Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

കാറിന്റെ മുന്‍സീറ്റില്‍ നിന്നും എനിക്കൊപ്പം അനു ഇറങ്ങി വന്നത് ആദിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നെനിക്ക് മനസ്സിലായി.. അതവളുടെ മുഖത്ത് നിന്നും വായിക്കാമായിരുന്നു… തന്നെയുമല്ല അനു ഉടുത്തിരുന്ന കരിനീല കാഞ്ചീപുരം പട്ടുസാരിക്ക് മാച്ച് ചെയ്യുന്ന കരിനീല ഷര്‍ട്ടും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു എന്റെ വേഷം… ആദി അത് ശ്രദ്ധിച്ചു എന്നത് ഞങ്ങളെ മാറിമാറി അവള്‍ നോക്കുന്നതില്‍ എനിക്ക് മനസ്സിലായി.. മനസ്സിലെ ദേഷ്യം മുഖത്ത് വരാതിരിക്കാന്‍ പണിപ്പെട്ട് അവള്‍ അനുവിനെ സ്വീകരിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി..

അമ്മായിമാരുടെ പാചക മികവ് മുഴുവന്‍ പുറത്തെടുത്താണ് അവര്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കിയതെന്നു ഡൈനിംഗ് ടേബിളിലെ വിഭവസമൃദ്ധി കണ്ടപ്പോളെനിക്ക് തോന്നി.. എന്നാല്‍ സംസാരത്തില്‍ ആ സ്നേഹം പലപ്പോഴും കണ്ടില്ല… അജുവിനെ കുറ്റം പറയാനും, ഞാനും ആദിയുമായുള്ള കല്യാണം നടക്കാതിരുന്നതിന്റെ വിഷമവും പറയാന്‍ കിട്ടിയ ഒരു ചാന്‍സും വല്യമ്മായിയും അച്ചുവിന്റെ അമ്മയും വെറുതെ കളഞ്ഞില്ല.. പെണ്മക്കള്‍ ഇല്ലാത്തതിനാലാവും സുമതിഅമ്മായി മാത്രം ചേച്ചിമാരുടെ ഡയലോഗ് ചിരിച്ചു തള്ളിയതേയുള്ളൂ… അവരുടെ സംസാരം പലപ്പോഴും അനുവിനെ വിഷമിപ്പിച്ചുവെന്ന്‍ അവളുടെ തലതാഴത്തിയുള്ള ഇരിപ്പ് കണ്ടപ്പോളെനിക്ക് മനസ്സിലായി.. അമ്മായിമാരല്ലേ എനിക്കെതിര്‍ക്കാനും കഴിയില്ലല്ലോ..

ഇതിനിടയ്ക്ക് അച്ഛന്റെ ഫോണ്‍വന്നു… അച്ഛനും ചെറിയച്ഛനും വൈകിട്ടത്തെ ഫ്ലൈറ്റിനു ചെന്നൈക്ക് പോകണം, അതുകൊണ്ട് അധികം വൈകാതെ ഞങ്ങളോട് ചെല്ലാന്‍ പറഞ്ഞായിരുന്നു അച്ഛന്‍ വിളിച്ചത്.. അത് രക്ഷയായി… അമ്മായിമാരുടെ കത്തിയില്‍ നിന്നും തടിതപ്പി ഞങ്ങള്‍ വേഗം അവിടന്നിറങ്ങി… ഈ സമയം മുഴുവന്‍ ആദി അനുവിന്റെ ചെവി തിന്നുന്നുണ്ടായിരുന്നു.

തിരിച്ചു കാറിലിരിക്കുമ്പോള്‍ അനുവിന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല… കാരണം എനിക്കൂഹിക്കാന്‍ കഴിയുന്നതായിരുന്നകൊണ്ട് ഞാനൊന്നും ചോദിക്കാന്‍ പോയില്ല… എന്നാല്‍ ആദി പുതിയ വല്ല പാരയും വച്ചിട്ടുണ്ടോ എന്നൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.. എങ്കിലും ഞാനൊന്നും ചോദിച്ചില്ല..

“…ദേവേട്ടാ…!! ആദിയുമായി പിന്നെയും ബന്ധമുണ്ടായിരുന്നൂല്ലേ… നമ്മടെ കല്യാണത്തിന്റെ തലേന്ന് പോലും..?? വീട്ടിലേയ്ക്ക് പത്തു മിനിറ്റ് യാത്രമാത്രം ബാക്കി നില്‍ക്കെ അതുവരെ മിണ്ടാതിരുന്ന അനു ചോദിച്ചു.. വളരെ ശബ്ദംതാഴ്ത്തി മര്‍മ്മരം പോലെ… പക്ഷേ അതെന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു…  എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു.. അവള്‍ പറഞ്ഞ കാര്യം ഞാന്‍ സമ്മതിക്കുന്നതോടെ ഇതുവരെ അവള്‍ക്കെന്നോടുണ്ടായിരുന്ന വിശ്വാസം പോലും തകരും… എന്നാല്‍ നുണപറയാനും പറ്റില്ല… കുറച്ചു നേരം ഞാനൊന്നും മിണ്ടിയില്ല..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025