പത്മജ പുഞ്ചിരിയോടെ പറഞ്ഞു.
“ഞാന്‍ അറിയാതെ ചോദിച്ചതാ…”
“ഹേയ് ..അതിനു കുഴപ്പമില്ല…”
അവനും ചിരിച്ചു.
“എപ്പഴും തിരക്കായത് കൊണ്ട് ചോദിക്കാന്‍ മറക്കും…മോന് ഇവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”
“എന്ത് കുഴപ്പം അമ്മെ? എല്ലാം മോര് ദാന്‍ ഇനഫ് അല്ലെ, ഇവിടെ?”
പത്മജ ചിരിച്ചു.
അപ്പോഴാണ് രവി ഒരു കാര്യമോര്മ്മിച്ചത്.
“അമ്മെ, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍…”
പത്മജ അവനെ സംശയത്തോടെ നോക്കി. എന്തായിരിക്കും?
എന്തോ ഗൌരവമുള്ള സംഗതിയാണ്.
അല്ലെങ്കില്‍ ഒരു മുഖവുരയുടെ ആവശ്യമില്ല.
“പറയൂ മോനെ! അതിനു എന്തിനാ ഒരു ആമുഖമൊക്കെ?”
“അല്ല, അമ്മയ്ക്ക് ചിലപ്പോള്‍ ഇഷ്ടാവില്ല ഞാന്‍ പറയാന്‍ പോണ കാര്യം!”
പത്മജയുടെ നെഞ്ചിടിച്ചു.
ഈശ്വരാ!
ഇഷ്ടമില്ലാത്ത കാര്യമോ?
എന്തായിരിക്കും?
“അത് കൊഴപ്പില്ല കുട്ടീ…മോനോട് എനിക്ക് എന്തായാലും ദേഷ്യം ഒന്നും തോന്നില്ലല്ലോ…”
അവര്‍ പുഞ്ചിരിച്ചു.
“അമ്മെ…എനിക്ക് ആ ബാലമുരളിയെ അറിയാം…”
പത്മജ അത് കേട്ട് അല്‍പ്പമൊന്നു പരുങ്ങി. ഈശ്വരാ, രവിയ്ക്ക് എങ്ങനെ അത് മനസ്സിലായി? ഇനി എന്തൊക്കെയറിയാമായിരിക്കും?
“മോനെ, ഞാന്‍…”
