Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

 

“മണിച്ചേട്ടൻ  കണ്ടിട്ടില്ലേ വീഡിയോ കാളിൽ. ഇതാണ് ജെന്നി.” (രാഹുൽ)

“breakfast എടുത്തു വെക്കു മണി ചേട്ടാ. “

എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. തലേ ദിവസം കാര്യമായി ഒന്നും കഴിച്ചിട്ടില്ല.

“ഒക്കെ റെഡിയാണ് മോനെ പുട്ടും കടലയുമാണ്. പപ്പടവും ഉണ്ട്.  എടുത്തു വെച്ചിട്ടുണ്ട്”

ഞങ്ങൾ മൂവരും ഇരുന്നു. കഴിക്കാനായി പുട്ട് പ്ലേറ്റിലേക്ക് വെച്ചതും കാളിംഗ് ബെൽ മുഴങ്ങി. മണി ചേട്ടൻ പോയി വാതിൽ തുറന്നു.

വേറെ ആരുമല്ല അന്നാ. ഒരു ബേബി പിങ്ക് സൽവാർ ആണ് വേഷം. ജെന്നിയെ കണ്ടതും നേരെ  അവളുടെ അടുത്തു ചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നു. ഞാനും രാഹുലും ഉണ്ടെന്ന ഭാവം പോലുമില്ല.

“What a surprise?

പുറത്തു ഹീൽസ് കണ്ടാപ്പോൾ വേറെ ആരോ ആണെന്നാണ് വിചാരിച്ചത്. “

ജെന്നി വോൾട്ടജ് കുറഞ്ഞ ഒരു ചിരി പാസാക്കി.

രാഹുൽ പപ്പടം പൊടിച്ചു ദേഷ്യം പ്രകടമാക്കിയെങ്കിലും ഒന്നും മിണ്ടിയില്ല.  അവൾ മൈൻഡ് ചെയ്തുകൂടിയില്ല

“breakfast കഴിച്ചോ മോളെ ”

“ഇല്ല മണിച്ചേട്ടാ, ഒരു പ്ലേറ്റ് തരുമോ.”

മണി ചേട്ടൻ പ്ലേറ്റ് കൊണ്ടുവന്ന് വെച്ചതും അവൾ പോയി കൈ കഴുകിയിട്ട് വന്നു. പക്ഷേ പ്ലേറ്റും എടുത്ത്  ജെന്നിയുടെ ഓപ്പോസിറ്റ് ആയി എൻ്റെ തൊട്ടടുത്തായിട്ടാണ് ഇരുന്നത്.

ഈ തവണ ഞാൻ പപ്പടം ഞെരിച്ചു പൊടിച്ചു.

അന്ന വന്നിരുന്നതോടെ ആദ്യം മന്ദഗതിയിൽ ആയിരുന്നെങ്കിലും പോളിങ് ശക്തി പ്രാപിച്ചു. വേറെ ഒന്നും കൊണ്ടല്ല നല്ല വിശപ്പു അടിപൊളി പുട്ടും കടലയും.

അന്നയും മോശമല്ലാതെ കഴിക്കുന്നുണ്ട്. അകെ കുറഞ്ഞ പോളിംഗ് രേഖ പെടുത്തിയത് ജെന്നിയാണ്.

അന്ന ഓരോന്നൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ എന്നെയും രാഹുലിനെയും മൈൻഡ് ഒന്നുമില്ല.

ജെന്നി ഇടയ്ക്കിടെ ഇവിടെ വരാരാറുണ്ടോ എന്ന് അന്ന ചോദിച്ചതും കഴിച്ചു കൊണ്ടിരുന്ന പുട്ട് അവളുടെ ശിരസ്സിൽ കയറി ചുമ തുടങ്ങി.  ചമ്മി നാറിയത് പോലെയായി ജെന്നി. പിന്നെ ഉള്ള ഉത്തരങ്ങളൊക്കെ ഒറ്റ വാക്കുകളും മൂളലുമൊക്കെയായി

താഴെ സൊസൈറ്റി ആന്റി മാരുമായി എന്താണ് ഉണ്ടായത് എന്ന് ചോദിക്കണം എന്നുണ്ട്. എങ്കിലും ജെന്നി സംസാരിക്കാൻ വന്ന സ്ഥിതിക്ക് അത് ചോദിച്ചു രംഗം വഷളാക്കേണ്ട എന്നുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025