Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏലപ്പാറയിലെ നവദമ്പതികൾ 3

പാച്ചു വീണ്ടും കരഞ്ഞതോടെ റീന അകത്തേക്ക് പോയി….. റീന കൊച്ചിനെ എടുത്തു പാൽ കൊടുത്തു പുറത്തേക്ക് വന്നു…

സാറ : മോളെ എന്തെങ്കിലും ഇനി ചെയ്യാനുണ്ടോ….

റീന : ഇനി ഞാൻ ചെയ്തോളാം ചേച്ചി… രാവിലെ തൊട്ട് ചേച്ചി തുടങ്ങിയതല്ലേ…

വർക്കി : അയ്യോ… കാണുന്ന പോലെ അല്ല… ഫുൾ ടൈം പണിയാ ഇവൾക്ക്…. കാരണം ചെയ്യുന്ന ജോലി മര്യാദക്ക് ചെയ്യാതെ അത് തന്നെ വീണ്ടും വീണ്ടും ചെയ്യല്ലാണ് ഹോബി…

പാപ്പിയും റീനയും ചിരിച്ചു…..റീന ചിരിക്കുന്നത് പാപ്പി ആദ്യമായാണ് കാണുന്നത്….സാറ വർക്കിയേ ഒന്ന് നോക്കി….

സാറ ചെന്നു കുഞ്ഞിനെ വാങ്ങി….

സാറ : പാച്ചു കുട്ടാ….. എണീറ്റോടാ…..

വർക്കി : ഇവന്റെ പേര് ശരിക്കും എന്താ…

റീന : പാച്ചു എന്നാണ് വിളിക്കുന്നത്…. ശരിക്കുള്ള പേര്…. ഇത് വരെ ഇട്ടിട്ടില്ല…

വർക്കി : അത് ഇനി എന്നാ…

സാറ : ഓഹ് സമയമുണ്ടന്നെ….മൂന്ന് മാസമല്ലേ ആയുള്ളൂ….

റീന ഓർത്തു ശരിക്കും ഇന്നാണ് കുഞ്ഞിന്റെ പേര് ഇടേണ്ടത്….. അതിനായുള്ള കാര്യത്തിന് വേണ്ടി പോയപ്പോഴല്ലേ ജീവിതം തകിടം മറിഞ്ഞത്….

റീന ആലാചനയിലാണ്ട് നിന്നു…

സാറ : ഹലോ… ഇതെവിടാ…

റീന : ഞാൻ വേറെന്തോ ആലോചിച്ചു പോയി….

സാറ : പാച്ചുകുട്ടാ അച്ഛൻ എവിടെ…. പാപ്പം വാങ്ങാൻ പോയോടാ ….

ദൂരെ നിന്നു ബുള്ളറ്റ് സൗണ്ട് കേട്ടതോടെ രാജു വരുന്നത് എല്ലാർക്കും മനസ്സിലായി….

ബുള്ളറ്റ് കയറി വന്നതോടെ ശബ്ദം കേട്ടു പിള്ളേർ ഓടി വന്നു…. രണ്ടു പേരും സാറയുടെ കയ്യിലിരുന്ന കുഞ്ഞിനെ കണ്ടു സാറയുടെ അടുത്തേക്ക് വന്നു….

രാജുവിനു അവരെ മനസ്സിലായില്ല….. പാപ്പി അവരെ പരിചയപ്പെടുത്തി കൊടുത്തു…..

ബെന്നിയും ബിൻസിയും വന്നു സാറായുടെ ചുറ്റും നിന്നു പാച്ചുവിനെ നോക്കി നിന്നു

സാറ അവിടെ ഇരുന്നതിനാൽ പിള്ളേരും ഒപ്പം കൂടി…. കുഞ്ഞാവയെ കണ്ട സന്തോഷത്തിൽ പാച്ചുവിന്റെ കുഞ്ഞി കൈകളിൽ തൊട്ട് തലോടി കൊണ്ടിരുന്നു….

രാജു കയ്യിലുള്ള പൊതിയും ബാഗുമായി അകത്തേക്ക് കയറി പോയി…

സാറ : മോളു ചെന്നു അവനു ചായ കൊടുക്ക്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025