Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

“വരാം അമ്മെ!” ഞാൻ ഏട്ടന്റെ ചാരെ നിന്നുകൊണ്ട് അമ്മയെ തന്നെ നോക്കി. എനിക്കെന്തോ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നപോലെ, ഏട്ടന്റെയുള്ളിലും ആർദ്രമായ മേഘങ്ങൾ ഉരുണ്ടു കൂടുന്നുണ്ടാകും, ഒരേ ജീവനല്ലേ ഞങ്ങൾ രണ്ടും, അതാവാം എനിക്കത് തിരിച്ചറിയാൻ കഴിയുന്നത്.

അമ്മാവന്റെ മക്കളുമൊത്തു എല്ലാരും സദ്യ കഴിച്ചു, ശേഷം ഉമ്മറത്തെ മാവിന്റെ ചോട്ടിൽ കുറെ നേരം സംസാരിച്ചിരുന്നു.
അമ്മായി മാരെല്ലാം, എന്റെ ചെക്കനെ നോക്കുന്നത് എനിക്കത്ര പിടിച്ചില്ല. അവരുടെ മകൾക്ക് എന്റെയെട്ടനെ ആലോചിക്കാൻ ആവണമീ നോട്ടം, തരില്ല ഞാനെന്റെ ചെക്കനെ…….

അവിടെ ഒരല്പം ചൂട് കൂടിയപ്പോൾ ഞങ്ങൾ പുല്ലു പായ വിരിച്ചു കൊണ്ട് ചീട്ടു കളിക്കുകയായിരുന്നു. ഏട്ടനോട് ജമ്മുവിലെ വിശേഷമൊക്കെ രഞ്ജിത്ത് ചോദിക്കുന്നുണ്ട്, അവനു ട്രിപ്പ് പോകാൻ താല്പര്യമുള്ള ആളാണ്. എനിക്ക് ചീട്ടുകളി വശമില്ലാത്ത കൊണ്ട് ഞാനേട്ടന്റെമടിയിൽ കിടന്നുകൊണ്ട് ഏട്ടന്റെ ഇടതൂർന്ന താടിയിൽ വിരലോടോച്ചുകൊണ്ടിരുന്നു.

അമ്മയും അമ്മായിയും താഴെയാകണം, 4 മണിക്ക് അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഏട്ടനെ കവിളിൽ തൊണ്ടുമ്പോ, ചീട്ടുകളിയിൽ നിന്നുമേട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എന്താന്ന് എന്നോട് കണ്ണുകൊണ്ട് ചോദിക്കുമ്പോ ഞാനും പതിയെ ചിരിച്ചുകൊണ്ട് കൊഞ്ചി. എനിക്കെന്റെ പ്രിയനെയും കൊണ്ട് ഞാനുമവനുമുള്ള ഏതെങ്കിലും മായാലോകത്തേക്ക് ചെല്ലാൻ കൊതിയായി. “നാളെ ക്‌ളാസില്ലേ?” “ഉം….” “ലഞ്ച് ടൈം ലു ഞാൻ വരാം…..” “ഉം.” എന്റെ കനവിൽ ഞാനൊരു കൈകൊട്ടി ചിരി ചിരിച്ചു. നാണം മുഖത്ത് പൊതിയുമ്പൊ എനിക്കെന്നോട് തന്നെ അസൂയതോന്നി.

******************

പിന്നീടുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ഞാനുമേട്ടനും ലഞ്ച് കഴിക്കാൻ ഒന്നിച്ചു കൂടുമായിരുന്നു. ഏട്ടന്റെ ബൈക്കിൽ കെട്ടിപിടിച്ചിരുന്നുകൊണ്ട് കൊച്ചിയിൽ വെയിലത്ത് കറങ്ങുമ്പോ നിഖിൽ പലപ്പോഴും എന്നെ കണ്ടിരുന്നു. അവനെ കുറിച്ച് ഞാൻ പിന്നീടൊരിക്കലും ആലോചിക്കാൻ നിന്നില്ല. അവൻ കുറെ നാൾ പിറകെ നടന്നപ്പോൾ കരുണകൊണ്ടു ഞാൻ “YES” പറഞ്ഞതാണ്, അതും നിഷാരയും മിഥുനയും സപ്പോർട്ട് ചെയ്തോണ്ട്, അല്ലാതെ പ്രത്യേകിച്ചൊന്നും എനിക്കന്നുമിന്നും അവനോടു തോന്നിയിരുന്നില്ല. പ്രണയം എന്ന് പറയുന്ന മോഹം ഒരിക്കലും കരുണയിലോ സാന്ത്വനിപ്പിക്കാനോ തോന്നരുത്. അതുള്ളിൽ നമ്മളെ അങ്ങ് ചുറ്റിക്കണം. ഇപ്പൊ ഈ നിമിഷം ഞാനതിന്റെ ഇന്റസ്‌നിറ്റി ശെരിക്കുമറിയുന്നുണ്ട്. ഒപ്പം അമ്മയും അച്ഛനുമറിയാതെ ഇത്രയുമൊക്കെ ഒപ്പിച്ചു അവരുടെ മുന്നിൽ ഞെളിഞ്ഞിരിക്കുമ്പോ കിട്ടുന്ന ആ ത്രിൽ! അതല്ലേ ശെരിക്കും അടിപൊളി.

അങ്ങനെ ഏട്ടൻ പോകുന്നതിനു മൂന്നു ദിവസം മുൻപ് വീട്ടിലേക്ക് വന്നു. ലഞ്ച് കഴിക്കാൻ. അച്ഛനും ഏട്ടനും കൂടെ കാര്യമായ ചർച്ചയിലാണ്. ഞാനും അമ്മയും അടുക്കളയും ചിക്കനും മീനും വറുക്കലും പൊരിക്കലും എല്ലാമുണ്ട്. മനസ്സിൽ കെട്യോനെ വിരുന്നു കൊടുക്കാൻ കൊതിക്കുന്ന വീട്ടമ്മയുടെ മനമെന്തെന്നു ഞാനറിയുകയായിരുന്നു. ആ വികാരമെന്നേ തൊട്ടുണർത്തികൊണ്ട് ഞാൻ ഓരോന്നായി പ്ളേറ്റിലേക്ക് വിളമ്പിയെന്റെ ഏട്ടനെ നോക്കി.
ഏട്ടന്റെ കണ്ണിലുണ്ടായിരുന്നു. എന്നെ ഇങ്ങനെ നോക്കല്ലേ പെണ്ണെ എന്ന ഭാവം.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025