Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

“””മ്മ്…. എന്നാ വാ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്”””
എന്നും പറഞ്ഞ് പുള്ളി വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുന്നതിന് പകരം പുഴയോരത്തേക്ക് നടന്നു…. ഒരു നിമിഷം ശങ്കിച്ച് നിന്നെങ്കിലും ഞാനും വേഗം ഒപ്പം പിടിച്ചു….. എന്താണാവോ കാര്യം?? എന്തുണ്ടെങ്കിലും മടിക്കാതെ മുഖത്തടിച്ച് പറയുന്ന ആള് എന്നോട് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ പുഴകരയിലേക്ക് ഒക്കെ കൂട്ടി കൊണ്ട് പോവുന്നു…. എന്തോ കാര്യമായി തന്നെ പറയാനുണ്ടെന്ന് തോന്നുന്നു….

 

 

“””ഇരിക്ക്”””
ഗോമതിപ്പുഴയുടെ കരയിൽ ഇരിപ്പുറപ്പിച്ച ശേഷം ആകാംഷയോടെ നിന്ന എന്നോടായി ഏട്ടൻ പറഞ്ഞു…
ഞാനും പുള്ളിയുടെ അടുത്ത് ഇരുന്നു

പിന്നെ കുറച്ച് നേരത്തേക്ക് മൗനം… ഏട്ടൻ പുഴയിൽ നീന്തി തുടിക്കുന്ന താറാക്കൂട്ടതെ നോക്കി ഇരിപ്പാണ്, ഞാനും ചുറ്റും കണ്ണോടിച്ച് ഒന്നും മിണ്ടാതെ ഇരുന്നു….

 

“””കാശി…..”””
ഞങ്ങൾക്കിടയിലെ മൗനം ഭേധിച്ചു കൊണ്ട് ഏട്ടൻ വിളിച്ചു

 

“””മ്മ്…..”””

 

 

“””ഗോവിന്ദമാമ്മ നിങ്ങടെ കല്യാണം നടത്തുന്ന കാര്യം ചോദിച്ചിരുന്നു…. ഇനിയും വെച്ച് നീട്ടണോ ന്ന്””””

 

“””നിങ്ങടെ??”””
ഇന്നലെ സുധി പറഞ്ഞത് വെച്ച് ഏട്ടൻ എന്താണ് ഉദ്ദേശിച്ചതെന്ന് ഊഹം കിട്ടിയെങ്കിലും ഞാൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു….

 

“””നിന്റെയും ഗൗരിയുടെയും….. അല്ലാതെ ആരതാ”””
ഊഹം കിട്ടിയിരുന്നുവെങ്കിലും പെട്ടെന്ന് അത് ഏട്ടന്റെ വായിൽ നിന്നും കേട്ടപ്പോ ഞാൻ ശരിക്കും ഞെട്ടി…. ഭാവവ്യത്യാസമൊന്നും ഇല്ലാതെ വളരെ ലാഘവത്തോടെയാണ് ഏട്ടൻ അത് പറഞ്ഞത്…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025