Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

പക്ഷേ അവൾ നിമിഷ നേരം കൊണ്ട് എഴുന്നേറ്റു.

എൻ്റെ മുഖത്തിനു നേരെ ആയിരുന്നു ആദ്യ പഞ്ച്. രാഹുൽ വട്ടം പിടിച്ചേക്കുന്നത് കൊണ്ട് എനിക്ക് തടയാൻ പറ്റിയില്ല. അത്യാവശ്യം പവർ ഉണ്ട്.

അടുത്തത് സോളാർ പ്ലസ്സ്നു നേരെ. ശ്വാസം നിലച്ച പോലെ തോന്നി. കഴിഞ്ഞില്ല അവൾ പിടിച്ചു തള്ളി. രാഹുൽ പിടിച്ചിരിക്കുന്നത് കൊണ്ട് വീണില്ല.

“ഡാ വിടെടാ എന്നെ.”

“വിടെടാ അവനെ  “

അവൾ രാഹുലിനോട് അലറി

അന്ന fighting പോസിൽ നിൽക്കുകയാണ്. കണ്ണ് ചെറുതായി നിറഞ്ഞിട്ടുണ്ട്. മുഖത്തു ദേഷ്യമല്ല. മറിച്ചു   ജാഗ്രതയാണ്. എൻ്റെ  കിക്ക്‌ തടഞ്ഞപ്പോൾ അവളുടെ തന്നെ കൈ കൊണ്ടതായിരിക്കണം ചുണ്ട് പൊട്ടി ചോര വന്നിട്ടുണ്ട്.

വേണ്ടായിരുന്നു. ആ കിക്ക്‌ ഡയറക്റ്റ് ആയി അവൾക്ക് കിട്ടിയിരുന്നേൽ  നല്ല ഇഞ്ചുറി വന്നേനെ.

രാഹുൽ എന്നെ പുച്ഛിച്ചു നോക്കുന്നുണ്ട്.

 

ജെന്നി ആകട്ടെ കിളി പോയി നിൽക്കുകയാണ്. മണി ചേട്ടൻ്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

 

വേണ്ടായിരുന്നു. മോശമായി പോയി. സോറി പറയണോ സോറി ഏയ് വേണ്ട. അവൾ തിരിച്ചു തന്നെല്ലോ .

“അന്ന കൂൾ.”

അതോടെ അന്ന ഗാർഡ് ഡൗൺ ചെയ്‌തു. മുഖത്തു ഒരു വിജയ പുഞ്ചിരി ഉണ്ട്

രാഹുൽ പോയി ഒരു ഐസ് പാക്ക് എടുത്തു കൊണ്ട് വന്ന് അന്നക്ക് നേരെ നീട്ടി. അവൾ അതും വാങ്ങി   ഒരു കസേരയിലേക്കിരുന്നു. ചുണ്ടിലെ ചോര വിരലിൽ തൊട്ടെടുത്തിട്ട്  എന്നെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് ഐസ് പാക്ക് മുഖത്തോട്ട് പൊത്തി പിടിച്ചു

അവളുടെ ഇടി കൊണ്ട താടി ഭാഗത്തു വേദനയുണ്ട്. ഐസ് വെക്കുന്നതാണ് ബുദ്ധി എന്നാലും അഭിമാനം സമ്മതിക്കുന്നില്ല.

“ഞാൻ ഹോസ്റ്റലിലേക്ക്  പൊക്കോട്ടെ ”

ജെന്നിയാണ് പറഞ്ഞത്.  നടന്ന സംഭവമൊക്കെ കണ്ട് ജെന്നി അകെ ഒന്ന് ഉലഞ്ഞിട്ടുണ്ട്

രാഹുൽ അവളെയും വലിച്ചു കൊണ്ട് അവൻ്റെ മുറിയിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഒന്നും മിണ്ടാത പുള്ളിയുടെ റൂമിലേക്ക് പോയി.

 

ഞാൻ പതുക്കെ ബാൽക്കണിയിലേക്ക് പോയി.

 

കുറച്ചു നേരം ആകെ നിശബ്ദത ആയിരുന്നു. അന്ന അവിടെ ഇരുന്നു എന്നെ നോക്കുന്നുണ്ട് എന്ന് തോന്നുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025