Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

ചെയ്ത്ത് നന്നായത്തോടെ അവളുടെ സൗന്ദര്യവും കൂടിയത്രേ. ഞാന്‍ അവന്റെ യോഗത്തില്‍ നിരാശപ്പെട്ടു ദിവ്യയെ മറക്കാന്‍ ശ്രമിച്ചു. പക്ഷെ എന്നും അവന്‍ അവളെപ്പറ്റി പറഞ്ഞെന്നെ കൊതിപ്പിക്കും. ചില സമയത്ത് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവളെക്കൊണ്ട് എന്നോട് സംസാരിപ്പിക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്തോറും അവന്‍ തന്നെ അവളോടുള്ള മോഹം എന്നില്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. അവളെ കണ്ടാല്‍ എനിക്ക് ഭ്രാന്താകും.

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസില്‍ വച്ച് എന്റെ ഫോണിലേക്ക് ഒരു കോള്‍ എത്തി. പരിചയമില്ലാത്ത നമ്പര്‍. മിസ്ഡ് കോള്‍ ആയിരുന്നു. നാട്ടിലെ നമ്പര്‍ ആയതിനാല്‍ ഞാനത് സേവ് ചെയ്തിട്ട് വാട്ട്സപ്പില്‍ നോക്കി. നട്ടെല്ലിലൂടെ ഒരു തരിപ്പ് എന്നെ ബാധിച്ചു. പുഞ്ചിരിക്കുന്ന ദിവ്യയുടെ മുഖം! ഞാന്‍ വീണ്ടും വീണ്ടും നോക്കി. അതേ, ദിവ്യ തന്നെ. മറ്റുള്ളവര്‍ എന്റെ ഭാവമാറ്റം അറിയാതിരിക്കാന്‍ ശ്രമിച്ച് ഞാന്‍ ഫോണ്‍ മാറ്റിവച്ചു.

ഉച്ചയ്ക്ക് ലഞ്ച് സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു. ഇത്തവണ മിസ്ഡ് കോള്‍ ആയിരുന്നില്ല; ഞാന്‍ ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു.

“ഹലോ..”

“ഒരു മിസ്ഡ് കോള്‍ ചെയ്‌താല്‍ തിരികെ വിളിക്കൂല്ല അല്ലെ” ദിവ്യയുടെ മാദക മധുര ശബ്ദം എന്റെ കാതില്‍ പതിച്ചു. എനിക്ക് സത്യത്തില്‍ വിശ്വാസം വരുന്നുണ്ടായിരുന്നില്ല ഇത് അവള്‍ തന്നെയാണെന്ന്.

“എനിക്ക് പരിചയമില്ലാത്ത നമ്പരല്ലേ..” ഞാന്‍ പറഞ്ഞു.

“ഹും, നമ്പര്‍ സേവ് ചെയ്ത് നോക്കിയില്ലേ?”

“ഇല്ല”

“അപ്പൊ ആരാന്ന് മനസ്സിലായോ?” കുപ്പിവളക്കിലുക്കം പോലെയുള്ള ചിരി.

“മനസ്സിലായി, ശബ്ദം വേഗം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു”

“യ്യോ ആശ്വാസമായി. ഓഫീസിലാണോ”

“ഉവ്വ്”

“എന്റെ ഫോണില്‍ ഒത്തിരി പണമൊന്നും ഇല്ല. ഇങ്ങോട്ട് വിളിക്കാമോ”

ഒരു നിമിഷം ഞാന്‍ പരുങ്ങി. എന്തിനാണ് ഇവളെന്നോട് സംസാരിക്കുന്നത്? എന്തെങ്കിലും പ്രശ്നം?

“വിളിക്കാം”

“വേഗം വേണേ. ഇപ്പൊ ആ തള്ള ഇവിടില്ല. അതുകൊണ്ട് സമാധാനമായി സംസാരിക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അവരെത്തും” ദിവ്യ വീണ്ടും ചിരിച്ചു.

എന്റെ കോശങ്ങള്‍ തുടിച്ചു. അമ്മായിയമ്മയില്ലാത്ത തക്കം നോക്കി എന്നോട് സംസാരിക്കാന്‍ അവളാഗ്രഹിക്കുന്നു; എന്തിന്?

“ഞാന്‍ വിളിക്കാം”

“ശരി”

ഒരു നിമിഷം ഞാന്‍ മതിമറന്നിരുന്നു പോയി. ദിവ്യയ്ക്ക് എന്റെ നമ്പര്‍ എങ്ങനെ കിട്ടി? അരുണ്‍ കൊടുത്തതാണോ? എന്തിന്? എന്തിനാണവള്‍ ഇപ്പോഴെന്നെ വിളിച്ചത്? ഞാന്‍ ഫോണുമായി ഓഫീസില്‍ നിന്നും പുറത്തിറങ്ങി. ശല്യമില്ലാത്ത ഒരൊഴിഞ്ഞ സ്ഥലത്തെത്തി ഞാനവള്‍ക്ക് ഫോണ്‍ ചെയ്തു.

“ഒരു താങ്ക്സ് പറയാനാ ഞാന്‍ വിളിച്ചത് കേട്ടോ” ദിവ്യ പറഞ്ഞു.

“എന്തിന്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025