Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോൾ സെന്റർ 2

“ഇറക്കിക്കഴിഞ്ഞില്ലേ? കഴിഞ്ഞെങ്കി ആ വണ്ടിയങ് വിട്ടേര്.” സംഗീത് വീടിന്റെ ഉമ്മറത്ത് വന്നു നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ട് ജോജോയും അശോകനും എടു പിടീന്ന് പണിയെടുത്തു.
കുർബാന കഴിഞ്ഞിറങ്ങുന്ന വഴി സെമിത്തേരിയിൽ ചെന്ന് അപ്പന്റെ കല്ലറയിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ അമ്മിച്ചിയുടെ നിറഞ്ഞ കണ്ണുകൾ തുടക്കാൻ അവൻ തുനിഞ്ഞില്ല. കുറച്ചു കാലമായി മുടങ്ങാതെ നടക്കുന്ന ചടങ്ങല്ലേ? അതങ്ങു നടക്കട്ടേന്നു വച്ചു.
“ഞങ്ങളങ്ങു പോയെക്കുവാ. നീ പോത്തും മേടിച്ചേച്ച് വാ…”
ബേബിച്ചേച്ചി ജാൻസിയേം കൂട്ടി മുന്നേ നടന്നു. ജിന്റോയെ കണ്ടില്ലല്ലോ… മൈരൻ കഴിഞ്ഞാഴ്ച്ച മേടിച്ച അഞ്ഞൂറ് ഇന്ന് പള്ളീൽ വരുമ്പോ തരാമെന്നാ പറഞ്ഞേ. പള്ളി വിട്ടിറങ്ങിയ തിരക്കിനിടയിൽ അവൻ ആളെ തിരഞ്ഞു കൊണ്ട് കശാപ്പ് ശാല ലക്ഷ്യമാക്കി നടന്നു.
“റപ്പായിച്ചേട്ടാ… നമ്മടെ രണ്ടരക്കിലോ…”
റപ്പായിച്ചേട്ടന്റെ ഇറച്ചി വെട്ടു കടക്ക് മുന്നിലെ ചെറിയ തിരക്കിനിടയിൽ നിന്ന് ജോജോ വിളിച്ചു പറയുമ്പോൾ അവന്റെ പിന്നിൽ നിന്ന് കഴുത്തിലൂടെ ഒരു കൈ മുറുകിയിരുന്നു.
“ദേ ഇങ്ങനെ പിടിച്ചു മുറുക്കിയാൽ നിന്റെ കഴുത്തു തിരിഞ്ഞൊടിഞ്ഞ് എന്റെ കയ്യിലിരിക്കും. പിന്നെ ബീഫും ചിക്കനും ഒന്നും കൂട്ടാൻ പറ്റത്തില്ല.”
ജോജോ തന്റെ പിന്നിൽ കഴുത്തിൽ കൈ ചുറ്റി നിൽക്കുന്ന ജിന്റോയുടെ അണ്ടിക്ക് ഒറ്റപ്പിടുത്തം പിടിച്ചു.
“ഹാ….”
ജിന്റോ ജോജോയുടെ കഴുത്തിലെ പിടി വിട്ട് കുനിഞ്ഞു പോയി.
“ദേണ്ടെ ഇതേപ്പിടിച്ച് ഇതു പോലൊരു അമുക്കമുക്കിയാൽ നിന്റെ പറി പറിഞ്ഞെന്റെ കയ്യിലിരിക്കും. പിന്നെ നിനക്ക് മുള്ളാൻ പോയിട്ട് വേറൊരു പരുവാടിക്കും പറ്റത്തില്ല.”
“ആ… സമ്മതിച്ചു, സമ്മതിച്ചു. വിട്, വിട്…. ടാ ആൾക്കാര് നോക്കണ്….” ജിന്റോ ശബ്ദം താഴ്ത്തി നിന്ന് പുളഞ്ഞു.
“നീ വാങ്ങിച്ച പൈസ ഇന്ന് തരാന്ന് പറഞ്ഞിട്ട്?”
“അത് തരുവല്ലേ… അത് തരാൻ വേണ്ടിയാ ഞാനിങ് വന്നത്. പള്ളി കഴിഞ്ഞപ്പോ നീ എന്നെ മൈൻഡ് ചെയ്യാണ്ട് പൊയ്ക്കളഞ്ഞില്ലേ?”
അവൻ പറഞ്ഞത് കേട്ട് ജോജോ അവനെ ഒരു മാതിരി നോട്ടം നോക്കി. ‘ഈ പട്ടിത്തീട്ടം’ എന്നുള്ള രീതിയിൽ.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025