Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 8

ഞാന്‍ ജനല്‍കര്‍ട്ടന്‍മാറ്റി പുറത്തേയ്ക്ക് നോക്കി നിന്ന് പുകവലിച്ചു… സിഗരറ്റ് തീര്‍ന്നപ്പോള്‍ മുറിക്കു പുറത്തിറങ്ങി ഡ്രസ്സുചെയ്ത് ആദിക്കിടാന്‍ അലമാരിയില്‍ നിന്നും ഒരു നൈറ്റ്ഗൌണ്‍ എടുത്ത് കൊടുത്തിട്ട് അവളിരുന്ന മുറിയിലെ സോഫയില്‍ വന്നിരുന്നു…

ആദി യാന്ത്രികമായി ആ ഗൌണ്‍ എടുത്തിട്ടു… പിന്നെ എഴുന്നേറ്റ് എന്റെ കാല്‍ക്കീഴില്‍ നിലത്തിരുന്ന്‍ എന്റെ മുട്ടില്‍ മുഖം ചേര്‍ത്തു… കണ്ണുനീരോഴുകി എന്റെ കാല്‍ നനഞ്ഞു. എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

“…ഇത്രയും നാള്‍ ഞാന്‍ ചെയ്തതെറ്റ് ദേവേട്ടനെ എങ്ങനെ ബാധിച്ചിരുന്നു എന്ന്‍ എനിക്കറിയില്ലായിരുന്നു… ഇനി എന്ത് വേണെന്നും എനിക്കറിയില്ല… പ്രായത്തിന്റെ അറിവില്ലായ്മ്മയായിരുന്നു എന്നൊക്ക പറഞ്ഞു ന്യായീകരിക്കാനും ഞാനില്ല… പക്ഷെ ഒന്ന് മാത്രം ദേവേട്ടന്‍ മനസ്സിലാക്കണം… ഒരു പെണ്ണിന് പലപ്പോഴും എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും…”

“…ഒരു സഹോദരനായോ നല്ലൊരു സുഹൃത്തായോ കണ്ട് സ്നേഹിച്ചിരുന്ന ഒരാള്‍ അവളെ ഒറ്റയ്ക്ക് അടുത്ത് കിട്ടുമ്പോള്‍ അപ്രതീക്ഷിതമായി മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ആ ഷോക്കില്‍ നിന്നും മുക്തി നേടി വരുമ്പോഴേക്കും എതിര്‍ക്കാനുള്ള കഴിവ് കൈമോശം വന്നിട്ടുണ്ടാവും… തിരക്കുള്ള ബസ്സിലും, സിനിമാ തീയറ്ററിന്റെ ഇരുട്ടിലും, സ്വന്തം വീട്ടില്‍ ഒറ്റക്കായിപ്പോകുമ്പോള്‍പോലും അവളെ കഴുകന്‍ കണ്ണുകളോടെ നോക്കുന്നത് ഒരുപക്ഷെ അവള്‍ അതുവരെ മാന്യമായ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാവും… എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവസാനം കുറ്റക്കാരിയാവുക ആ പെണ്ണ് തന്നെയാവും.. അതൊന്നും ഒരാണിനു പറഞ്ഞാല്‍ മനസ്സിലാവില്ല…”

“… ദേവേട്ടന്‍ അനുഭവിച്ച മാനസ്സികനിലയെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ഇത്രയും വര്‍ഷം ഞാന്‍ എങ്ങനെയാണ് ജീവിച്ചത് എന്ന്‍ ദേവേട്ടന്‍ ചിന്തിച്ചിട്ടുണ്ടോ…?? ദേവേട്ടനെ ചതിച്ച് മറ്റൊരാണിന്റെ കൂടെപ്പോവാനായിരുന്നെങ്കില്‍ ഞാന്‍ എന്തിനാ ഇത്രയുംനാള്‍ കാത്തിരുന്നത്…?? എന്റെ ജീവിതത്തില്‍ പിന്നീട് ഒരു അഫയര്‍ ഉണ്ടായിട്ടുണ്ട് എന്ന്‍ ദേവേട്ടന് തോന്നുന്നുണ്ടോ…??” ഞാന്‍ ഒന്നും മിണ്ടിയില്ല അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

“…ദേവേട്ടന്‍ ഇങ്ങനെയൊക്കെ എന്നെയോര്‍ത്ത് നീറിയാണ് കഴിഞ്ഞിരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ പ്രാണന്‍ കളഞ്ഞിട്ടായാലും ഞാന്‍ ദേവേട്ടന്റെ അടുത്ത് ഓടി എത്തിയേനെ.. എന്നെ ആട്ടിപ്പായിച്ചാലും ഞാന്‍ ദേവേട്ടന്റെ കൂടെ നിന്നേനെ… ഇത് ഞാന്‍ ഒന്നും അറിഞ്ഞില്ല… എന്നെ മറന്ന് ദേവേട്ടന്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും എന്ന്‍ ഞാന്‍ കരുതി… പിന്നെ സ്വന്തം വീട്ടുകാരെപ്പോലും മുത്ത് ഒന്നും അറിയിച്ചിരുന്നില്ലല്ലോ…??

അവള്‍ പറഞ്ഞതൊക്കെ കേട്ടിരുന്നെങ്കിലും എന്റെ നാവിനു വിലങ്ങു വീണിരുന്നു.. ഞാന്‍ എഴുന്നേറ്റ് കട്ടിലില്‍ പോയി കിടന്നു.. ആദി പക്ഷേ സോഫയില്‍ തലചായ്ച്ച് അതെ ഇരുപ്പു തുടര്‍ന്നു.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025