Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“..ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു…??”

“..ഏട്ടാ… ഏട്ടന്റെ അമ്മയ്ക്ക് ഏട്ടന്‍ അനുചേച്ചിയെ കെട്ടിയത് ഒട്ടും ഇഷ്ടായിട്ടില്ല… വല്യമ്മായിക്ക് ഇപ്പോഴും ഏട്ടന്‍ അനുചേച്ചിയെ ഉപേക്ഷിച്ച് ആദിചേച്ചിയെ കല്യാണം കഴിക്കണമെന്നാ.. പിന്നെ അമ്മായി നാത്തൂന്മാരെ എന്നും വിളിച്ചു സംസാരിക്കാറുള്ളത് എട്ടന് അറിയാവുന്നതല്ലേ..?? ശ്രീമംഗലത്ത് നടക്കുന്നതൊക്കെ അപ്പോത്തന്നെ ഇവിടെ അറിയണുണ്ട്.. പിന്നെ ആദിച്ചേച്ചിടെ പരദൂഷണോം…”

“…ഹും.. അപ്പോ ആദി ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല എന്നാണോ മോള് പറയണേ..??”

“…എന്നല്ല.. അന്നത്തെ സംഭവം തന്നെ ഏട്ടന്‍ നോക്കിയേ…?? ഏട്ടനുമായി ഒരിക്കലും കമ്പയര്‍ ചെയ്യാന്‍പോലും പറ്റാത്ത ആളായിരുന്നില്ലേ വരുണ്‍…?? അയാളുടെ സര്‍ക്കിളില്‍ അയാള്‍ സ്റ്റാറായിരുന്നിരിക്കാം… എന്നിട്ടും ഏട്ടന്റെ ആബ്സന്‍സില്‍ ആദിചേച്ചി അട്ട്രാക്റ്റഡായെങ്കില്‍…?? ഇപ്പോ ഏട്ടനൊരു ബിസിനസ്മാനാ… അതിന്‍റെ ആവശ്യങ്ങള്‍ക്കായി ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ വീട്ടീന്ന് മാറിനിക്കേണ്ടി വരൂല്ലേ…?? അപ്പോ പഴയതൊക്കെ ആവര്‍ത്തിക്കില്ല എന്ന് എന്താ ഉറപ്പ്…?? ആദിചേച്ചി മുന്‍പ് ഏട്ടനെ സ്നേഹിച്ചിരുന്നു… പക്ഷേ ഇപ്പോ ഏട്ടന്റെ ഭാര്യയാവുക എന്നത് വാശി മാത്രാന്നാ എനിക്ക് തോന്നണേ…!!”

“…ശരി… ഇനി അനു പോയാലും ഞാന്‍ ആദിയെ കെട്ടുന്നില്ലാന്ന് തീരുമാനിച്ചൂന്നു വെച്ചാലും ഞാന്‍ കെട്ടുന്നവരെ അവളടങ്ങിയിരിക്കില്ല..”

“..ഉം… എന്നാലും നേരിട്ട് എട്ടനോടൊരു അങ്കത്തിനു പുള്ളിക്കാരി വരില്ല… കാരണം എല്ലാത്തിനും ഒടുവില്‍ ഏട്ടന്‍ ചേച്ചിയെ സ്നേഹിക്കണം… അതാണല്ലോ ചേച്ചീടെ ആവശ്യം… എന്നാ ഏട്ടന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടായാല്‍ അവളെ അപകടപ്പെടുത്താണോ, അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചോണ്ടിരിക്കും അതോണ്ട് സൂക്ഷിക്കണമേട്ടാ…!!” ഞാനൊരു നെടുവീര്‍പ്പോടെ തലയാട്ടി.. അപ്പോഴേക്കും ഞങ്ങള്‍ കാറിനടുത്തെത്തിയിരുന്നു.

“…ഹാ… അച്ചൂട്ടീ…!! നീയുണ്ടാരുന്നോ അമ്പലത്തില്‍… ഞാനും വിചാരിച്ചു ദേവേട്ടനെന്താ പോയിട്ടിത്രേം താമസിക്കുന്നേന്നു…” ഞങ്ങളെക്കണ്ട് ആശ്ചര്യത്തോടെ അനു ചോദിച്ചു..

“..ഉം.. ഞങ്ങളോരോ കാര്യങ്ങളൊക്കെ സംസാരിക്കുവാരുന്നേട്ടത്തീ… നിങ്ങള് തറവാട്ടിലേയ്ക്കല്ലേ…? ഞാനും അങ്ങോട്ടാ.. അവിടെല്ലാരും നിങ്ങളെ കാത്തിരിക്കുവാരിക്കും..  അനുവിന്റെ ചോദ്യത്തിന് മറുപടി നല്‍കി അച്ചു ഞങ്ങള്‍ക്കൊപ്പം കാറില്‍ കയറി.. കാറ് തറവാട്ടിലേയ്ക്ക് ചലിച്ചു..

കാറില്‍ അച്ചു ഉണ്ടായിരുന്നകൊണ്ടാവണം അനു അവളോടാണ് കൂടുതലും സംസാരിച്ചത്… മുഖത്തൊരു പിണക്കം പോലെ… രാവിലെ വരെയുണ്ടായിരുന്ന അടുപ്പം എന്നോടിപ്പോഴില്ലന്നു തോന്നി.. അച്ചു പറഞ്ഞപോലെതന്നെ തറവാട്ടില്‍ മൂന്നമ്മാവന്മാരും അവരുടെ കുടുംബവും ഉണ്ടായിരുന്നു… ഞങ്ങള്‍ വരുന്നതും കാത്ത് ആദിയും അമ്മുവും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.. ഞങ്ങളുടെ കാറ് വരുന്ന കണ്ട് അമ്മു ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025