”ചേച്ചി ഞാൻ വിളിക്കാം ,എനിക്കെ കുറച്ചു പണിയുണ്ട് ,… ”
”അർജുൻ ,”
പ്രിയയെ കണ്ടു ബാക്കി പറയാതെ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു .. പരിഭ്രമിച്ചു ചുറ്റും നോക്കി കൊണ്ടാണവർ അടുത്തേക്ക് വന്നത് ,
” ..എന്ത് പറ്റി ? ”
”പറയാം , നമുക്കൊന്ന് കുറച്ചു സേഫായ സ്ഥലം നോക്കിയാലോ ? ”
കാര്യമായ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്.അത് കൊണ്ട് കൂടുതൽ സംസാരിക്കാതെ ഞാൻ അവരെയും കൂട്ടി പുറത്തേക്ക് നടന്നു.. ക്യാന്റീനിന് കുറച്ചു മാറി ഒരു പഴയ കോളേജ് ബസ് നിർത്തിയിട്ടുണ്ട്..അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്..മുൻപ് ഈ ഹോസ്പിറ്റലിന്റെ നഴ്സിംഗ് കോളേജ് ആ ഭാഗത്തായിരുന്നു ,ഇപ്പോഴത് ഇവിടുത്തെ കുട്ടികളുടെ പ്രണയ സല്ലാപങ്ങളുടെ കേന്ദ്രമാണ് ,ബസിന്റെ മറവും ,മരങ്ങളും ഒക്കെ കൂടി വേണ്ടതിൽ കൂടുതൽ സൗകര്യം ..
” എന്താ മാഡം എന്ത് പറ്റി ? ”
” കുറച്ചു സീരിയസ് ആണ് ,വൈത്തിയെ തിരക്കി ആളുകൾ പരക്കം പായുന്നുണ്ട് ,”
”പായട്ടെ ,എത്രയോടിയാലും അവർക്കവനെ കിട്ടാൻ പോകുന്നില്ല , നിങ്ങൾ അക്കര്യമോർത്തു പേടിക്കേണ്ട കാര്യമില്ല..”
”അതല്ല അർജുൻ , ,എനിക്കെന്തോ ? ”
”കാര്യം പറയു ? ”
” സാധാരണ ഗായത്രി മാഡം രാവിലെ ഏതെങ്കിലുമൊക്കെ നമ്പറുകളിൽ നിന്നു കോൺടാക്ട് ചെയ്യാറുണ്ടു പക്ഷെ ഇന്നിത് വരെ ഒരു മെസേജ് പോലും വന്നിട്ടില്ല ,”
”അവിടെ അവരുടെ സ്വാമിയുടെ ജന്മദിനാഘോഷങ്ങൾ നടക്കുകയല്ലേ ,അതിന്റെ തിരക്കിലായിരിക്കും , ”
”ഞാനും അങ്ങനെയാണ് കരുതിയത് പക്ഷെ കുറച്ചു മുന്നേ തൊട്ട് ആരൊക്കെയോ എന്നെ ഫോളോ ചെയ്യുന്ന പോലെ , ”
”നിങ്ങൾ പറഞ്ഞു വരുന്നത് ? ”
”യെസ് …..വൈത്തിയെ കുടുക്കാൻ സാധാരണക്കാർക്ക് ആകില്ലെന്ന് അരുണിനറിയാം , , മാത്രമല്ല ഗായത്രി മാഡവും വൈത്തിയും അത്ര നല്ല രസത്തിലുമല്ല..”
”നിങ്ങൾ ഗായത്രിയെ അങ്ങോട്ട് വിളിച്ചിരുന്നോ , ”
”ഉവ്വ് ,അത്യവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കാൻ തന്നിരുന്ന നമ്പറും സ്വിച്ച് ഓഫ് ആണ്…അർജുൻ ,…………….”
പെട്ടെന്നുള്ള ആ വിളിയിൽ ഒരപകട സൂചനയുണ്ടായിരുന്നു , അടുത്ത നിമിഷം പ്രിയ മുന്നോട്ടാഞ്ഞു ഇരുകൈകളും കൊണ്ട് എന്നെ കെട്ടിപ്പുണർന്നു നെഞ്ചിലേക്ക് മുഖമർത്തി….
”പ്ലീസ് ഹഗ് മി , , ”
