Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദന നിറമുള്ള രാവുകള്‍

അന്ന് അടുത്ത് കണ്ടപ്പോഴും താന്‍ രവിയെ ആരാധനയോടെ നോക്കി നിന്നിരുന്നു.
തിരുമേല്‍ത്തറയില്‍ അന്ന് കൂടി നിന്ന പെണ്ണുങ്ങളൊക്കെ അയാളെ നോക്കി വെള്ളമിറക്കുന്നതും താന്‍ കണ്ടിരുന്നു.
ചന്ദനഗന്ധമുള്ള അയാളുടെ സാമീപ്യത്തില്‍ സ്വയം മറന്ന് നില്‍ക്കവേ, ഒരിക്കല്‍, കൌമാരം മൊട്ടിട്ട ആദ്യദിനങ്ങളിലൊന്നില്‍, ആടി മാസക്കാറ്റില്‍, മെയ്യാകെ നിളാനദിക്കുളിരില്‍ മുങ്ങി നിന്ന ദിവസം ആദ്യമായി പ്രണയമെന്ന വികാരം മൊട്ടിട്ടത് അപ്പോഴോര്‍ത്തു.
പ്രണയത്തിന്‍റെ ആ മഞ്ഞള്‍പ്പൂമണം എങ്ങനെയാണ് അന്ന് തന്‍റെ കൌമാരഹൃദയത്തിന്‍റെ മൃദുല ദലങ്ങളെ കീഴടക്കിയതെന്ന് അന്ന് മനസ്സിലായിരുന്നില്ല.
പഠനത്തെയും അമ്മയുടെ ഏകാന്തതയെയുമോര്‍ത്ത് പണിപ്പെട്ട് താന്‍ നിയന്ത്രിച്ച് നിര്‍ത്തിയ ആ വികാരം, അന്ന് സിരകളെ, രക്തത്തെ തപിപ്പിച്ച ഭ്രാന്തമായ പ്രണയത്തിന്‍റെ താളം, പിന്നീട് പുകഞ്ഞു കത്തിയുണര്‍ന്നത് തിരുമേല്‍ത്തറയിലായിരുന്നു,
പക്ഷെ നിമിഷങ്ങള്‍ കൊണ്ട് താനതിനേയും നിയന്ത്രിച്ചു.
അനിതെ, ബി സെന്‍സിബിള്‍! അയാളേതോ വലിയ വീട്ടിലെ, വലിയ ധനികന്റെ മകനാവും.
നോ യുവര്‍ പ്ലേസ്!
ആ സ്വയം ശാസന മതിയായിരുന്നു തനിക്ക് ഭൂമിയിലേക്കിറങ്ങിവരാന്‍!
തന്‍റെ അവസ്ഥയ്ക്ക് യോജിച്ചവരെ, അല്ലെങ്കില്‍ അല്‍പ്പം താഴെയുള്ളവരെ മാത്രമേ താന്‍ ആഗ്രഹിക്കാവൂ എന്ന് എളുപ്പത്തില്‍ തന്‍റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞു.
അപ്പോള്‍ അനിതയുടെ ഫോണ്‍ ശബ്ദിച്ചു.

“ആരാ മോളെ?”

രവി ശങ്കറിന്‍റെ ഫോട്ടോ താല്‍പ്പര്യത്തോടെ നോക്കുന്നതിനിടയില്‍ പത്മജ ചോദിച്ചു.

“അത് കൃഷ്ണയാ അമ്മെ,”

കോള്‍ സ്വീകരിക്കുന്നതിനു മുമ്പ് അവള്‍ അമ്മയെ നോക്കി പറഞ്ഞു.

“ഇപ്പഴോ?”

അനിത ഫോണിലൂടെ സംസാരിച്ചു.

“ഇപ്പൊ എന്ന് പറഞ്ഞാ എങ്ങനെയാ? നീ റോഡില്‍ ഉണ്ടെന്നോ? ശരി ശരി ഞാന്‍ വരാം!!”

“എന്താ മോളെ?”

അനിതയുടെ മുഖത്തെ അനിഷ്ടം കണ്ടിട്ട് പത്മജ ചോദിച്ചു.

“അവളിന്ന് മൊതല് ലീവാണ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025