ഞാൻ :എന്താ വരാൻ പറഞത് എന്ന്
ശ്രീ :പറയാം. ഒന്ന് ഷെമിക്ക് എന്റെ അഭി
ഞാൻ : മം ശരി
ശ്രീ : വാ നമുക്ക് കുറച്ച് നടക്കാം
ശ്രീ എന്നെയും കൂട്ടി കുറച്ച് തെങ്ങ് തടികൾ കൂട്ടി ഇട്ടിരിക്കുന്നതിന്റെ അടുത്ത് പോയി. ശ്രീ ഒരു തെങ്ങ് തടിയിൽ ഇരുന്നു ഞാനും.
ശ്രീ എന്റെ കവിളിൽ ഒരു ഉമ്മ തന്നു കൊണ്ട് പറഞു ഹാപ്പി ബര്ത്ഡേ അഭികുട്ടാ
ഞാൻ പോലും മറന്നിരുന്ന എന്റെ ബര്ത്ഡേ എന്റെ പെണ്ണ് ഓര്ത്തു വെച്ചിരിക്കുന്നു. ഇത്രയും എന്നെ സ്നേഹിക്കുന്ന ശ്രീയെ കുറിച്ചോർത് എന്റെ കണ്ണ് നിറഞ്ഞു.
ശ്രീ അത് തുടച്ചു മാറ്റിക്കൊണ്ട് കവറിൽ നിന്നും ഒരു ബോക്സ് എടുത്ത് തുറന്നു അത് ഒരു കേക്ക് ആയിരുന്നു.
ശ്രീ : ഇനി എന്റെ മോൻ ഈ കേക്ക് കട്ട് ചെയ്‌തേ
ഞാൻ ഒന്നും മിണ്ടാതെ ശ്രീ പറയുന്നത് കേട്ട് കേക്ക് കട്ട് ചെയ്‌തു അതിൽ നിന്നും ഒരു കഷ്ണം കേക്ക് എടുത്ത് ശ്രീയുടെ നേരെ നീട്ടി.ഞാൻ ശ്രീക്ക് നീട്ടിയ കേക്കിൽ നിന്നും ഒരു ചെറിയ കഷ്ണം എടുത്ത് എന്റെ വായിൽ വെച്ചു തന്നു എന്റെ കയ്യിൽ ഉള്ള കേക്ക് ഞാൻ ശ്രീയുടെ വായിൽ വെച്ചു കൊടുത്തു.
അതിന് ശേഷം അവൾ എനിക്ക് ഒരു ചെറിയ ബോക്സ് തന്നു ഞാൻ അത് തുറന്നു നോക്കി.
ഒരു മോതിരം അവൾ അത് എടുത്ത് എന്റെ വിരരിൽ അണിയിച്ചു. ഞാൻ സന്തോഷം കൊണ്ട് ശ്രീയുടെ നെറ്റിയിൽ ചുംബിച്ചു.
കുറച്ച് നേരം അവിടെ ഇരുന്നു സംസാരിച്ചു അതിന് ശേഷം ഞാൻ ശ്രീയെ അവളുടെ വീട്ടിൽ കൊണ്ട് പോയി ആക്കി. നേരെ വീട്ടിൽ ചെന്നു അവിടെ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടു പായസം ഉണ്ടാക്കി വെച്ചിരിക്കുന്നു. ആ പായസം ഞാൻ കുടിച്ചു. വൈകിട്ട് അച്ഛൻ വന്നപ്പോൾ കേക്ക് മേടിച്ചു കൊണ്ട് വന്നു ഞാൻ കേക്ക് കട്ട് ചെയ്‌തു എല്ലാവരും അത് കഴിച്ചു കഴിഞ്ഞു ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
അങ്ങിനെ പരീക്ഷയുടെ നാളുകൾ എത്തി
+2 എക്സാം കഴിഞ്ഞു ഞാനും ശ്രീയും ഫ്രീ ആയി. ഇപ്പോൾ എനിക്ക് ശ്രീയെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി ശ്രീക്കും അങ്ങിനെ തന്നെ ആണാട്ടോ.
