Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

“അമ്മയെ കാണണം പറഞ്ഞു.!”

“പിന്നെ കാണാം.,,,.പോരെ..”

“എന്തമ്മേ. അമ്മയിങ്ങനെ ?”

“നീ പ്‌ളേറ്റെടുത്തെ!”

“ഉം.” എന്റെ മുഖത്തെ ചിരി മാഞ്ഞുതുടങ്ങിയിരുന്നു. ബ്രെക്ഫാസ്റ്റിനു ശേഷം ഞാൻ ക്‌ളാസിലേക്ക് പോകാനായി വെസ്പ എടുത്തു. പോകും വഴിയിൽ എല്ലാം ഏട്ടനെ കുറിച്ച് മാത്രമായിരുന്നു. അമ്മയിനി ഏട്ടനോട് ദേഷ്യപെടുന്നതിൽ ഒരർഥവുമില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഇന്നലെ എന്നിലെ സ്ത്രീ പൂർണ്ണമായും ഏട്ടന് മാത്രം സ്വന്തമായി. ഇനിയെന്തിനാണ് ബലം പിടിത്തം.!

ഞാൻ ക്ലസ്സിലിരിക്കുമ്പോ ഇടക്ക് ഏട്ടന്റെ മെസ്സേജ് വന്നിരുന്നു. ഞാനപ്പോ തുറന്നു നോക്കിയില്ല. ഉച്ചയ്ക്ക് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ മൊബൈൽ വൈബ്രേറ്റ് ചെയ്തു.
“പ്രാർത്ഥനാ ….ഊണ് കഴിക്കാം! ഞാൻ പുറത്തുണ്ട്!”

ഞാൻ വേഗം മൂന്നാമത്തെ ഫ്ലോറിൽ നിന്നും ജനലിലൂടെ ഗേറ്റിന്റെ അടുത്തേക്ക് നോക്കി. ബുള്ളറ്റിൽ റെയ്ബാൻ ഗ്ലാസും വെച്ചിരിപ്പുണ്ട്! എന്റെ കള്ള കാമുകൻ!, എന്റെ അടുത്തിരിക്കുന്ന നിഷാരയോട് ഉച്ചയ്ക്ക് ഞാൻ അവളോടപ്പം ലഞ്ചിന്‌ പോകാമെന്നു പറഞ്ഞിരുന്നു. അവളെന്നെ പിറകിൽ നിന്നും വിളിച്ചതും ഞാൻ കേട്ടതേയില്ല. ഞാൻ മനസ്സിൽ പ്രണയ രാഗവും മൂളികൊണ്ട് വേഗം സ്റ്റെപ്പിറങ്ങി, ഏതോ ഒരു ജുനിയർ ചെക്കനെ ഞാൻ അശ്രദ്ധ മൂലം ഇടിച്ചപ്പോൾ അവനെന്നോട് സോറി പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും വേഗം നടന്നു. ഏട്ടന്റെ അടുത്തെത്തിയതും, എല്ലാരുടെയും മുന്നിൽ എന്റെയുള്ളിലെ കാമുകിയെ ഞാൻ പൊതിഞ്ഞു വെക്കാൻ ശ്രമിച്ചു.

“ജീൻസ് നന്നായിട്ടുണ്ട്!”

“അപ്പൊ ഈ ടോപ്പോ?”

“ഈ യെല്ലോ ടോപ് ഇത് ഞാൻ മുന്പെടുത്തു തന്നതല്ലേ ? അന്ന് നിനക്കിഷ്ടപെട്ടില്ലന്നു പറഞ്ഞിരുന്നു….”

“ഹഹ. ചുമ്മാ…. എങ്ങോട്ടേക്കാ പോവാ.”

“പോവാം, വാ. നിന്റെയിഷ്ടം പോലെ….”

“ഉം. നവര്സ് മതി.”

“ഇങ്ങനെയൊരു പൂച്ചക്കുട്ടി!!!”

“വാ ഏട്ടാ…”

“ശെരി പോകാം.”

“അമ്മയ്ക്കിപ്പോഴും നല്ല ദേഷ്യം, എന്ന് വെച്ചാൽ കൂടിയപോലെ തോന്നണു ഏട്ടാ…എന്താ ചെയ്യണ്ടേ?”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025