Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2

തള്ളുക ആരെയാ ഞാൻ കൊള്ളുക…രണ്ടാളും എനിക്ക് വേണ്ടൊരല്ലേ… ന്റെ മോൻ അറിഞ്ഞാൽ.. നാട്ടുകാരറിഞ്ഞാൽ… ന്റെ കൃഷ്ണൻ… ആലോചിക്കാൻ വയ്യ.” ആ വാക്കുകളിൽ അവരുടെ ആശങ്കയുണ്ടായിരുന്നു. ഒടുവിൽ ബാക്കിയായത് ദീർഘമായ ഒരു മൗനമായിരുന്നു. ഫോൺ കട്ടായതറിഞ്ഞില്ല. ‘അമ്മ ചുമരിലേക്ക് ചാരി. കണ്ണിൽ നിന്നും നീർ തുള്ളികൾ ചാലിട്ടൊഴുകി. എന്റെ പെങ്ങളുടെ വൈവാഹിക ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു. ഞാൻ ഒരു നെടുവീർപ്പോടെ മനസിലാക്കി. അമ്മയെ സമാധാനിപ്പിക്കാൻ പോന്ന ഒരു വാക്കും എന്റെ കയ്യിലില്ലായിരുന്നു. മഞ്ഞു കട്ട പോലെ മനസ്സ് ഉറഞ്ഞു പോയിരുന്നു.

ചേച്ചി വരുമ്പോൾ ‘അമ്മ വഴക്കുണ്ടാക്കി ബഹളം വെക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അതുണ്ടായില്ല. അമ്മയുടെ മുഖം പെയ്യാൻ വെമ്പുന്ന ഒരു കാർമേഘം പോലെ വീർത്ത് കെട്ടി കിടന്നു. ഒരിക്കലും അത് പെയ്തില്ല. പിന്നീട് ‘അമ്മ ചേച്ചിയോട് അധികം സംസാരിക്കുന്നത് ഞാൻ കണ്ടില്ല. ഏറ്റവും പ്രിയപെട്ടതായി കണ്ടിരുന്ന ചേച്ചിയോട് തുറന്നിടപെഴുകാൻ എനിക്കും സാധിച്ചില്ല . എല്ലാവരും അറിഞ്ഞെന്ന് അവളും മനസ്സിലാക്കിക്കാണണം. അവളും അധികമൊന്നും ആരോടും സംസാരിച്ചില്ല. മുഴു സമയവും മുറിയിലിരുന്ന് സിനിമകളും ചാനൽ പരിപാടികളും കണ്ടു കൊണ്ടിരുന്നു. അവൾക്ക് വലിയ വിഷമമോ കുറ്റബോധമോ ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല. വിശക്കുമ്പോൾ കഴിക്കാൻ അടുക്കളയിൽവന്നു, വല്ലതും വാരി കഴിച്ച് വീണ്ടും മുറിയിലേക്ക് പോയി. വല്ലപ്പോഴും കുളിച്ചു വല്ലപ്പോഴും ഉടുപ്പ് മാറി. വീടിന് വെളിയിലേക്ക് ഇറങ്ങുന്നത് തന്നെ ഇല്ലെന്നായി.

ഒരിക്കൽ ഇടവഴിയിലെ സ്വാർഗീയ സല്ലാപത്തിനിടയിൽ ഞാൻ ദിവ്യയോട് ചേച്ചിയുടെ കാര്യം പറഞ്ഞു. വല്ലാത്തോരു പിരിമുറുക്കത്തോടെയാണ് ഞാൻ അത് പറഞ്ഞത്.

“ഹോ.. നിന്നെ പോലെ തന്നെ നല്ല കഴപ്പുള്ള കൂട്ടത്തിലാണല്ലേ… നിന്റെ ചേച്ചിയും..ഹ ഹ ഹ” ചേച്ചിയുടെ കാര്യം കേട്ട് കഴിഞ്ഞ് ദിവ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. അത് എന്റെ പിരിമുറുക്കത്തെ വല്ലാതെ അഴവ് വരുത്തി. അത് കേട്ട എനിക്കും ചിരി വന്നു.

“നിന്നോട് എങ്ങനെയാ ഞാൻ ഈ കാര്യം പറയാ എന്നുകരുതിയിരിക്കായിരുന്നു ഞാൻ…” ഞാൻ എന്റെ ആശങ്ക മറച്ചു വെച്ചില്ല.

“നിനക്ക് എന്നോട് എന്തും പറയാലോ.. അഭീ.. പിന്നെന്താ..”

“അറിയാം.. എന്നാലും ഒരു വിഷമം…”

“വിഷമം ഒന്നും വേണ്ട… അഭീന്റെ എന്ത് കാര്യത്തിനും ഞാനുണ്ടാവും കൂടെ..”

“താങ്ക്യൂ…”

“അത് നീ വെച്ചോ… എന്നിട്ട് എനിക്ക് ഒരു ഉമ്മ താ…” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.

“ഹേയ് പറ്റില്ല… റോഡിലാണ്..” എനിക്കും ആഗ്രഹമുണ്ടെങ്കിലും വഴിയിലായിരുന്നത് കൊണ്ട് ഞാനടങ്ങി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025