Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”പക്ഷെ ആരെങ്കിലും നമ്മുടെ പുറകേയുണ്ടോന്ന് അറിയില്ലല്ലോ ,പെട്ടെന്ന് പോയാൽ ?”

”അത് ശരി …പക്ഷെ ഇവിടെ ഇങ്ങനെ…”

”അതിനെന്താ വാസുകി മാഡത്തിന്റെ വീടല്ലേ , ”

”അതൊക്കെ ശരി തന്നെ എന്നാലും അവരെ എനിക്ക്…. ”

”എന്ത് പറ്റി ? ”

” എനിക്കവരെ എന്തോ ? ”

”ബാലേട്ടനാണ് അവരെ പരിചയപ്പെടുത്തിയത് ,പിന്നെ ഇപ്പൊ നമ്മളെ രക്ഷിച്ചതും അവരല്ലേ..നിങ്ങൾ ഒന്ന് കൂടി കഴിച്ചിട്ട് കുറച്ചു നേരം കിടന്നോളു ,ഞാൻ വിളിക്കാം…”

” അത് വേണ്ട അർജുൻ കിടന്നോളു , കിടപ്പു ഇനി വീട്ടിലെത്തിയിട്ടാകാം , എന്താന്നെന്നറിയില്ല നിങ്ങടെ ആ വീട്ടിൽ കിടക്കുമ്പോൾ ഒരു സ്വസ്ഥതയുണ്ട്… കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നലും…അർജുൻ ഞാനൊരു കാര്യം ചോദിച്ചോട്ടെ ,ഞാൻ പോകും മുന്നേ എന്‍റെ ശ്രുതി മോളെ കൂട്ടിക്കൊണ്ടു വരട്ടെ , നിങ്ങടെ വീട്ടിൽ ഒരു ജോലിക്കാരിയായി കൂട്ടിയാൽ മതി…ആദ്യമൊക്കെ എന്നോട് വെറുപ്പായിരുന്നെങ്കിലും രാമേട്ടനും ചേച്ചിയുമൊക്കെ സംസാരിച്ചു ആ വെറുപ്പൊക്കെ കുറെ മാറ്റിയിട്ടുണ്ട്…ഇപ്പൊ ചേട്ടന്റെ ഒരു ബന്ധുവീട്ടിൽ ആട്ടും തുപ്പും കൊണ്ട് വേലക്കാരിയെക്കാൾ കഷ്ടമാണ് എന്‍റെ മോളുടെ അവസ്ഥ , പെണ്ണിന് പ്രായമായതോടെ കണ്ണ് വച്ച് ആ വീട്ടിലെ ആളുകൾ തന്നെ …..കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പോയ വഴിക്ക് പോകുവാന്നൊക്കെ പറഞ്ഞു ഒരു പാട് കരഞ്ഞു…എനിക്കിനി കുറഞ്ഞത് ഏഴെട്ടു കൊല്ലം കൂടിയുണ്ട് ജയിലിൽ ,അതിനു മുന്നേ കൊല്ലപ്പെട്ടേക്കാനും മതി…നിങ്ങൾക്കൊരു ഭാരമാണെന്നറിയാം എങ്കിലും…..എന്‍റെ മോള് സുരക്ഷിതയായിരുക്കുമല്ലോ , ഒരാളെ കൊലയ്ക്ക് കൊടുത്തു അടുത്തതിനെയെങ്കിലും…..”

പ്രതീക്ഷ നിറഞ്ഞകണ്ണുകൾ എന്റെ മറുപടിയ്ക്കായി കാത്തു നിൽക്കുന്നു ….സമീറയെ ഇപ്പോൾ തന്നെ അമ്മായിയുടെ അടുത്ത് ആക്കിയിട്ടുണ്ട് ,ഇനി ഒരാളെ കൂടി….പക്ഷെ ഈ കണ്ണുകളിലെ പ്രതീക്ഷയെ ഇല്ലാതാക്കാൻ തോന്നുന്നില്ല .

”ഞങ്ങൾ നോക്കിക്കൊള്ളാം അവളെ ,അക്കാര്യമോർത്തു നിങ്ങൾ പേടിക്കേണ്ട…”

ഞാനവരുടെ കൈ ചേർത്ത് പിടിച്ചു…

”അർജുൻ നിങ്ങൾ എന്നൊക്കെ എന്നെ വിളിക്കുമ്പോൾ എന്തോ അകലം പോലെ , പേര് വിളിച്ചോളൂ ,നാണക്കേടില്ലെങ്കിൽ ചേച്ചിയെന്നോ…”

”നാണക്കേടോ എന്തിനു ? ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025