Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി

അച്ഛ അമ്മേനെ നോക്കീട്ട് വരാ..”

“ആം”😊

അജയൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഗോപിക കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കിയിരിക്കുകയായിരുന്നു.

താൻ ആഗ്രഹിച്ചത് കിട്ടിയപ്പോൾ ദേവൂട്ടിയിൽ കണ്ട അതേ സന്തോഷം ഗോപികയുടെ മുഖത്തുമുണ്ടായിരുന്നു.

അജയൻ മുറിയിൽ വന്നു പത്തുമിനിറ് ആയിരുന്നെങ്കിലും ഗോപിക ഫോണിൽ നിന്നും തലയുയർത്തിയിരുന്നില്ല.
പയ്യെ പയ്യെ അടുത്തുവന്നുകൊണ്ടിരുന്ന അജയന് തന്റെ ഭാര്യ ആരോടോ തിരക്കിട്ട ചാറ്റിങ്ങിൽ ആണെന്ന് മനസ്സിലായി.

തന്റെ അടുത്ത് ആരുടെയോ സാമീപ്യം മനസ്സിലാക്കിയ ഗോപിക തലയുയർത്തി നോക്കിയപ്പോൾ തൊട്ടടുത്ത് അജയനെ കണ്ട വെപ്രാളത്തിൽ ഒന്ന് ഞെട്ടുകയും കയ്യിലിരുന്ന ഫോൺ താഴെ പോകുകയും ചെയ്തു.

തന്റെ കാൽച്ചുവട്ടിൽ വീണ ഫോൺ അജയൻ എടുത്തപ്പോഴേക്കും അത് ഓഫ്‌ ആയിട്ടുണ്ടായിരുന്നു. പക്ഷെ അപ്പോഴും അതിൽ മെസ്സേജ് വൈബ്രേഷൻ തുടരെ തുടരെ വരുന്നുണ്ടായിരുന്നു.

“ഏട്ടൻ എപ്പോ വന്നു”തന്റെ പരിഭ്രമം മറച്ചുവെച്ച് ഗോപിക ചോദിച്ചു.

“കുറച്ചു നേരമായി, ദേവൂട്ടിക്കൊള്ള കേക്കും പായസത്തിനുള്ളതൊക്കെ മേടിച്ചിട്ടുണ്ട്”

“ഓഹോ, അപ്പൊ കയ്യിൽ പൈസയൊക്കെ ഇണ്ടല്ലേ??
എന്നിട്ടാണോ എന്റെ ഫോണിന്റെ ക്യാമറ ഒന്ന് ശരിയാക്കിത്തരാൻ പറഞ്ഞിട്ട് കേൾക്കാത്തെ” ഗോപിക ശബ്ദം കൂട്ടി.

നല്ലൊരു ദിവസമായിട്ട് ഭാര്യയെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് വിചാരിച്ച് ഒരു പുഞ്ചിരി മറുപടിയായി നൽകി അജയൻ പുറത്തേക്കിറങ്ങി.
അജയൻ മുറിവിട്ട് ഇറങ്ങുന്ന കണ്ട് ഗോപിക പയ്യെ ഒരു ദീർഘനിശ്വാസം എടുത്തിട്ട് ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് മുറി വിട്ട് പുറത്തേയ്ക്കിറങ്ങി.

“അമ്മേ..കണ്ടോ അച്ഛ ദേവു മോൾക്ക് മേടിച്ചുതന്ന പുതിയ ഉടുപ്പും കേക്കും” മുറിവിട്ട് പുറത്തേക്ക് വന്ന ഗോപികയോട് ദേവിക ചോദിച്ചു..

“ഈ ഉടുപ്പിട്ടാ ദേവുമോൾ വല്യ സുന്ദരി ആവുമായിരിക്കും, അല്ലെ അമ്മേ” തന്റെ അച്ഛ മേടിച്ചോണ്ട് വന്ന ഇളം പിങ്ക് കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചോണ്ട് ചോയ്‌ച്ചു.

“ഹ്മ്മ്”….ഗോപിക അതിന് പയ്യെ മൂളുക മാത്രം ചെയ്തു.

“എന്താ ഗോപമ്മേ?? എന്താ സന്തോഷമില്ലാത്തെ?? ” ഗോപികയുടെ നിർവികാരമായ നോട്ടം കണ്ട് ദേവൂട്ടി ചോയ്ച്ചു.

“എല്ലാം എടുത്തു വയ്ക്ക്. രാത്രി എടുക്കാം നമുക്ക്”ഗോപിക പറഞ്ഞു.

“ആം..ശെരി😊”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025