ദേവകി അർത്ഥം വെച്ചാണ് പറഞ്ഞത്, സീതക്ക് മനസിലായില്ല.
സീത : അതെ, ഇനി അങ്ങനെയൊന്നും വിചാരിച്ചു നീ വരാതിരിക്കണ്ട. ഇനി ഇടക്കിടക്ക് വന്നോളണം.
ഞാൻ : ഉത്തരവ് പോലെ, പിന്നെ എവിടെ ? പിള്ളേരൊക്കെ ? അവർക്കും കൂടി കിടക്കാനുള്ള സൗകര്യം ഉണ്ടോ ഇവിടെ. ?
സീത : അതൊക്കെ ഉണ്ട്, നീ ടെൻഷൻ ആവണ്ട. ഞാൻ അനിതയുടെ കൂടെയെങ്ങാനും കിടന്നോളാം.
ഞാൻ : എന്നാ ശെരി നിങ്ങടെ വർത്താനം നടക്കട്ടെ,
ദേവകി : എവിടെ പോവാ ? എന്താ ഇത്ര തിരക്ക് ?
ഞാൻ : കുറച്ച് പണിയുണ്ട്, ഇനിയങ്ങോട്ട് ഓണം വരെ തിരക്ക് കൂടുകയല്ലേ. പോട്ടെ.
പോകുമ്പോൾ ഞാൻ ദേവകിയെ ഒന്ന് കണ്ണ് കാണിച്ചു.
ഞാൻ നേരെ അവിടുന്ന് മേലെ എന്റെ മുറിയിലേക്ക് പോയി. അവിടെ മിഥുൻ കുളിച്ച് വസ്ത്രം മാറി നിൽപ്പുണ്ടായിരുന്നു.
ഞാൻ : ഡാ നീ എന്താ ചായ കുടിക്കാൻ വരാതിരുന്നത് ?
മിഥുൻ : നീ പോയതിനു ശേഷം ഞാനൊന്ന് മയങ്ങിപ്പോയി. ഇപ്പോഴാ എഴുന്നേറ്റത്.
ഞാൻ : എന്നാലും വരാർന്നില്ലേ ? അവിടെ മാലതി ചെറിയമ്മ ഉണ്ടായിരുന്നു, ഞാനിപ്പൊഴാ ചായ കുടിച്ചേ.
മിഥുൻ : അതല്ലടാ പിന്നെ അനിതയെ ഫേസ് ചെയ്യാൻ ഒരു മടി. ഒരു ഭയം.
ഞാൻ : എന്താടാ ഇത്. നീ എത്ര ദിവസം എന്ന് കരുതി അവളെ കാണാതിരിക്കും. ? എന്നും ഇങ്ങനെ അടഞ്ഞു കൂടിയിരിക്കാൻ പറ്റുമോ ?
മിഥുൻ തല താഴ്ത്തി ഇരുന്നു.
