Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 8

നോക്കട്ടെ”

ചേച്ചി വളരെ ഊർജസ്വലയായി എനിക്ക് തോന്നി.. ഒരു കുട്ടിക്ക് പുതിയ ഒരു കളിപ്പാട്ടം കിട്ടിയത് പോലെ.. അല്ലെങ്കിൽ നഷ്ടപെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയത് പോലെ..

ചേച്ചി നിലത്തിരുന്നു ബാഗ് തുറന്നു..

“ദേണ്ടടാ എന്റെ സാരികൾ.. എനിക്ക് ഒരുപാട് ഒന്നും ഇല്ല കേട്ടോ.. എല്ലാം പഴയതാണ്..”

ഞാൻ ഒന്നും മിണ്ടാതെ കേട്ടോണ്ടു കട്ടിലിൽ ഇരുന്നു…

“ഇതിൽ അധികം ഒന്നും ഇല്ലെടാ.. ഫുൾ ഡ്രെസ്സാണ്..”

“നിനക്ക് ഒരു കൂട്ടം കാട്ടി തരാം.. ഭഗവാനെ അത് കള്ളൻ കൊണ്ട് പോയി കാണല്ലേ”

“കിട്ടി.. കിട്ടി..” ചേച്ചി ആ പഴയ കല്യാണ ഫോട്ടോയും പൊക്കി എന്റെ അടുത്ത് വന്നിരുന്നു.. “ഇതാണ് മജീദിക്ക.. സുന്ദരൻ അല്ലെ.. ഞാൻ പറഞ്ഞില്ലേ സുന്ദരൻ ആണെന്ന്” ചേച്ചി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു..

പാവം.. ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു..

മജീദിക്കയുടെ ഫോട്ടോ നോക്കി ഒരു പൊടി കണ്ണുനീർ ആ കണ്ണുകൾ വിട്ടു ഊർന്നു വരുന്നത് ഞാൻ കണ്ടെങ്കിൽ ഇടപെടാൻ പോയില്ല..

ചേച്ചി ഫോട്ടോ മാറ്റി വെച്ച് ബാക്കി കാര്യങ്ങൾ ഒക്കെ നോക്കി.. ഉടനെ തന്നെ അഡ്രസ് ഉള്ള ആ പേപ്പർ ഇല്ല എന്നുള്ള സത്യം ചേച്ചി മനസ്സിലാക്കും.. ഞാൻ അതും പ്രതീക്ഷിച്ചു ഇരുന്നു..

“ഡാ.. നീ ഇതിൽ നിന്നും വല്ലതും എടുത്തോ”

“അയ്യോ.. ഞാൻ തുറന്നെ ഇല്ല ചേച്ചി.. ഞാൻ അത്ര വൃത്തികെട്ടവൻ ഒന്നും അല്ല..”

“അതല്ലെടാ.. ഒരു പേപ്പർ ഉണ്ടായിരുന്നു.. അത് കാണാൻ ഇല്ല”

“പേപ്പർ അല്ലെ.. അത് പോട്ടെ..”

“പോടാ.. അതിലാണ് വിൻസെന്റ് ഏട്ടൻ തന്ന അഡ്രസ് ഉള്ളത്”

“അയ്യോ.. ചേച്ചി നേരെ നോക്ക്”

“നോക്കിയെടാ.. ഇതിലെങ്ങും ഇല്ല”

“മാറ്.. ഞാൻ നോക്കട്ടെ..”

ചേച്ചി തലയിൽ കൈ വച്ച് ബെഡിനോട് ചേർന്നിരുന്നു.. എല്ലാം നഷ്ടപെട്ട പോലെ..

ഞാൻ ഒന്നൂടെ ബാഗ് തപ്പുന്ന പോലൊക്കെ കാണിച്ചു..

“ഇല്ല ചേച്ചി.. ഇതിൽ കാണുന്നില്ല.. കള്ളൻ വല്ല പേപ്പറും ആണെന്ന് കരുതി കളഞ്ഞു കാണും..”

ചേച്ചി കരഞ്ഞു തുടങ്ങി..

“ചേച്ചി.. ഞാൻ എന്ത് പറയാനാ.. കരയല്ലേ..”

“എന്ത് കഷ്ടമാടാ.. ആഗ്രഹിപ്പിച്ചിട്ട്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025