“നിന്നെ എനിക്ക് ഇഷ്ട്ടപെട്ടു എന്ന്. ” ഞാൻ നാണത്തോടെ പറഞ്ഞു.
“ആഹ് നല്ലത്. പിന്നെ ഒരു കാര്യം എന്നെ നീ എടി പോടീ എന്നൊന്നും വിളിക്കാൻ പാടില്ല . എന്നെ കുട്ടു എന്ന് വിളിച്ചാൽ മതി. കല്യാണം കഴിഞ്ഞാൽ എന്ത് വിളിക്കണം എന്ന് ഞാൻ പറഞ്ഞു തരുന്നുണ്ട്. ഇപ്പൊ നീ വീട്ടിലേക്ക് പോകോ ”
എന്നും പറഞ്ഞു അവൾ വണ്ടി നട് റോഡിൽ നിർത്തി .
“ഇനി നീ പോകോ, വീട്ടിൽ എത്തി കല്യാണം ഉറപ്പിക്കുന്ന കാര്യം പറയണം. എത്രയും പെട്ടന്ന് തന്നെ പറ്റിയാൽ ഈ മാസം തന്നെ വേണം . ”
“ഈ മാസം തന്നെ, ഇതിനൊക്കെ സമയം വേണ്ടേ? ”
“അത്ര സമയം മതി. നിന്നെ പോലെ ഒരാളെ കിട്ടാൻ വേണ്ടി ആണ് ഞാൻ കാത്തിരുന്നേ . പണത്തിനു പണം. ദുബായിൽ സെറ്റൽഡ്. ഫാമിലി എന്ന് പറയാൻ അങ്ങനെ ആരും ഇല്ല. ഒറ്റക്ക് അല്ലെ ദുബായിൽ? ”
“അല്ല കൂടെ ഒരു റൂം മേറ്റ് ഉണ്ട് ”
“റൂം മേറ്റ് ഓ. അതാരാ ”
“ഞാൻ പറഞ്ഞില്ലായിരുന്നോ? അശ്വിൻ. എന്റെ ജൂനിയർ. ”
“ജൂനിയർ അല്ലെ. നീ പറയുന്നേ ഒകെ അവന് കേൾക്കുമോ. ”
“ചിലപ്പോൾ ”
“എന്നാ അവനോട് അവിടെ നിന്ന് ഇറങ്ങി പോവാൻ പറയണം. എത്രയും പെട്ടന്ന്. ”
“അയ്യോ ഞാൻ എങ്ങനെയാ അവനോട്.”
“അതൊക്കെ വേണം. നിന്നെ എനിക്ക് വേണ്ട ആവശ്യങ്ങൾക്ക് കൂടെ ഒരു ആൾ ഉണ്ടെങ്കിൽ ശരി ആവൂല. നോക്കീട്ട് ചെയ്യാൻ നോക്ക് എന്താ വെച്ചാൽ. ‘ ”
“മം ”
“നല്ല മോൻ ആണ്. ” എന്ന് പറഞ്ഞു അവൾ എന്റെ മുടിയിൽ കൈ ഓടിച്ചു. എന്റെ ഉള്ളിൽ ഒരു മിന്നൽ ഓടി നടന്നു. അവൾ പറഞ്ഞത് കെട്ടിട്ടാണോ അതോ അവൾ കൈ കൊണ്ട് മുടിയിൽ ഉഴിഞ്ഞതിന് ആണോ എന്ന് എനിക്ക് ഉറപ്പ് വന്നില്ല.
റോഡിന്റെ നടുവിൽ എന്നെ നിർത്തി അവൾ പോയി. പോവുന്ന വഴി എന്നോട് പറഞ്ഞു.
“വേഗം നടന്നോ. ഒരു പത്തു മിനിട് നടന്നാൽ ബൈക്ക് ഉള്ള സ്ഥലം എത്തും. ബൈ ”
ഞാൻ ആ നടുറോഡിൽ നിന്ന്. അവൾ എന്നെ ഒറ്റക്കാക്കി പോയി എന്നത് വിശ്വസിക്കാൻ എനിക്ക് ആയില്ല. വണ്ടി എടുക്കാൻ വേണ്ടി ഞാൻ നടന്നു. ബൈക്ക് എടുക്കാൻ പോകുന്നത് വരെ എന്റെ മനസ്സിൽ അവൾ പറഞ്ഞതിനെ കുറിച് മാത്രം ആയിരുന്നു ചിന്ത. അവൾ പറഞ്ഞത് എല്ലാം എന്റെ മനസിൽ നിന്ന് കളിച്ചു. അവളുടെ കൂടെ ഒരു അടിമയെ പോലെ ഉള്ള ജീവിതം. എത്ര മനോഹരം ആയിരിക്കുമ്.
വീട്ടിൽ എത്തി ഞാൻ നേരെ അമ്മയുടെ അടുത്ത പോയി സംസാരിച്ചു. കുട്ടിയെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്നും ഈ മാസം തന്നെ ജോലിക്ക് തിരിച്ചു പോവണം എന്നും അത് കൊണ്ട് പെട്ടന്ന് തന്നെ കല്യാണം വേണം എന്നും ഞാൻ പറഞ്ഞു.
“എടാ ഇത്ര നേരെത്തെ പോവണോ, നീ ഇപ്പോ വന്നല്ലേ ഉള്ളു.”
“ആ. കുറച്ച് പണി ബാക്കി വെച്ചിട്ട ഞാൻ വന്നേ. അവിടെ അശ്വിൻ ഒറ്റക്കെ ഉള്ളു. അവനെ കൊണ്ട് അത് ആവൂല ”
“നീ അവളേം കൊണ്ട് പോവുന്നുണ്ടോ ”
” അഹ് നോക്കട്ടെ. ”
“ശരി ഞാൻ അവളുടെ വീട്ടുകാരെ വിളിച്ചു സംസാരിക്കാം. ”
വീട്ടുകാരും ആയി സംസാരിച് എല്ലാം ശരി ആക്കി. ഒരാഴ്ച കഴിഞ്ഞു ഒരു നല്ല മുഹൂർത്തം ഉണ്ടെന്നും അന്ന് കല്യാണം കഴിഞ്ഞാൽ അന്ന് വൈകുന്നേരം തന്നെ പോവണം എന്നും ഞങ്ങൾ തീരുമാനിച്ചു. ഒരു ദിവസം പോലും നില്കാൻ ആവാതെ പോവുന്നതിനു അമ്മക്ക് വിഷമം ഉണ്ടായിരുന്നു എങ്കിലും കുട്ടു ഒടുക്കത്തെ ഹാപ്പി ആയിരുന്നു .
