Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

” ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ, ഞാൻ സിദ്ധാർഥ് രാഘവ്. താൻ എങ്ങനെയാ ഇവിടെ എത്തിയത് എന്ന് വല്ല ഐഡിയയും ഉണ്ടോ?? ” ഞാൻ അവളോട്‌ ചോദിച്ചു. പക്ഷെ അവൾക്കും സേം കഥ തന്നെ ആണ്‌ പറയാൻ ഉണ്ടായിരുന്നത് അവളുടെ പേര് നീതു ശ്രീറാം, ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് ഒരു സിനിമ തിയേറ്ററിലെ വാഷ്‌റൂമിൽ വെച്ച് ആണ് അവൾക്ക് മെയിൽ വന്നത്, പിന്നെ നടന്നത് എല്ലാം എനിക്ക് സംഭവിച്ചത് തന്നെ.

 

ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, നല്ല പഞ്ചാര പോലെ തൂവെള്ള മണ്ണിൽ ആണ് ഞങ്ങൾ ഇരിക്കുന്നത് തൊട്ടുപുറകിൽ കാട് ആണെന്ന് തോന്നുന്നു, അങ്ങ് ദൂരെ മലകൾ ഒക്കെ കാണാം,  മുന്നിൽ ആണേൽ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കടൽ, കടൽ തന്നെ ആണോ എന്ന് ഉറപ്പ് ഇല്ല, കാരണം തിരമാലകൾ ഇല്ലാതെ ശാന്തമായി കിടക്കുകയാണ്, ഇളം ചുവപ്പ് നിറമുള്ള വെള്ളം, ഞാൻ എഴുന്നേറ്റു ചെന്ന് വെള്ളത്തിൽ വിരൽ മുക്കി ഒന്ന് നക്കി നോക്കി.

 

” ayy… എന്താ ഈ കാണിക്കുന്നേ ” അവൾ എന്നോട് വിളിച്ചു ചോദിച്ചു.

 

” ഇത് കടൽ ആണോ തടാകം ആണോ എന്ന് നോക്കിയതാ ”

 

” എന്നിട്ട്?? ”

 

 

” വെള്ളത്തിനു ഉപ്പ് രസം ഒന്നുമില്ല, പക്ഷെ ഇങ്ങനെ കണ്ണ് എത്താ ദൂരം നീണ്ടു കിടക്കുന്ന തടാകമോ കായലോ എന്റെ അറിവിൽ ഇല്ല ” ഞാൻ അത് പറഞ്ഞപ്പോ അവളും കൺഫ്യൂസ്ഡ് ആയ ഭാവത്തിൽ എന്നെ നോക്കി.

 

 

” മുന്നിൽ കടലോ മറ്റോ, നിൽക്കുന്നത് ഒരു മണൽ തിട്ടയിൽ,  പുറകിൽ ആണെകിൽ കാട്, അങ്ങ് പുകയുന്ന മലകളും കാണാം, where the hell are we?? ” ഞാൻ അവളോട്‌ ചോദിച്ചു. അവൾക്ക് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു.

 

 

” what in the വേൾഡ്…. ?? ” അവൾ മുകളിലേക്ക് നോക്കി കണ്ണ് തിരുമി കൊണ്ട് ആത്മഗതം പോലെ ചോദിച്ചു. ഞാനും മുകളിലേക്ക് നോക്കി. കണ്ടത് വിശ്വാസം വരാതെ കണ്ണ് തിരുമി ഒന്ന് കൂടി നോക്കി. മൂന് ചന്ദ്രൻ, ആകാശത്ത്  മൂന് ചന്ദ്രന്മാർ ഉണ്ടായിരുന്നു, രണ്ടു ചുവപ്പും ഒരു നീലയും, നീല ചന്ദ്രന് രണ്ട് വളയങ്ങളും. നട്ടുച്ച വെയിലത്തും അങ്ങനെ ജ്വലിച്ചു നിൽക്കുന്നു.

 

 

” ഇത് ശരിക്കും ഭൂമി തന്നെ ആണോ?? ” അവൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ നിസ്സഹായൻ ആയി അവളെ ഒന്ന് നോക്കി. കുറച്ച് അധിക സമയം എടുത്തു ഞങ്ങൾ തിരികെ സെൻസിലേക്ക് വരാൻ. എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ പരസ്പരം  നോക്കി നിന്നു.

 

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025