Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

ആന്റി റോഡരികിലെ ഒരു ഷോപ്പിന്റെ നേരെ കൈ ചൂണ്ടി , വേഗത കുറച്ചു അതിന്റെ മുന്നിലെ പാർക്കിംഗ് പ്ളേസിലേക്ക് കാർ കയറ്റി ഒതുക്കി …
”നീ വരുന്നില്ലേ ”..
”ഇല്ലെടി നീ പോയിട്ട് വാ ,,”
”എന്തിനാടി നാണിക്കുന്നതു ,എല്ലാവരും ഇടുന്ന ഐറ്റംസ് തന്നെയല്ലേ ഇതൊക്കെ ?”
”ഇവളുടെ ഒരു നാക്ക് , പറഞ്ഞു സമയം കളയാതെ വേഗം പോയിട്ട് വാ ശോഭേ , വീട്ടിൽ ചെന്നിട്ടു പണി ഒരു പാടുള്ളതാ…”
”നിന്റെയൊരു പണിത്തിരക്ക് , ഈ അടുത്ത കാലത്തെങ്ങാൻ തീരുമോ മോളെ ? ”
”ആ …നീയിങ്ങോട്ടു താമസം മാറുകയല്ലേ , എനിക്കന്നേരം കുറച്ചു റസ്റ്റ് എടുക്കാം ”
”അത് മോള് സ്വപ്നം കണ്ടാൽ മതി ,നിന്നെ പോലെ ഏതു നേരവും പണി പണിയെന്നു പറഞ്ഞു നടക്കാൻ എന്നെ കിട്ടില്ല..”
”അത് നമുക്ക് കാണാം ,,നീയാദ്യം പോയി വാ ,”
” ദേ ഒരു മിനിറ്റ് ഇപ്പൊ വരാം ”
ആന്റി കയറി പോയപ്പോഴാണ് ഞാനാ ഷോപ്പ് ശ്രദ്ധിക്കുന്നത് ,ബ്രാൻഡഡ് ലേഡീസ് ഇന്നേറുകളും , നൈറ്റ് ഡ്രെസ്സുമൊക്കെ വിൽക്കുന്ന ഷോപ്പാണ്….പുതിയ ഷോപ്പാണ് ,പേര് എവിടെയോ കണ്ടത് പോലെ ,,,,ഓ ….അന്ന് ചേച്ചിക്ക് അമ്മായി കൊടുത്ത പാക്കെറ്റുകളിൽ ഒന്ന് ഈ ഷോപ്പിലെ ആയിരുന്നു .
” അവള് കല്യാണം കൂടാൻ വന്നതല്ലേ ,ഇതിപ്പോ ദിവസമെത്രയായി ,മാറിയിടാൻ അധികമില്ല . ,”
ഞാൻ വെറുതെ ഷോപ്പിന്റെ സെറ്റ് അപ്പൊക്കെ നോക്കിയിരുന്നു ,അപ്പോൾ ഇതാണ് അമ്മായി ചേച്ചിയോട് പറഞ്ഞ ലേഡീസ് ഷോപ്.. ഹൈ ക്ലാസ് കസ്റ്റമേഴ്‌സ് നെ ലക്‌ഷ്യം വെച്ചാണെന്ന് ഷോപ്പിന്റെ സെറ്റ് അപ്പ്‌ കണ്ടാലറിയാം..
”രേവതി ചേച്ചിയല്ലേ ,എന്നെ മനസ്സിലായോ ഞാൻ നിർമ്മല ,…സുനന്ദയും ഞാനും ഒരുമിച്ചു പഠിച്ചതാ ..”
ഷോപ്പിൽ നിന്നിറങ്ങി വന്ന യുവതി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു ..
” നിർമ്മലയല്ലേ , മോളാകെ മാറിപ്പോയല്ലോ , സുനന്ദ പറഞ്ഞിരുന്നു പുതിയ ഷോപ്പ് തുടങ്ങിയെന്നു ..ഇതാണല്ലേ ?”
”പകുതി പൈസ അവളുടെയാണ് കേട്ടോ ,,പാർട്ണർഷിപ്പാക്കാമെന്നു ഞാൻ ഒരു പാട് പറഞ്ഞതാ ,അവള് സമ്മതിക്കേണ്ടേ ,ഇതിപ്പോ ഞാനവളുടെ കടക്കാരിയായി ,സാരമില്ല അവളുടെ അടുത്തല്ലേ ,അല്ലെ ചേച്ചി ”
”കാര്യങ്ങളൊക്കെ അവള് പറഞ്ഞിരുന്നു ,ആട്ടെ എങ്ങനെയുണ്ട് ?”
”കുഴപ്പമില്ല ,അധിക ദിവസമായില്ലല്ലോ തുടങ്ങിയിട്ട് ,എല്ലാരും അറിഞ്ഞു വരുന്നതേയുള്ളു ,ചേച്ചി ആദ്യമായിട്ടല്ലേ , ഒന്ന് അകത്തു കയറിയിട്ട് പോകാം ”
ആദ്യം ഒന്ന് മടിച്ചെങ്കിലും അവർ കൈ പിടിച്ചു വലിച്ചു അമ്മയെ കൂട്ടിക്കൊണ്ടു പോയി….ശേ ….

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025