“ അത് കുഴപ്പം ഇല്ല സാറേ, എനിക്ക് വിഷമം ഇല്ല “
“നിനക്ക് വിഷമം ഉണ്ടെങ്കിൽ എനിക്ക് ഒരു മൈരും ഇല്ല… പോയ് വണ്ടി കഴുക്കട പൊലയാടി മോനെ… .ജോണി… 5 ദിവസം കഴിഞ്ഞ് ഈ പൂറികൾ വന്നിലെങ്കിൽ നീ നിന്റെ ഭാര്യ റോസിയേയും കൂട്ടി ഇങ്ങോട്ട് വാ… കുറച്ച് പണി എടുപ്പിക്കാം ….എന്നിട്ട് ഞാൻ തുടങ്ങാൻ പോവുന്ന അടുത്ത വെബ് സീരീസിന് ഒരു പേരും ഇടും … റോസിയുടെ ലീലകൾ …. ഹ ഹ ഹ ഹ ഹ “ രാഹുലിന്റെ ഈ കുത്ത് വാക്കുകൾ കേട്ട ജോണിന്റെ രക്തം തിളക്കാൻ തുടങ്ങി. അടുത്തിരുന്ന ചില്ല് പാത്രം എടുത്ത് രാഹുലിന്റെ തല അടിച്ചു പൊളിക്കാൻ ആണ് ജോണിന് തോന്നിയത്. അപമാനിതനായി നിൽക്കുന്ന ജോണിനെ നോക്കി മനു പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിച്ചു. തന്റെ ഭാര്യയെ പറ്റി മോശം പറഞ്ഞിട്ടും മറുത്തൊന്നും പറയാൻ പോലും പറ്റാതെ അപമാനിതനായി തല താഴ്ത്തി ജോൺ ആ വലിയ വീടിന്റെ പുറത്തേക്ക് ഇറങ്ങി.
“രണ്ടും എങ്ങനെ ഉണ്ട് മനു… നീ സീരീസിന്റെ സ്ക്രിപ്റ്റ് ഒന്ന് മാറ്റ് … ഈ തവണ ഞാൻ രക്ഷപെടും … ഉഴപ്പ് ….രസപെട….” ഇത് പറഞ്ഞ് രാഹുൽ സോഫയിലേക്ക് മറിഞ്ഞ് വീണു.
********
നാല് ദിവസങ്ങൾ കഴിഞ്ഞു. രമ്യയും ഫർസാനയും പരമാവധി ശ്രമിച്ചിട്ടും ആകെ കിട്ടിയത് 5000 രൂപയാണ്. ജോൺ നിരന്തരം ഫോണിൽ വിളിച്ച് പൈസയുടെ കാര്യം ചോദിച്ചു കൊണ്ടേ ഇരുന്നു. ചുരുക്കി പറഞ്ഞാൽ ആ സംഭവത്തിന് ശേഷം ഉറക്കം നഷ്ട്ടമായത് ഇവർ മൂന്ന് പേർക്കും ആണ്.
അങ്ങനെ നാലാം ദിവസം രാത്രി കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് രാധ വാതിൽ തുറന്നു നോക്കി.
“ആ…. പാച്ചിയാണോ ….വാടി, ഭക്ഷണം കഴിച്ചാ?….. ഇല്ലേ വാ , നല്ല മീൻ കറി ഉണ്ട് ..”
“വേണ്ട അമ്മേ… അവൾ എവിടെ ?”
“ റൂമിൽ ഉണ്ട് ….. രമ്യേ … ടീ …. ദേ നിന്റെ കെട്ടിയോള് വന്നേക്കുന്നു “ രാധ ചിരിച്ച് കൊണ്ട് പറഞ്ഞു.
