Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏലപ്പാറയിലെ നവദമ്പതികൾ 3

റീന : കമ്പിളി എടുത്തോളൂ…

രാജു അവളെ നോക്കി….

രാജു : വേണ്ട…

വണ്ടി ചുരം കയറി ഒരു ചെറിയ കവലയിലെത്തി നിന്നു…..എന്നിട്ട് വലത്തോട്ട് തിരിച്ചു ഇറങ്ങി…. ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞതും ഒരു ചെറിയ പട്ടണം അവർ മുമ്പിൽ കണ്ടു…

വണ്ടി ഓഫ്‌ ചെയ്തു രാജു റീനയെ നോക്കി

രാജു : നമ്മൾ ആദ്യം പോകുന്നത് ബ്രോക്കറിന്റെ അടുത്തേക്കാണ്…അയാളാണ് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നത്…..അയാൾക്ക് നമ്മളെ ബോധ്യമാവണം…

റീന എല്ലാം കേട്ടു മിണ്ടാതെ ഇരുന്നു…

രാജു : നമ്മൾ ആരാണെന്ന പറഞ്ഞിട്ടുള്ളതെന്നു അറിയാലോ…

റീന തലയാട്ടി…. അവളുടെ ഉള്ളിലെ സങ്കടം രാജു വായിച്ചറിഞ്ഞു…

രാജു : വിഷമിക്കണ്ട…. വേറെ വഴിയില്ലാത്തതു കൊണ്ടാണ്….

റീന : സാരല്ല…

രാജു : ഭർത്താവാണെന്നു വെച്ചു ഞാൻ റീനയ്ക്ക് ഉദ്രവമുള്ളതൊന്നും ചെയ്യില്ല…

റീന രാജുവിനെ നോക്കി

രാജു : എന്ന വണ്ടിയെടുക്കട്ടെ

റീന സമ്മതം മൂളി….

രാജു പാപ്പിയെ ഫോണിൽ വിളിച്ചു…ലൗഡ് സ്പീക്കറിൽ ആയിരുന്നു….

രാജു: പാപ്പി…. ഞങ്ങളെത്തി

പാപ്പി : അണ്ണാ ഇവിടെ വണ്ടന്മേട്ടിലുണ്ട്…..ഹോട്ടൽ സിതാര…. അങ്ങോട്ട് പോരെ…. പിന്നെ ഭാര്യ ഭർത്താവാണ്… അത് മറക്കരുത്

രാജു : അയ്യാളെവിടെ…

പാപ്പി : അകത്തുണ്ട്… ഓഹ് മുടിഞ്ഞ തീറ്റയാ…. കയറ്റി കൊണ്ടിരിക്കുവാ

രാജു : മം..

പാപ്പി : പിന്നെ…. ഭാര്യയുടെ പേരെന്താ…..

റീന രാജുവിന്റെ മുഖത്തേക്ക് നോക്കി രാജു റീനയേയും

രാജു : റീന…

പാപ്പി : നിങ്ങളുടെ കൊച്ചിന്റെയോ

രാജുവിന് കുഞ്ഞിന്റെ പേര് ശരിക്ക് അറിയില്ലർന്നു…പാച്ചുവിനെ പേര് വിളിച്ചു ലാളിപ്പിക്കുന്നത് രാജു കേട്ടിട്ടില്ല… രാജു റീനയുടെ മുഖത്തു നോക്കി

പാപ്പി : അണ്ണാ… കൊച്ചിന്റെ പേര്

റീന : പാച്ചു… പാച്ചുവെന്ന അവനെ വിളിക്കുന്നെ…

രാജു : പാച്ചു…..

പാപ്പി : ആഹ് ഓക്കേ…. ഇതൊക്കെ പഠിച്ചു വെച്ചോ… ആ ബ്രോക്കർ ചോദിക്കുമ്പോൾ ബബ്ബബ അടിക്കണ്ട….

രാജു : മം

പാപ്പി : പിന്നെ ഇങ്ങോട്ടു വന്നത് എന്തിനാ…

രാജു റീനയെ നോക്കി റീനയ്ക്കും മനസ്സിലാവാൻ വേണ്ടി ആ കഥയിറക്കി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025