എന്തായാലുമാ പണിയേറ്റു… ഇത്തയൊന്നു തണുത്തു…
“”…കണ്ണാ… കളിയ്ക്കാതെ വന്നേ നീ… മാഡം വന്നാലിന്നും വയറുനിറച്ചു കിട്ടൂട്ടോ..!!”””_ ഇത്തയെന്റെനേരേ തിരിഞ്ഞിരുന്നു…
“”…കിട്ടിക്കോട്ടെ… അതിനു നിങ്ങൾക്കെന്താ ചേതം..?? ഞാനല്ലേ കേൾക്കുന്നത്..??”””_ കൂസലേതുമില്ലാതെ ഞാൻവീണ്ടുമിരുന്നു ഫോണിൽകുത്തി…
“”…അതിന് നീ കേൾക്കുമെന്നല്ല പറഞ്ഞത്… ഞാൻ കേൾക്കുമെന്നാ..!!”””_ അതുപറയുമ്പോൾ ചെറിയൊരു കള്ളച്ചിരിയാ മുഖത്തുവിരിയുന്നതു കണ്ടെങ്കിലും ഞാൻവിട്ടില്ല…
“”…ഓഹ്.! നിങ്ങൾക്കു കേൾക്കണ്ടെങ്കി നിങ്ങള് ചെയ്തോണം… അതിനെന്തിനാ എന്നെ വിളിയ്ക്കുന്നത്..??”””
“”…അയ്യടാ… അങ്ങനെന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ട് നീയങ്ങനാളാവണ്ട..!!”””_ പുള്ളിക്കാരി പിണക്കമൊക്കെവിട്ട് കളിയായിപറയുമ്പോൾ എനിയ്ക്കുമത് ആസ്വദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല…
“”…അല്ലേലും നമ്മളെയൊന്നും ആർക്കുംവേണ്ടല്ലോ..!!”””_ ചുമ്മാ കള്ളക്കണ്ണിൽ നോക്കി ഞാനതുപറയുമ്പോൾ അവിടെയും ചിരിപൊട്ടിപ്പോണുണ്ട്…
“”…വേണ്ടാ… ഇങ്ങനെ വൃത്തികേട് കാണിയ്ക്കുന്നൊരുത്തനെ ആർക്കുംവേണ്ടാ..!!”””_ ചിരി കടിച്ചൊതുക്കി ഇത്തയെന്നെ പാളിനോക്കുവാണ്…
എന്നാ ഞാനങ്ങോട്ടു നോക്കിയാലുടനേ മുഖംതിരിച്ചുകളയും…
“”…പിന്നേ… വൃത്തികേടുകാണിച്ചെങ്കിലേ കണക്കായ്പ്പോയി… മലപോലെ വിരിച്ചുപിടിച്ചു നടക്കുമ്പോ ഓർക്കണമായിരുന്നു… നോക്കിയ്ക്കോ… എന്റെ കൈവാക്കിനുകിട്ടിയാൽ ഞാനിനീമ്പിടിയ്ക്കും… പിടിയ്ക്കമാത്രമല്ല, പിഴിയും ഞാൻ..!!”””_ വെല്ലുവിളിപോലെ മുഖത്തുനോക്കിയിരുന്ന് ഞാനങ്ങടുതകർത്തു…
അതുകേട്ടതും പുള്ളിക്കാരി കുറച്ചുനേരമെന്റെ വായിലേയ്ക്കുനോക്കി അന്തംവിട്ടിരുന്നുപോയി, ഇവനിതെന്തൊക്കെയാ പറയുന്നതെന്നഭാവത്തിൽ…
“”…ആഹാ.! എന്നാൽ അന്നൂടിയേ പിടിയ്ക്കൂ… ആ കൈ ഞാൻ തല്ലിയൊടിയ്ക്കും..!!”””_ കുറച്ചുനേരമങ്ങനിരുന്നശേഷം കണ്ണുരുട്ടി ഗൗരവത്തിൽത്തന്നെ മറുപടിപറഞ്ഞു…
“”…മ്മ്മ്.! ഇങ്ങുവന്നേച്ചാ മതി.! എന്റെകൈ മാങ്ങാപറിയ്ക്കാൻ പോയേക്കുവല്ലേ..!!”””
“”…നീയതിനു മാങ്ങാപറിയ്ക്കുന്ന കാര്യമല്ലല്ലോ ഇപ്പൊപ്പറഞ്ഞത്..??”””_ ആ ചോദ്യത്തിനൊപ്പം ചിറികോട്ടിക്കൊണ്ടൊരു കള്ളച്ചിരികൂടിവന്നപ്പോൾ, പെട്ടെന്നിവരെന്താ ഉദ്ദേശിച്ചതെന്നറിയാതെ എന്റെ വാ പൊളിഞ്ഞുപോയി…
മുഖത്തെയാ ചിരികണ്ടിട്ട് എന്തോവഷളത്തരം തന്നെയാണുദ്ദേശിച്ചേക്കുന്നത്… അല്ലേലിങ്ങനിരുന്നു ചിരിയ്ക്കേണ്ട കാര്യമില്ലല്ലോ…
“”…ഉണ്ടക്കണ്ണും മിഴിച്ചിരിയ്ക്കാതെ ഇങ്ങോട്ടുവാടാ ചെക്കാ… ഞാമ്പറഞ്ഞുതരാം..!!”””_ ചിരിയൊന്നൊതുങ്ങിയപ്പോൾ ലാപ്പെടുത്തു മുന്നിലേയ്ക്കുവെച്ചിട്ട് ഇത്തപറഞ്ഞു…
“”…യ്യ്യോ.! വേണ്ടായേ… എന്നിട്ടിനി അബദ്ധത്തിലെങ്ങാനുമെന്റെ കൈയ്യെവിടേലും കൊണ്ടാലുടനെ എന്റവിടെത്തൊട്ടൂ.. എന്റിവിടെത്തൊട്ടൂന്നുമ്പറഞ്ഞു പ്രശ്നമുണ്ടാക്കാനല്ലേ..??
അതുകൊണ്ട് ഞാനില്ല… നിങ്ങളുതന്നെ എന്താന്നുവെച്ചാലായിയ്ക്കോ..!!”””_ മൈൻഡുചെയ്യാണ്ട് കാലിന്മേൽ കാലൊക്കെ കയറ്റിയിരുന്ന് ഫോണേൽക്കുത്തുവാ ഞാൻ…
“”…അതിന് നിന്റെ കൈ അബദ്ധത്തിലായ്രിയ്ക്കില്ലല്ലോ തൊടുന്നെ..??”””_ ഇത്ത കണ്ണുതുറിപ്പിച്ചുകൊണ്ടങ്ങനെ പറഞ്ഞതിന്,
“”…ഓ.! അതൊക്കെ സാഹചര്യത്തിന്റെ സമ്മർദ്ദം പോലിരിയ്ക്കും..!!”””_ എന്നുപറഞ്ഞ് ഞാനങ്ങടൊതുക്കുവായ്രുന്നു…
“”…എന്നാലും തൊടാണ്ടിരിയ്ക്കാൻ പറ്റൂലല്ലേ നിനക്ക്..??”””_ ഉടനേ അങ്ങനേം തിരിച്ചടിച്ചശേഷം,
