്കെ എന്ത് ചേര്‍ച്ചയാണ്! അരികിലൂടെ കടന്നുപോകുന്ന സുന്ദരിപ്പെണ്ണുങ്ങള്‍ എല്ലാവരും അവനെ നേരിട്ടും ഒളികണ്ണിട്ടും നോക്കുന്നത് രാധിക കണ്ടു. അവരൊക്കെ ഇന്ന്‍ രാത്രി അവനെ ഓര്‍ക്കും. അവനെയോര്‍ത്തായിരിക്കും ഇന്ന് അവരൊക്കെ…
അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
പരസ്പരം കണ്ണുകളിലേക്ക് നോക്കി അവര്‍ നടന്നടുത്തു.
പുഞ്ചിരിച്ചുകൊണ്ട്.
“മോള്‍ എന്തെങ്കിലും കഴിച്ചോ?”
“ഉം, ചേട്ടനോ?”
“ഇല്ല, മോള്‍ വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്ന്‍ വെച്ചു,”
“അയ്യോ, കഴിച്ചില്ലാരുന്നോ? എന്നാ വാ,”
അവര്‍ തൊട്ടടുത്ത റെസ്റ്റോറന്‍റ്റിലേക്ക് നടന്നു.
“ലവേഴ്സ് ടേയ്സ്റ്റ്”
അവന്‍ പറഞ്ഞു.
“എന്താ ചേട്ടാ?”
“നോക്ക്,”
അവന്‍ മുകളിലേക്ക്, കണ്ണുകാണിച്ചു. ഹോട്ടലിന്‍റെ പേര് എഴുതിയ ഹോര്‍ഡര്‍. അതില്‍ എഴുതിയ പേര് അവളും ഉരുവിട്ടു.
“ലവേഴ്സ് ടേയ്സ്റ്റ്,”
അവളും മന്ത്രിച്ചു. എന്നിട്ട് അവന്‍റെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവനും അവളുടെ കണ്ണുകളിലേക്ക് വളരെസമയം നോക്കി.
“എന്താ?”
അവള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ അനക്കി ചോദിച്ചു.
“വാ,”
അവന്‍ അവളുടെ കൈയില്‍ പിടിച്ചു. അതിനു കാത്തിരുന്നിട്ടെന്നപോലെ അവള്‍ അവന്‍റെ വിരലുകള്‍ കൂട്ടിയമര്‍ത്തി പിണച്ചു പിടിച്ചു. വിരലുകളില്‍ നിന്ന്‍ താപം ശരീരമാകമാനം പരസ്പരം സ്വീകരിച്ചു. കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ റെസ്റ്റോറന്‍റ്റിലേക്ക് കയറി.
അധികം തിരക്ക് ഇല്ലായിരുന്നു.
“മോളെ, വാ, നമുക്ക് അവിടെയിരിക്കാം,” ആളുകള്‍ തീരെയില്ലാതിരുന്ന ഒരു മൂലയിലേക്ക്, ഫാമിലി ടേബിളിന്‍റെയടുത്തെക്ക് അവന്‍ അവളെ നടത്തി.
“ഐ ഡോണ്‍റ്റ് കേയര്‍ ഹൂ യൂ ആര്‍…
വാട്ട് യൂ ഡൂ ആസ് ലോങ്ങ്‌ ആസ് യൂ ലവ് മീ…
പശ്ച്ച്ചാത്തലത്തില്‍ ബാക്ക്സ്ട്രീറ്റ് ബോയ്സ് ബാന്‍ഡിന്‍റെ പ്രശസ്തമായ ഗാനം അതിഞ്ഞ സ്വരത്തില്‍ അന്തരീക്ഷത്തിന് സുഗന്ധം കൊടുത്തുകൊണ്ടിരുന്നു.
അവര്‍ പരസ്പരം മുഖം നോക്കിയിരുന്നു.
“എന്താ മോളേ?’
അവന്‍ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025