Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

“അവൾ അങ്ങനെ പറഞ്ഞപ്പോൾ.”

“അവൾ അങ്ങനെ പറഞ്ഞപ്പോൾ നീ നിന്നെ തന്നെ കണ്ട്രോൾ ചെയ്യണമായിരുന്നു.

ജെന്നി അകെ പേടിച്ചു പോയി.”

എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല

“ നല്ല ഊക്കൻ പഞ്ച് ആയിരുന്നെല്ലോ. ”

അവൻ എൻ്റെ മുഖത്തു പിടിച്ചാണ് ചോദിച്ചത്.

“നിൻ്റെ താടി കാരണം നീരുണ്ടെങ്കിലും അറിയില്ല. “

“അത്രക്ക് പവറൊന്നുമില്ല”

“എന്നാലും അവൾ പറഞ്ഞത് പോലെ തന്നെ തിരിച്ചു തന്നു”

അവൻ അങ്ങനെ  പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി. വിഷയം മാറ്റിയില്ലെങ്കിൽ ശരിയാകില്ല.

“ഡാ നീ ശിവാ എന്ന് എന്നെ വിളിച്ചതിനെ പറ്റി ജെന്നി ചോദിച്ചോ ?”

“അങ്ങനെ ഞാൻ വിളിച്ചോ ?”

രണ്ട് നിമിഷം അവൻ ആലോചിച്ചു നിന്നു

“നീ വിളിച്ചു.”

“സോറി ഡാ പെട്ടന്ന് അറിയാതെ. എന്നാലും അവൾ എന്നോടൊന്നും ചോദിച്ചില്ല. ഒരു പക്ഷേ കത്തി കാണില്ല. ആ സമയത്തു അവളുടെ കിളി ഒക്കെ പറന്നു പോയിരുന്നു. എൻ്റെയും.

“മ് മ് എങ്കിൽ കൊള്ളാം:

“കരാട്ടെ ഗേൾ   എവിടെ?”

“അടുക്കളയിൽ ഉണ്ട്. മണി ചേട്ടനുമായി ചേർന്ന് എന്തോ കുക്കിംഗ് ആണ്. “

“നിനക്ക് വല്ല വിഷം ചേർത്ത് തരാനായിരിക്കും. വല്ല വിമും കലക്കി തരാണ്ടിരുന്നാൽ മതിയായിരുന്നു. എന്തായാലും എനിക്ക് വിശക്കുന്നുണ്ട്. വിമെങ്കിൽ വിം “

അവൻ അതും പറഞ്ഞു നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ഒന്നാലോചിച്ചു നിന്ന ശേഷം പിന്നലെ ഞാനും ചെന്ന് രാഹുലിൻ്റെ  അടുത്തായി ഇരുന്നു.

മണി ചേട്ടൻ ഫുഡ് ഒക്കെ എടുത്തു വെക്കാൻ തുടങ്ങി. അന്നയും ഹെല്പ് ചെയുന്നുണ്ട്. എന്നെ നോക്കുന്നൊന്നുമില്ല. ഞാനും മൈൻഡാക്കിയില്ല

ചോറ്  ചെറുപയറ്  തൈര് മൊട്ട.

എൻ്റെ നേരെ എതിർ ഭാഗത്തു തന്നെ അവളും ഇരുന്നു.   ഇനി അങ്ങോട്ട് നോക്കാൻ പറ്റില്ല.

ഞാനും രാഹുലും  ഭക്ഷണം വിളംബി കഴിപ്പ് തുടങ്ങി.

അപ്പുറത്തു ഇരുന്ന് അന്നയും . ആരുമൊന്നും സംശയിക്കുന്നില്ല.

“അന്ന കുട്ടിയാണ് മൊട്ട പൊരിച്ചത്. “

മണി ചേട്ടൻ്റെ വക ഒരു ഡയലോഗ്. അതോടെ ഞാനും രാഹുലും ഒന്ന് pause അടിച്ചു. രണ്ട് പേരും അവളെ ഒന്ന് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025