Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

“…ജയിലില്‍ പോകാതെ പിടിച്ചു നിക്കാന്‍ അവന് അത്യാവശ്യമായി അന്‍പത് ലക്ഷം രൂപയോളം വേണമായിരുന്നു.. ഇപ്പോളത് അതിലും കൂടിയിട്ടുണ്ടാകും… അതിന് വഴിയില്ലാതെയിരിക്കുന്ന സമയത്താണ്… അവന്‍ ലീവിന് നാട്ടില്‍ വരുന്നതും തന്നെ കല്യാണമാലോചിക്കുന്നതും… അല്ല.. തനിക്കെങ്ങനാ അവനെ പരിചയം..??”

“…അത്…!! കഴിഞ്ഞ വര്‍ഷം നമ്മടെ അമ്പലത്തിലെ ഉത്സവത്തിനാ ഞാന്‍ അജുവേട്ടനെ ആദ്യായി കാണുന്നേ..” അവള്‍ മുഖമുയര്‍ത്തി എന്റെ നെഞ്ചില്‍ കൈകള്‍ പിണച്ചു വച്ച് മുഖത്തു നോക്കി പറഞ്ഞു തുടങ്ങി… “..മീനുചേച്ചീടെ കല്യാണം കഴിഞ്ഞ പുറകെ ആയിരുന്നോണ്ട് അവരും വന്നിരുന്നു.. അവരുടെ ഒപ്പം ഞാനും ആദിയും അച്ചൂമോക്കെ ഉത്സവപ്പറമ്പില്‍ വര്‍ത്താനം പറഞ്ഞോണ്ടിരിക്കുമ്പോ.. അജുവേട്ടന്‍ അങ്ങോട്ടു വന്നു… ആദി ഞങ്ങളെ  പരിചയപ്പെടുത്തി.. പിന്നെ അജുവേട്ടന്‍ പോകുന്നവരെ ഞങ്ങള്‍ക്കൊപ്പം ഉത്സവം കൂടി നടന്നു… ഞാനും ആദിയും അപ്പോ കോളേജില്‍ ഗസ്റ്റായി പഠിപ്പിച്ചിരുന്ന സമയാ… ആദീടെ സ്കൂട്ടറിലും കാറിലുമൊക്കെയാരുന്നു ഞാനും പോയിരുന്നത്..”

“..ഒരീസം അവള് ബസ്സില്‍ പോവാന്ന് പറഞ്ഞ് ഞങ്ങള് ബസ്സിലാ കോളേജീപ്പോയത്.. അന്ന്‍ വൈകിട്ട് ക്ലാസ് കഴിയണ സമയത്ത് അജുവേട്ടന്‍ കോളേജില്‍ വന്നു.. ആദിയെക്കാണാനാ വന്നേന്നു പറഞ്ഞു… പിന്നെ ഞങ്ങളെ അജുവേട്ടന്റെ കാറില്‍ വീടുവരെ കൊണ്ടൊന്നു വിട്ടു.. അമ്പലത്തിന്റെ അവിടെ ഞങ്ങളിറങ്ങിയപ്പോ.. എന്നെ ഇഷ്ടാന്നും എന്നെ കാണാനും സംസാരിക്കാനുമാ കോളെജില് വന്നേന്ന് പറഞ്ഞു.. അത്രേം നേരം നല്ലൊരു ഫ്രണ്ടിനെപ്പോലെ സംസരിച്ചിരുന്നയാള് അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഷോക്കാരുന്നു.. പ്രേമിക്കാനും കറങ്ങാനുമൊന്നും പറ്റില്ല, കല്യാണം കഴിക്കാന്‍ ഉദ്ദേശമുണ്ടേ വീട്ടുകാരോട് സംസാരിക്കാന്‍ ഞാമ്പറഞ്ഞു.. അജുവേട്ടന്‍ ഒന്നും പറയാതെ പോയി.. അപ്പോഴാണ്‌ ആദി പറഞ്ഞത്, ഉത്സവത്തിന് കണ്ട അന്നുമുതല്‍ അജുവേട്ടന്‍ എന്നെ തനിച്ചു കാണാന്‍ ഒരവസരമുണ്ടാക്കാന്‍ പറഞ്ഞ് ആദിയെ ശല്യം ചെയ്യുവാരുന്നൂന്നും.. എന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞൂന്നും.. അയാക്ക് എന്നോട് സംസാരിക്കാന്‍ അവസരമുണ്ടാക്കാന്‍ വേണ്ടി ആദി മനപ്പൂര്‍വ്വം അന്ന് വണ്ടിയെടുക്കാതിരുന്നതാന്നു പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു… ഞാനവളെ അടിച്ചു…”

“…ങ്ങ്ഹേ… അടിച്ചോ…?? എവിടെ.. കരണത്തടിച്ചോ..??”

“…ഉം.. നല്ലൊരെണ്ണം കൊടുത്തു.. എന്ത്യേ..?? കാമുകിയെ തല്ലിയ കാര്യം പറഞ്ഞപ്പോ കാമദേവനു നൊന്തോ…??”

“…ആ നൊന്തു… യ്യോ പാവം.. എന്റെ ആദിക്കുട്ടിക്ക് വേദനിച്ചു കാണും..” ഞാന്‍ അനുവിന്റെ കണ്ണുകളില്‍ നോക്കി സങ്കടം അഭിനയിച്ചു… നിമിഷനേരംകൊണ്ട് ആ നീള്‍മിഴികള്‍ നിറഞ്ഞൊഴുകി.

“…ദേ… ഇനിയേതെങ്കിലും പെണ്ണിനെ നോക്കീന്നറിഞ്ഞാ… ദേവേട്ടന്‍ പിന്നെയീ അനൂന്റെ ശവേ കാണൂ…” എന്റെ കവിളുകളില്‍ കൈത്തലമമര്‍ത്തി തേങ്ങിക്കൊണ്ട് അവള്‍ പറഞ്ഞു..

“…ശ്ശോ.. എന്റെ പെണ്ണേ… നീ ചത്താ പിന്നെ എനിക്കാരാടീ… എപ്പോഴുമിങ്ങനെ കണ്ണ് നിറയ്ക്കണ്ട കാര്യമില്ലാ.. ഞാന്‍ നിന്റെയാ.. നിന്റെ മാത്രം… നിനക്കറിയാത്ത ഒരു പാസ്റ്റുണ്ട് നിന്റെയീ ദേവേട്ടന്.. അവിടെ വേറെയും പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു.. പക്ഷേ നിന്നെ കെട്ടിയ അന്നുമുതല്‍ ഈ അമ്മിണിപ്പെണ്ണ്‍ മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളൂ.. അതിനി എന്റെ തല മണ്ണില്‍ കുത്തുന്ന കാലംവരെ അങ്ങനെയായിരിക്കും…” ഞാനവളെ എന്റെ നെഞ്ചില്‍ ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു.

“…എനിക്കീ വാവാച്ചീനെ വിശ്വാസാ.. പിന്നെ വേറെ പെണ്ണെന്നു പറഞ്ഞത് പഞ്ചമി അക്കയല്ലേ… അക്ക എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.. നിങ്ങള് പരിചയപ്പെട്ടകാലം മുതലുള്ളയെല്ലാം.. പിന്നെ ഒന്നൂടെപ്പറഞ്ഞു… സ്നേഹിച്ചാ ജീവന്‍പോലും തരുന്നയാളാന്നു.. അതോണ്ട് വിട്ടുകളയാതെ പിടിച്ചോളാന്‍…” പഞ്ചമി അവളോട്‌ എല്ലാം പറഞ്ഞിരുന്നു  എന്നത് എനിക്ക് പുതിയ അറിവായിരുന്നു.. അനു പറഞ്ഞുതന്നെ ഞാനിത് അറിഞ്ഞാമതിയെന്നു അവള്‍ കരുതിക്കാണും..

“…അനുക്കുട്ടീ വേറെയുമുണ്ടായിരുന്നു പെണ്ണുങ്ങള്‍… പഞ്ചമിയില്‍ത്തുടങ്ങി ആദിയില്‍ അവസാനിച്ച ലിസ്റ്റല്ല അത്.. അതാ ഞാന്‍ പറഞ്ഞത് നിനക്കറിയില്ല എന്ന്… മനപ്പൂര്‍വ്വം വേണമെന്ന് കരുതിയിട്ടല്ല.. നിന്റെ ദേവേട്ടന് മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്ന മുത്തുപോലും അറിയാതിരുന്ന ഒരു ജീവിതമുണ്ടായിരുന്നു… ജീവിതമല്ല… ഒരുതരം ഭ്രാന്ത്… എന്നാലും കാശുകൊടുത്ത് പെണ്ണിനെ വാങ്ങി ഉപയോഗിച്ചിട്ടില്ല… ഇങ്ങോട്ട് തേടി വന്നതായിരുന്നു… അതും ഒരുപാടൊന്നുമില്ല.. രണ്ടുപേര്‍കൂടി.. അതിലൊന്ന് അജുവിന്റെ പഴയ കാമുകി താരയായിരുന്നു… മറ്റൊന്ന് ഹിമ, ഹിമ ഡി അല്‍മേഡ.. ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്ണ്… ഇനി നീ എന്നെ വെറുത്താലും സാരമില്ല… നീയെല്ലാമറിഞ്ഞിരിക്കണം എന്ന് തോന്നി…” അനു എന്റെ കണ്ണുകളില്‍ നോക്കി… ആ മുഖത്തെ ഭാവം എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല… നെരിപ്പോടിലെ തീനാളങ്ങള്‍ അവളുടെ കണ്ണുകളില്‍ പ്രതിഫലിച്ചു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025