അങ്ങിനെ ദിവസങ്ങൾ കടന്നു നീങ്ങി …….. ഏതോ ഒരു IAS കോച്ചിങ് സെന്ററിൽ അലി ജോയിന്റ് ചെയ്തു …… ഫീസടക്കാനായി കാശില്ല …… അൽപ്പ സമയം അഭിമാനം മാറ്റി വച്ച് അബ്ബാസ് ഫോൺ വിളിച്ച് മാസ്സിയോട് കുറച്ചു കാശ് കടമായി ചോദിച്ചു ……. മാസ്സി അത് ഞാറാഴ്ച കൊടുക്കാമെന്ന് പറഞ്ഞു ………
ഞാറാഴ്ച രാവിലെ അബ്ബാസ് മാസ്സിയെ കാണാനായി താഴേക്ക് വന്നു ……… കൂടെ ഫാത്തിമയും ഉണ്ടായിരുന്നു …….. മാസ്സി കാശ് കൊടുത്തിട്ടു പറഞ്ഞു് …. പിന്നെ എനിക്ക് അടുത്ത മാസം തരണം സാധനം എടുക്കാൻ ഡെൽഹിൽ പോകാൻ വച്ചിരിക്കുന്ന കാശാണ് …… പിന്നെ ചേട്ടനും ഡൽഹിയിൽ നിന്നും തുണിയെടുത്തൽ പോരെ നല്ല ലാഭമാണ് …….. 90 ദിവസത്തേക്ക് ഞാൻ പറഞ്ഞാൽ അവർ കടം തരും ……. എന്നോടൊപ്പം വന്നാൽ ഞാൻ പരിചയപ്പെടുത്തി തരാം ……
അബ്ബാസ് …… ഓഹ് അതിനുള്ള കാശൊന്നും എന്റെ കയ്യിൽ ഇല്ല ……. വലിയ കച്ചവടം ഒന്നും ഇല്ല …. പിന്നെ സ്വന്തം കടയായതുകൊണ്ട് നടത്തികൊണ്ട് പോകുന്നു ……..
മാസ്സി ……..ഇക്ക ഡൽഹിയിൽ നിന്നും ഒരിക്കൽ എടുത്തുനോക്ക് ….. അപ്പോഴറിയാമല്ലോ ? നല്ല മോഡേൺ ഡ്രസ്സ് ഉണ്ടെങ്കിലേ കടയിൽ ആളുകൾ കയറു …… കുറച്ചു കാശ് ഒപ്പിക്ക് ……. പിന്നെ ഡൽഹിയിൽ പോയാൽ പെട്ടെന്ന് വരവൊന്നും നടക്കില്ല നല്ലതുനോക്കി എടുത്താൽ പെട്ടെന്ന് വിറ്റുപോകും …… അവന്മാർ തരുന്നത് ആരും എടുക്കാത്ത ഡ്രെസ്സുകളും തുണിത്തരങ്ങളുമായിരിക്കും ……. നമ്മൾ നല്ലത് നോക്കി എടുക്കാനാണെങ്കിൽ രണ്ടാഴ്ചയെങ്കിലും എടുക്കും …….. മിനിമം 10 ദിവസമെങ്കിലും ആകും …….. ഇക്ക വരാൻ നോക്ക് …….
അബ്ബാസ് ……. എനിക്ക് മോഡർ ഡ്രെസ്സിനെക്കുറിച്ചൊന്നും അറിയില്ല ഇല്ലെങ്കിൽ ആയിഷയെയോ , അലിയെയോ കൊണ്ട് വരണം ……. അലിക്ക് ക്‌ളാസ് ഉള്ളതുകൊണ്ട് അവനെ കൊണ്ടുപോകാൻ പറ്റില്ല …….
മാസ്സി ……. അതിനൊന്നും സാരമില്ല ….. ഇത്ത കൂടി വരട്ടെ ? …… എന്തായാലും ഇക്കാക്ക് ഒരു റൂം എടുക്കണം …. ഇത്ത കൂടി വന്നാൽ ട്രെയിൻ ചിലവും ആഹാരവും മാത്രമല്ലേ ആവുള്ളു …………….. ഇക്ക നോക്ക് …..
