Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2

“ചേച്ചിയും അളിയനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..?” ഞാൻ ചേച്ചിയുടെ കാര്യം അറിയാനെന്നോണം ചോദിച്ചു.

“എന്ത് പ്രശ്നം..?” ‘അമ്മ അരയ്പ്പ് നിർത്താതെ തന്നെ ചോദിച്ചു.

“അല്ല… അവൾ വന്നിട്ട് കുറച്ചായി… സാധാരണ ഇത്ര ഇവിടെ നിക്കാറില്ലലോ..? പിന്നെ… ഇടക്ക് അളിയൻ വിളിക്കാറുള്ളതല്ലേ.. അതും കാണുന്നില്ല..” ഞാൻ എന്റെ സംശയം എന്നോണം ചോദിച്ചു. അത് കേട്ട് ‘അമ്മ അരയ്പ്പ് നിർത്തി എന്നെ നോക്കി. ‘അത് ശരിയാണല്ലോ’ എന്ന ഭാവമായിരുന്നു അമ്മയുടെ മുഖത്ത്.

“അങ്ങനെ എന്തേലും ഉണ്ടെങ്കിൽ അവൾ പറയേണ്ടതാണല്ലോ..? നീ അളിയനെ ഒന്ന് വിളിച്ച് നോക്കിയേ..” ഞാൻ അളിയനെ വിളിക്കാനായി ഫോൺ എടുത്തു. അളിയൻ ഒരു ഡ്രൈവറാണ്. ഡിറ്റർജെന്റ് പൗഡർ വിൽക്കുന്ന കമ്പനിയുടെ സപ്ലൈ വണ്ടിയിലാണ് ജോലി. കേരളത്തിൽ ഉടനീളവും തമിഴ്നാട് കർണാടകയിലെ ചില പ്രദേശങ്ങളിലും സ്ഥിരമായി സാധനങ്ങളുമായി പോകാറുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ, ഏറിയാൽ മൂന്നോ ദിവസം മാത്രമേ അളിയൻ വീട്ടിൽ ഉണ്ടാവൂ. അളിയന്റെ അമ്മയും, ഒരു പബ്ലിക് കമ്പനിയിൽ നിന്നും റിട്ടയറായ അച്ഛനും മാത്രമാണ് പിന്നെ വീട്ടിൽ ഉണ്ടാവുക. അവരുടെ ഒറ്റ മകനാണ് അളിയൻ.

“ഹലോ..” അളിയൻ ഫോൺ എടുത്തു.

“ഹലോ.. എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങൾ..”

“സുഖമാണെടാ… അവിടെയോ..” ആ സുഖത്തിൽ അത്ര സുഖമില്ലെന്ന് സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.

“എന്ത് പറ്റി അളിയാ… ചേച്ചിയുമായി എന്തെങ്കിലും പ്രശനം…” ഞാൻ പാതി തമാശയും പാതി കാര്യമായും ചോദിച്ചു. അത് കേട്ട അളിയൻ അൽപനേരം മൗനം പൂണ്ടു. കാര്യമായ എന്തോ പ്രശനമുണ്ടെന്ന് എനിക്ക് തോന്നി. അമ്മയും എന്നെ ആകുലതയോടെ ഉറ്റുനോക്കുകയായിരുന്നു. അമ്മയ്ക്കും കേൾക്കാൻ വേണ്ടി ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.

” ഞാനുമായി പ്രശ്‌നമൊന്നുമില്ലടാ… അമ്മയോട് എന്തോ പ്രശ്നമുണ്ടാക്കി പോയി എന്ന് ‘അമ്മ പറഞ്ഞു…”

“എന്താ.. അളിയാ പ്രശനം..” ഞാൻ ആകാംഷയോടെ ചോദിച്ചു.

“എനിക്ക് അറിഞ്ഞൂടാ… അമ്മയോട് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല… അവളെ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നുമില്ല… ഞാൻ ഇപ്പൊ വിശാഖപട്ടണത്താണ്.. വന്നിട്ട് അങ്ങോട്ട് വരാനിരിക്കയിരുന്നു…” അളിയന്റെ ശബ്ദത്തിൽ സങ്കടവും ക്ഷീണവും എനിക്ക് മനസിലായി.

“ഞാൻ ഡ്രൈവ് ചെയ്യാണ് അഭീ… പിന്നെ അങ്ങോട്ട് വിളിക്കാം..” ഞാൻ എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുന്നേ ഫോൺ കാട്ടായിരുന്നു.

ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. എന്തായിരിക്കും അമ്മായിയമ്മയും അവളും തമ്മിലുള്ള പ്രശ്നം. വലിയ എന്തോ ആണ്. അല്ലാതെ ഇത്രയും ദിവസം അവൾ ഇവിടെ നിൽക്കില്ല. അളിയന്റെ ഫോൺ എടുക്കാതിരിക്കില്ല. അമ്മയോട് പറയാതിരിക്കില്ല. ഇങ്ങനെ ഓരോ ചിന്തകളായിരുന്നു എന്റെ മനസ്സിൽ. അമ്മയും എന്തോ ആലോചിച്ചെന്ന പോലെ അമ്മിതിണ്ണയും ചാരി നിൽക്കുകയായിരുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025