കോർട്യർഡിലെ കാര്യം അറിയാൻ അവൻ സജീവിനോട് ചോദിച്ചു.
“എടാ…ദീപ്തി മാഡം…നിവിനെ പ്രപോസ് ചെയ്‌തടാ…”
അവർക്കെല്ലാം വലിയ ഞെട്ടൽ ആയിരുന്നെങ്കിലും കിച്ചുവിനും നീരജയ്ക്കും പ്രത്യേകിച്ചു ഞെട്ടൽ ഒന്നും ഉണ്ടായില്ല…അതിലും വലുത് അവർ മുന്നേ കണ്ടതാണല്ലോ… കിച്ചുവിന്റെ കയ്യിൽ വലിച്ചു കാലിൽ കുത്തിപ്പൊങ്ങി നീരജ നോക്കി.. കൂട്ടത്തിന് നടുവിൽ നിവിന്റെ കൈ ചുറ്റി തോളിൽ ചാഞ്ഞു നാണിച്ചു കണ്ണടച്ചു കിടക്കുന്ന ദീപ്തിയെ അവൾ കണ്ടു… തനിക്കും ഒരു കൂട്ടായി എന്ന ചിന്തയിൽ നിന്നു തല തിരിച്ചു കിച്ചുവിനെ നോക്കിയപ്പോൾ കണ്ടത്, പൊങ്ങിയപ്പോൾ ചാഞ്ഞു വന്ന ഇടത്തെ മുല അവന്റെ കയ്യിൽ ഞെങ്ങിയതിൽ പുളകം കൊണ്ടു നിക്കുന്ന കിച്ചുവിനെ ആയിരുന്നു.
“ഔ…”
നീരജയുടെ നുള്ളിന് തിരിച്ചൊരു ഇളി കൊടുത്ത കിച്ചു…അവളുടെ തോളിൽ കൈ ചേർത്തു നിന്നു.
ട്രെക്കിങ്ങിൽ ഉടനീളം, നീരജ ആക്റ്റീവ് ആയിരുന്നു… കയറ്റം കയറുമ്പോൾ കിച്ചുവിന്റെ തോളിൽ തൂങ്ങി വലിഞ്ഞാണെങ്കിലും കേറും… മൂന്നാമത്തെ ഒരു കുന്നു കൂടെ കയറി ബ്രേക്ക് പറഞ്ഞപ്പോൾ പലരും കൂട്ടമായും കപ്പിൾ ആയും ചുറ്റി തിരിയാൻ തുടങ്ങി.
തേയില തോട്ടം ആണെങ്കിലും ചെറിയ ചെറിയ കാടും ഇറക്കവും എല്ലാം കൊണ്ടു ഭംഗിയുള്ള സ്ഥലം ആയിരുന്നു…
“കിച്ചു…”
“ഉം…”
“നമുക്ക് ആഹ് മരത്തിന്റെ അവിടെ പോയിട്ട് കുറച്ചു നേരം ഇരുന്നാലോ…”
ഒന്നു നടന്നും ചുറ്റിയും കിതച്ച നീരജ ദൂരെ മാറി കൂടി നിന്ന ഒരു മരക്കൂട്ടം ചൂണ്ടി പറഞ്ഞു.
ചെറിയ വെയിലിൽ പൊള്ളുന്നില്ലായിരുന്നെങ്കിലും.. പൈൻ മരം പൊഴിച്ച നൂല് പോലുള്ള ആയിരക്കണക്കിന് ഇലകളാൽ ഒരു മെത്ത പോലെ തോന്നിച്ചിരുന്നു അവിടം…. അവന്റെ കയ്യും വലിച്ചു നീരജ അവിടേക്ക് ചെന്നു. കുറച്ചുകൂടെ ചെന്നതും മരത്തിന്റെ തണലും മഞ്ഞിന്റെ തണുപ്പും മൂടി തുടങ്ങി. പതിയെ ആ മരക്കൂട്ടത്തിലൂടെ നീരജ കൈ വിരിച്ചു നടക്കാൻ തുടങ്ങി.
ടോപ്പിൽ ഇളക്കിതുള്ളുന്ന ചന്തിയും സന്തോഷം കൊണ്ട് നിറഞ്ഞ നീരജയുടെ മുഖവും കണ്ട കിച്ചുവിന് അവളെ കയ്യിൽ ഒതുക്കാൻ ആണ് തോന്നിയത്.
കയ്യും വിരിച്ചു പിടിച്ചു മേലോട്ട് നോക്കി നിന്ന് തണുപ്പിൽ കുളിരുന്ന നീരജയുടെ പിന്നിലേക്ക് ചേർന്നു നിന്ന് അവൻ അവളെ തന്നിലേക്ക് അണച്ചു പിടിച്ചു. കൊഴുത്ത മുലയുടെ അടിയിൽ കെട്ടിപ്പിടിച്ചു, ചന്തിയിൽ അര ഞെരുക്കി തോളിൽ തല ചായ്ച്ചു നിക്കുന്ന കിച്ചുവിലേക്ക് അവളും ചേർന്നു നിന്നു.അവന്റെ കൈക്ക് മേലേ കൈ കെട്ടി ഒത്തിരി കൊതിച്ചത് കയ്യിൽ കിട്ടിയ പോലെ അവൾ ചിണുങ്ങി.
