Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

 

“അർജ്ജു വേദനയുണ്ടെങ്കിൽ ഐസ് പാക്ക് വെക്കൂ”

 

അവൾ എന്നെ നോക്കിയാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ ഞാൻ എൻ്റെ റൂമിൽ കയറി വാതിലടച്ചു.

അകത്തു നേരെ  കട്ടിലിലേക്ക് വീണു .

ഇത്രക്ക് വേണ്ടായിരുന്നു. അതും ഒരു പെണ്ണിനോട്. ഇവളുടെ അടുത്ത് മാത്രം ഞാൻ എന്താ ഇത്ര ദേഷ്യത്തിൽ  പെരുമാറുന്നത്.  നിതിൻ വരെ പിണങ്ങി എന്ന് തോന്നുന്നു.

അതിനിടയിൽ അവൻ എൻ്റെ യഥാർത്ഥ പേരും വിളിച്ചിരിക്കുന്നു. ഇനി ആ ജെന്നിയും അതിൽ കയറി പിടിക്കുമോ?

 

എല്ലാത്തിനും കാരണം അവളാണ്. അന്നാ അവളെ എങ്ങനെയെങ്കിലും ഇവിടന്ന് ഒഴുവാക്കണം. എന്തൊക്കയോ ആലോചിച്ചു കുറച്ചു നേരം കിടന്നു.

 

താടിക്ക് ചെറിയ വേദന തോന്നി. കോപ്പ് ഐസ് വെച്ചാൽ മതിയായിരുന്നു.

 

നേരെ കണ്ണാടിയുടെ മുൻപിൽ പോയി നോക്കി. നീരൊന്നുമില്ല.

 

ഉച്ച സമയമായിരിക്കുന്നു. മണി ചേട്ടൻ എന്തെങ്കിലും ഉണ്ടക്കിയിട്ടുണ്ടോ ആവൊ. ഇല്ലെങ്കിൽ സ്വിഗ്ഗി ചെയ്യണം.

 

ഞാൻ പുറത്തോട്ടിറങ്ങി. രാഹുലിൻ്റെ മുറി അടഞ്ഞു തന്നെയാണ് കിടക്കുന്നത്.

ഓപ്പൺ കിച്ചൺ ആണ്. എന്നാലും എൻ്റെ  ഡോറിൽ നിന്ന് നേരെ കാണാൻ സാധിക്കില്ല.

കിച്ചണിൽ  നിന്ന് മണി ചേട്ടൻ്റെയും അന്നയുടെയും സംസാരം  കേൾകാം. സന്തോഷത്തോടെയാണ് സംസാരം.  എന്തോ പാചകം പഠിക്കാനുള്ള ശ്രമം ആണെന്ന് തോന്നുന്നു.

എനിക്കെന്തോ അങ്ങോട്ട് പോകാൻ തോന്നിയില്ല. ഞാൻ ചെന്ന് രാഹുലിൻ്റെ റൂം വാതിലിൽ തട്ടി. എന്നെ കണ്ടു കാണണം അന്നയുടെ സംസാരം നിന്നു.

 

രാഹുൽ വാതിൽ തുറന്നു.

“ജെന്നി ?”

“അവള് പോയിട്ട് കുറച്ചു നേരമായി. “

ഞാൻ അകത്തോട്ട് കയറിയതും വാതിൽ അടച്ചു.

“ഡാ സോറി പെട്ടന്ന് പറ്റി പോയതാണ്. പെട്ടന്ന് ദേഷ്യം വന്നപ്പോൾ കൈ വിട്ടു പോയി.”

“നീ എന്തു കോപ്പാണ് കാണിച്ചത്. അവൾ ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഹെഡ് ഇഞ്ചുറി വന്നേനെ. ഒരു പെണ്ണാണെന്നുള്ള വിചാരം വേണ്ടേ. “

ഞാൻ ഒന്നും മിണ്ടിയില്ല

“നിനെക്കെന്താ അവളെ കാണുമ്പോൾ മാത്രം ഇത്ര ദേഷ്യം. ഞാൻ അറിയുന്ന ശിവ ഇങ്ങനെയല്ല. കൂൾ ആയിരുന്നെല്ലോ. ഇപ്പൊ എന്തു പറ്റി. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025