Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടും നിലാവും 3

പെട്ടെന്ന് താഴെ അമ്മയുടെയും അച്ഛന്റെയും മുറിയിൽ വെട്ടം വീണു.

എന്റെ ചിരി അവിടം വരെ എത്തി.

മനുവേട്ടനോട് വേഗം പോകാൻ  ഞാൻ ആംഗ്യം കാണിച്ചു.

മടിച്ചു മടിച്ചു അയാൾ വണ്ടിയുമായി പാഞ്ഞു.

ഞാൻ മുറിയിലേക്കു പോയി കിടക്കയിൽ മലന്നു കിടന്നു.ഫാനിന്റെ കാറ്റ് എന്റെ മുഖത്തെ തഴുകി ഉറക്കി..

മനുവേട്ടനെയും ഞങ്ങളുടെ ആദ്യ ചുംബനവും മനസ്സിൽ ആലോചിച്ചു ഞാൻ ഉറക്കത്തിൽ വീണലിഞ്ഞു…….

പിറ്റേ ദിവസം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു അമ്പലത്തിൽ പോയാതൊക്കെ.ഈശ്വരന്മാരോട് എന്നെയും മനുവേട്ടനെയും എന്നും ചേർത്ത് നിരത്താനാണു ഞാൻ പ്രാർഥിച്ചത്.ഞങ്ങളുടെ പ്രണയത്തിന്റെ ദിവസങ്ങൾ അവിടെ തുടങ്ങി.കുറെ വാഗ്ദാനങ്ങളും നിറയെ സ്വപ്നങ്ങളം നിറച്ചു ഞങ്ങൾ പ്രണയത്തിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി.

ചെറായി ബീച്ച്….

ഫോർട്ട് കൊച്ചി …

ലുലു മാൾ….

വല്ലാർപാടം പള്ളി…

വൈപ്പിൻ ലൈറ്റ് ഹവസ്..

അങ്ങനെ കുറെ ഇടങ്ങൾ ഞങ്ങളുടെ പ്രണയത്തിന് ഇടമൊരുക്കി.

മനുവേട്ടന്റെ കൂടെ ആയതു കൊണ്ട് വീട്ടുകാരും എന്നെ എതിർത്തില്ല.കൂട്ടുകാരുടെ പരിഭവം മാറ്റാൻ അവരുടെ കൂടെയും ഞാൻ സമയം ചിലവഴിക്കാൻ മറന്നില്ല..ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആനന്ദകരമായ ഒരു അവധിക്കാലം ലഭിക്കുന്നത്.

മനുവേട്ടനെ ഞാൻ ‘rising stars’ലെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു.അതുപോലെ ഒരു ദിവസം മനുവേട്ടന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തി തരാം എന്ന് എനിക്ക് വാക്ക് തന്നു.

എവിടെ കറങ്ങാൻ പോയാലും ഒരു സെൽഫി എങ്കിലും എടുത്തില്ലെങ്കിൽ മനുവേട്ടന് സമാധാനം ഉണ്ടാകില്ല.

ബീച്ചിൽ പോകുന്നതായിരുന്നു മനുവേട്ടന് ഏറ്റവും ഇഷ്ടം.അതും ചെറായി ബീച്ച്.അവിടം ഞങ്ങളുടെ ഒരു “love spot” ആയി ഞങ്ങൾ തന്നെ പ്രഖ്യാപിച്ചു.കടൽത്തീരത്തു കാലു നീട്ടി ഇരിക്കുമ്പോൾ തിരകൾ ഞങ്ങളുടെ കാലുകളെ തഴുകി പോകുന്നത് മനുവേട്ടന് വളരെ ഇഷ്ടമാണ്.ആ തിരകളെ പോലെ എന്നും അലയടിക്കുന്ന ഒന്നായിരിക്കണം ഞങ്ങളുടെ പ്രണയം എന്നായിരുന്നു മനുവേട്ടന്റെ ആഗ്രഹം.

സൂര്യൻ അസ്തമിക്കുന്നത് മനുവേട്ടന്റെ തോളിൽ കിടന്നു കാണുന്നതിലും സുന്ദരമായ ഒരു കാഴ്ച വേറെ ഉണ്ടായിരുന്നില്ല.

എന്തൊക്കെ ആയാലും മനുവേട്ടൻ അന്നത്തെ ചുംബനത്തിന് ശേഷം എന്നോട് അങ്ങനെ ഒരു രീതിയിൽ പെരുമാറിയിട്ടില്ല.ഇടക്കിടെ കെട്ടിപിടിക്കും.

ബൈക്കിൽ കേറുമ്പോൾ ഞാൻ അയാളുടെ കഴുത്തിൽ ചുംബിക്കുമായിരുന്നു.

അല്ലാതെ മറ്റ് വേഴ്ചകൾ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025