Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“..ആദിചേച്ചിപോലും ഏട്ടനെ ഇഷ്ടാന്ന് പറഞ്ഞോണ്ട് മാത്രല്ലേ ഏട്ടന്‍ തിരിച്ചും ഇഷ്ടപ്പെട്ടത്… അല്ലേല് ചേച്ചീനേം ഏട്ടന്‍ അനിയത്തിയായെ കാണുവാരുന്നുള്ളൂന്ന് എനിക്കറിയാം.. എന്നാലും ഏട്ടനും അനുചേച്ചീം തമ്മീ പിരിയൂന്ന് കേട്ടപ്പോ എനിക്ക് സങ്കടായി.. അതാ ഏട്ടനെ കണ്ടു സംസാരിക്കണോന്നു എനിക്ക് തോന്നീത്…”

“…അതിപ്പോ.. നീയല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് നിന്നോടെന്തിനാ മറച്ച് വക്കണേ.. അനൂം അജൂം പരസ്പ്പരം സ്നേഹിച്ചിരുന്നതല്ലേ…??അപ്പോ അവര് തമ്മിലല്ലേ ഒന്നിക്കേണ്ടേ…?? അജു തിരിച്ചുവന്നു അനൂനെ കല്യാണം കഴിക്കാന്‍ ഇഷ്ടാന്ന് പറഞ്ഞാ അവര് ഒന്നിക്കണന്നു തന്നെയാ എന്റെം ആഗ്രഹം…”

“…അങ്ങനാണേ… ഈ അജുവേട്ടനെന്തിനാ അനുച്ചേച്ചീനെ ഇട്ടേച്ച് പോയേ… അവര് തമ്മിലങ്ങു കല്യാണം കഴിച്ചാല്‍ മതിയാരുന്നൂല്ലോ… ഇടയ്ക്ക് ദേവേട്ടനെ കൊണ്ടൊന്നു ചാടിക്കണ്ട വല്ല കാര്യോം ഉണ്ടാരുന്നോ…” അരിശത്തോടെ അച്ചുവിന്റെ മുഖം ചുവന്നു.

“…നീ ചൂടാവാതച്ചൂ… അവനെന്തോ പ്രശ്നമുണ്ടായി ഈ കല്യാണത്തീന്നു മാറി നിക്കേണ്ടി വന്നു… അവന്‍ തിരിച്ചു വരും.. അപ്പോ അറിയാം എന്താ പ്രശ്നന്നു… അല്ലാതെ അനുവിനോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല അവന്‍ പോയതെന്നാ അനുവും പറയുന്നത്… അങ്ങനാണേ… ഒരു പ്രശ്നത്തിന്റെ പേരില്‍ അവര് തമ്മില്‍ പിരിയുന്നതും, ജീവിതകാലം മുഴുവന്‍ അവന്റെ ഓര്‍മ്മകളുമായി അനു എന്റെ കൂടെ ജീവിക്കുന്നതിലും ഭേദമല്ലേ കുറച്ചു വൈകിയാണെങ്കിലും അവര് ഒന്നിക്കുന്നത്…??”

“..ഏട്ടന്‍ പറഞ്ഞത് ഞാന്‍ സമ്മതിച്ചു… അങ്ങനെ അജുവേട്ടന്‍ തിരിച്ചു വരുവാണേ… എല്ലാര്‍ക്കും സമ്മതാണേ… അവര് ഒരുമിച്ചു ജീവിച്ചോട്ടെ… എന്നുവച്ച് ഏട്ടന്‍ ഒരിക്കലും ആദിചേച്ചിയെ കല്യാണം കഴിക്കരുത്… എനിക്കതേ പറയാനുള്ളൂ…”

“…അതെന്താ മോളൂ… എല്ലാവരുടേം ഇഷ്ടമതാണേ ഞാന്‍ ആദിയെ കേട്ടുന്നതിലെന്താ പ്രശ്നം…??” അച്ചു പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും അവളെന്തുകൊണ്ടാ ആദിയെ ഞാന്‍ കെട്ടുന്നതിനെ എതിര്‍ക്കുന്നത് എന്നറിയാന്‍ ഞാന്‍ ചോദിച്ചു..

“…ഏട്ടാ… ആദിചേച്ചീടെ സ്വഭാവം ഏട്ടനേക്കാള്‍ നന്നായി എനിക്കറിയാം… പണ്ട് ഈ നാട്ടില്‍ ചേച്ചീടെ കൂട്ടുകാരടക്കം ഒരുപാട് പെണ്ണുങ്ങള്‍ മോഹിച്ചിരുന്ന ചെക്കനാരുന്നു ദേവേട്ടന്‍…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025