Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാമൃതം

“അറിയില്ലേ”

“പറയാതെങ്ങനെ”

“വല്യ ജാഡ കാണിക്കല്ലേ”

ചിരപരിചിതയെപ്പോലെയാണ് അവളുടെ സംസാരം. അതെന്റെ മനസ്സിന് അയവുനല്‍കി.

“സത്യമായും”

“എങ്കില്‍ ഞാന്‍ തന്നെ പറയാം. ഒന്ന് എന്നെപ്പറ്റി അരുണിനോട് പറയാഞ്ഞതിന്”

ഞാന്‍ ഞെട്ടി, ശരിക്കും. അപ്പോള്‍, അപ്പോള്‍ അവളെന്നെ തിരിച്ചറിഞ്ഞിരുന്നു! ദേഹത്തിന്റെ വിറയലും മനസ്സിന്റെ തുള്ളിച്ചാട്ടവും എനിക്ക് നിയന്ത്രിക്കാനായില്ല.

“രണ്ട്, ആ മരുന്ന് നല്‍കി എന്റെ ജീവിതം സുന്ദരമാക്കിയതിന്” ദിവ്യയുടെ ശബ്ദം എന്റെ കാതിലെത്തി.

അല്‍പനേരത്തേക്ക് ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്ക് മിണ്ടാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പെണ്ണിനെപ്പോലെ അഭിനയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നത് ഒരിക്കല്‍ക്കൂടി ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് ചെന്നപ്പോള്‍ അവളുടെ മുഖത്ത് എന്നെ തിരിച്ചറിഞ്ഞതിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.

“ഞാന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും ഡീസന്റ് പുരുഷന്‍ ചേട്ടനാണ്. റിയലി, റിയലി ഐ ലവ് ആന്‍ഡ് അഡ്മൈര്‍ യൂ..” പതിഞ്ഞ, ഹൃദ്യമായ ശബ്ദത്തിലാണ് അവളത് പറഞ്ഞത്. എന്റെ മനസ്സില്‍ ഒരായിരം പൂമരങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയ അനുഭൂതി. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി, അതും ഞാന്‍ ഒരുപാടു മോഹിക്കുന്ന പെണ്ണാണ് എന്നെ പുകഴ്ത്തിയിരിക്കുന്നത്.

“താങ്ക്യൂ ദിവ്യ” ഒടുവില്‍, ഒരു വിധത്തില്‍ ഞാന്‍ മറുപടി നല്‍കി.

കുറെ സമയത്തേക്ക് ഞാനോ അവളോ സംസാരിച്ചില്ല. ഇത്ര സുഖകരമായ മൌനം ഞാന്‍ ജീവിതത്തിലാദ്യമായി അനുഭവിക്കുകയായിരുന്നു.

“എന്റെ നമ്പര്‍ ദിവ്യയ്ക്ക് എങ്ങനെ കിട്ടി” ഒടുവില്‍ ഞാന്‍ തന്നെ മൌനം ഭജ്ഞിച്ചു.

“അരുണിനോട് ചോദിച്ചു വാങ്ങിയതാണ്. ഏതെങ്കിലും സമയത്ത് വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വിവരമറിയാന്‍..” അവള്‍ ചിരിച്ചു.

“സത്യം?”

“എന്താ അല്ലെ?”

“എന്നിട്ടതിനല്ലല്ലോ ഇപ്പൊ വിളിച്ചത്”

“അന്ന്, നമ്മള്‍ ആദ്യം കണ്ടപ്പോള്‍ത്തന്നെ എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കൂട്ടുകാരികള്‍ കാരണം നടന്നില്ല. പിന്നെ കണ്ടപ്പോള്‍ തനിച്ച് സംസാരിക്കാന്‍ അവസരവും കിട്ടിയില്ല. അതുകൊണ്ടാ ഇങ്ങനെയൊരു കുതന്ത്രം പ്രയോഗിച്ചത്” ദിവ്യ കുടുകുടെ ചിരിച്ചു. ഞാനും.

“ഭയങ്കര കള്ളിയാ നീ കേട്ടോ”

“ആണോ, അപ്പൊ ഇയാളോ”

ഞങ്ങള്‍ വീണ്ടും ചിരിച്ചു. ഈ സംസാരം ഒരിക്കലും തീരരുതേ എന്ന് ഭ്രാന്തമായി മോഹിക്കുന്നുണ്ടായിരുന്നു ഞാന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025