Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബംഗ്ലാവിലെ പെണ്ണുങ്ങള്‍

അവള്‍ പടികള്‍ ഓടിക്കയറി. പിന്നാലെ ഞാനും. രണ്ടാം നിലയും കഴിഞ്ഞു ടെറസില്‍ ഞങ്ങളെത്തി. അവിടെ അലൂമിനിയം റൂഫിങ്ങും തുണികള്‍ വിരിച്ചിടാന്‍ ഇഷ്ടം പോലെ പ്ലാസ്റ്റിക് കയറുകളും വലിച്ചു തലങ്ങും വിലങ്ങും കെട്ടിയിരുന്നു.

“നിനക്ക് വാഷിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ അറിയാമോടാ?”

നിഷ തിരിഞ്ഞു നിന്നു ചോദിച്ചു.

“ഇല്ല”

“വാ പഠിപ്പിക്കാം”

അവള്‍ നിരത്തി വച്ചിരുന്ന രണ്ടു മെഷീനുകള്‍ക്ക് അടുത്തെത്തി എന്നെ അരികിലേക്ക് വിളിച്ചു.

“ദാ.. ഇതാണ് കഴുകുന്ന മെഷീന്‍. ഈ സ്വിച്ച് ഇട്ടാല്‍ ഇതില്‍ വെള്ളം ആവശ്യത്തിനു നിറയും. അതിലേക്ക് സോപ്പ് പൊടി ഇടണം. പിന്നെ തുണികള്‍ പെറുക്കി ഇട്ടിട്ട് ഈ സ്വിച്ച് ഇടണം. അപ്പോള്‍ മെഷീന്‍ വര്‍ക്ക് ചെയ്യും. ഈ റെഗുലേറ്ററില്‍ നിനക്ക് സമയം അഡ്ജസ്റ്റ് ചെയ്യാം. കട്ടിയുള്ള അഴുക്കുണ്ടെങ്കില്‍ സോപ്പ് പുരട്ടി ദാ അവിടെ ഇട്ടിരിക്കുന്ന കല്ലില്‍ വച്ച് കഴുകി കളഞ്ഞ ശേഷമേ മെഷീനില്‍ ഇടാവൂ. തുണി അലക്കി തീരുമ്പോള്‍ മെഷീന്‍ നില്‍ക്കും. അതിലെ വെള്ളം കളയാന്‍ ഈ ബട്ടന്‍ ഞെക്കണം. പിന്നെ ആ തുണികള്‍ എടുത്ത് ഈ അയകളില്‍ വിരിക്കാം. മഴയുള്ള സമയത്ത് തുണികള്‍ ഈ ഡ്രയറില്‍ പെറുക്കി ഇട്ടു ഉണക്കണം..മനസ്സിലായോ”

ഞാന്‍ തലയാട്ടി.

“എന്നാല്‍ ഒന്ന് ചെയ്ത് കാണിക്ക്”

ഞാന്‍ വെള്ളം കയറാനുള്ള ബട്ടന്‍ അമര്‍ത്തി.

“ഉം..ദാ ആ ബക്കറ്റുകളില്‍ എല്ലാം തുണികളാണ്..ഓരോന്നായി അലക്കി ഇട്..ഉച്ചയ്ക്ക് ചോറുണ്ട ശേഷം നീ എന്റെ മുറിയില്‍ വരണം കേട്ടോ..അവിടെ അല്പം ജോലിയുണ്ട്..”

എന്റെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം ലേശം തുടുത്തത് ഞാന്‍ ശ്രദ്ധിച്ചു. ആ ചുണ്ടുകളുടെ നിറം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

“കൊച്ചമ്മേടെ മുറി ഏതാ?

“കൊച്ചമ്മയോ? എനിക്കത്ര പ്രായം ഒന്നുമില്ല..ചേച്ചിയെന്നു വിളിച്ചാല്‍ മതി കേട്ടോ”

“ശരി.”

“വാ..മുറി കാണിക്കാം”

അവള്‍ നിതംബങ്ങള്‍ ഇളക്കി പടികള്‍ ഇറങ്ങി. പിന്നാലെ ഞാനും.

“ദാ..ഇതാണ് മുറി..ഉണ്ടു കഴിഞ്ഞ് അല്പം റസ്റ്റ്‌ എടുത്തിട്ട് വന്നാല്‍ മതി..” മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു.

“ശരി”

“ഉം പൊക്കോ..”

ഞാന്‍ നേരെ മുകളിലേക്ക് ചെന്നു തുണികള്‍ കഴുകാന്‍ തുടങ്ങി. ഷര്‍ട്ടും പാന്റും ചുരിദാറും സാരിയും എല്ലാം ഉണ്ടായിരുന്നു കൂട്ടത്തില്‍. പക്ഷെ അടിവസ്ത്രങ്ങള്‍ ഒന്നും കണ്ടില്ല. തുണികള്‍ വാഷിംഗ് മെഷീനില്‍ ഇട്ടിട്ടു ഞാന്‍ പാക്കരന്‍ ചേട്ടന്‍ ജോലി ചെയ്യുന്നത് നോക്കി നിന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025