“ഞാനെപ്പോ കണ്ടു ആളെ? മിണ്ടീന്നോ? അതെപ്പോ?”
“കുട്ടീ…”
ഗിരീഷ് വിശദമാക്കാന്‍ ശ്രമിച്ചു.
“തിരുമേല്‍ത്തറയില്‍ ആദ്യം വെളക്ക് വെച്ച് കഴിഞ്ഞ് കനലാടി നരസിംഹാവതാരം പാടാന്‍ കൊട്ടിലിന്നടുത്ത് നിന്നില്ലേ? അത് രവിയാരുന്നു…എന്നിട്ട് മോളല്ലേ രവിയ്ക്ക് വിഷ്ണു മൂര്‍ത്തീടെ പ്രതിഷ്ഠാപനഗീതം ചൊല്ലിക്കൊടുത്തെ? മാസം ഒന്നല്ലേ ആയുള്ളൂ അത് നടന്നിട്ട്! എന്നിട്ടിത്ര വേഗം അങ്ങട് മറന്നോ! കൊള്ളാം!”
അനിതയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
“ഈശ്വരാ…”
അനിതയുടെ മുഖം മാറിയത് കണ്ട് പത്മജ കണ്ണുകള്‍ അടച്ച് മന്ത്രിച്ചു.
അനിതയും അത് തന്നെയോര്‍ത്തു.
അന്ന് ചടങ്ങ് കഴിഞ്ഞ് പോയപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കിയത് ഇപ്പോഴും തന്‍റെ മനസ്സിലുണ്ട്.
പുരുഷന് ഇത്രയും വശ്യതയൊക്കെ ഉണ്ടാവുമെന്ന് അന്നാണ് അറിയുന്നത്.
എന്തൊരു തേജസ്സുള്ള മുഖം!
കണ്ണുകള്‍ രണ്ടു സൂര്യകാന്തങ്ങളെപ്പോലെ തന്നെ തുളച്ചു തപിപ്പിക്കുന്നത് പോലെ തോന്നി.
കണ്ടുമുട്ടിയ പുരുഷന്മാരൊക്കെ തന്നില്‍ താല്‍പ്പര്യം കാണിക്കുന്നത് പുതിയ ഒരു കാര്യമാല്ലത്തതിനാല്‍ അന്നതൊരു വെറും ഭ്രമം എന്ന് മാത്രമേ കരുതിയുള്ളൂ.
അത് പക്ഷെ അങ്ങനെയല്ല എന്നിപ്പോള്‍ മനസ്സിലായിരിക്കുന്നു.
അനിതയ്ക്ക് അഭിമാനം തോന്നി.
താന്‍ സുന്ദരിയാണ് എന്ന് എല്ലാവരും അഭിപ്രയപ്പെട്ടിട്ടുണ്ടെങ്കിലും രവിശങ്കറിനെപ്പോലെ അഭൌമ തേജസ്സുള്ളയാള്‍ തന്നിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല.
“രവീടെ ഫോട്ടോ വല്ലതും കൈയ്യിലുണ്ടോ ഗിരീ?”
പത്മജ ചോദിച്ചു.
“പത്മേടത്തി എന്താ ഈ പറയണേ?”
അയാള്‍ ചിരിച്ചുകൊണ്ട് മൊബൈല്‍ എടുത്തു.
