Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 6

രഘുവിന്‍റെ ഉള്ളുലഞ്ഞുപോയി ആ വാക്കുകള്‍ക്ക് മുമ്പില്‍. താന്‍ കണ്ടിട്ടുള്ള ഏറ്റവും ചേതോഹരമായ കാഴ്ചയാണ് രാധികേ നീ എനിക്ക് തരുന്നത്, നീ എന്നെ ഇങ്ങനെ നോക്കുമ്പോള്‍. ഒരു പെണ്ണിന് ഏറ്റവും തീവ്രമായ സൌന്ദര്യതേജസ്സുണ്ടാകുവാന്‍ നീയും നിന്‍റെ അമ്മയും ജനിക്കേണ്ടിവന്നിരിക്കുന്നു. ജീവിതത്തില്‍ ഏറ്റവും വേദനയും അവഗണനയും മാത്രമറിഞ്ഞിട്ടുള്ള എനിക്ക് നിങ്ങളുടെ സാമീപ്യംപോലും ഭാഗ്യമാണ് രാധികേ. നീ എന്നെ ഇങ്ങനെ നോക്കുമ്പോള്‍ എനിക്ക് ദേവലോകത്തെ രാജാവിന്‍റെ ജന്മമാണ്…
അന്ധകാരം നിറഞ്ഞുകഴിഞ്ഞിരുന്നു, അതിന്‍റെ സമയമായിരുന്നില്ലെങ്കിലും. കാറ്റും മഴയും അനുനിമിഷം കൂടിയതല്ലാതെ ഒരണുപോലും കുറവുണ്ടായില്ല. ജീവിതത്തില്‍ കണ്ട ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിലൂടെ രഘുവിന്‍റെ ഓട്ടോറിക്ഷ പതിനഞ്ചു മിനിറ്റോളം സഞ്ചരിച്ചു ഒരു ഇടവഴിയിലേക്ക് കയറി. രണ്ടു മിനിറ്റിന് ശേഷം വളരെ ആധുനികമായി പണിത ഒരു വീടിന്‍റെയങ്കണത്തിലേക്ക് ഓട്ടോറിക്ഷ പ്രവേശിച്ചു.
“ചേട്ടന്‍റെ ഫ്രണ്ട്സൊക്കെ ടോപ്പ് ആണല്ലോ,” ചുറ്റുപാടും കണ്ണോടിച്ച് വീടിന്‍റെ പ്രത്യേകത കണ്ട്‌ അവള്‍ അഭിപ്രായപ്പെട്ടു. ഇരുളിലും ആ വീടിന്‍റെ പ്രൌഡി തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.
“അങ്ങനെ അധികമൊന്നുമില്ല രാധികേ,” ഓട്ടോറിക്ഷ നിര്‍ത്തിക്കൊണ്ട് രഘു പറഞ്ഞു. “തോമസ്‌ കുട്ടിയെപ്പോലെ ചിലര്‍. നല്ല തറവാടി അച്ചായന്‍റെ രക്തമാ അവന്. എന്നെപ്പോലെയൊരാള്‍ക്ക് സൊപ്നം കാണാന്‍ പറ്റാത്ത സ്വാതന്ത്ര്യം എനിക്കിവിടെയുണ്ട്.”
രാധിക ഓട്ടോയില്‍ നിന്നിറങ്ങി.
“ഞാനിതൊന്ന് ഒതുക്കിയിടട്ടെ,”
അവള്‍ വീടിന്‍റെ സിറ്റ് ഔട്ടിലേക്ക് കയറി.
“ഭാഗ്യത്തിന് കറന്‍റ്റുണ്ട് ചേട്ടാ,” സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് അവള്‍ പറഞ്ഞു. അത്ര ശക്തിയായ കാറ്റിലും മഴയിലും അങ്ങനെ പതിവുള്ളതല്ല.
“മഴ അല്‍പ്പം കുറഞ്ഞതിന് ശേഷം നമുക്ക് പോകാം. ഏതായാലും രാധിക അമ്മയെ വിളിച്ച് കാര്യം അറിയിച്ചേക്ക്.”
രഘു വലിയ ഒരു പൂച്ചട്ടി പതിയെ നിരക്കി നീക്കി അതിനടിയില്‍ നിന്ന്‍ ഒരു താക്കോല്‍ക്കൂട്ടം കണ്ടെടുത്തു. അവള്‍ ഫോണ്‍ ചെയ്യുന്നതിനിടയില്‍ അവന്‍ കതക് തുറന്നു. ഫോണ്‍ ചെയ്യുനതിനിടയില്‍ രാധികയുടെ മുഖം വിഷാദമാകുന്നത് അവന്‍ കണ്ടു.
“എന്ത് പറ്റി രാധികേ?” അകത്തു കയറി ലൈറ്റിട്ട് അവന്‍ ചോദിച്ചു. മറുപടി പറയാതെ അവള്‍ ഫോണ്‍ അവന്‍റെ നേരെ നീട്ടി.
“ആരാ അമ്മയാണോ?” ഫോണ്‍ വാങ്ങുന്നതിനിടയില്‍ അവന്‍ അല്‍പ്പം പരിഭ്രമിച്ച് ചോദിച്ചു. അവള്‍ തലകുലുക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025