Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

“അത്രക്ക് ബോർ ആണോ?. അവൾ നിഷ്കളങ്കമായി ചുണ്ട് കോട്ടി ചോദിച്ചു.

പരമ ബോർ.ഇതൊക്കെ ഒരു പത്തു പതിനഞ്ച് വർഷം കഴിഞ്ഞ് ഇട്ടാൽ മതി. ഇപ്പൊ പോയി വല്ല മിഡിയും ടോപ്പും ഇടൂ “. കിട്ടിയ ഗ്യാപ്പിൽ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.

“ദെ കണ്ണാ വേണ്ടാട്ടോ. കളിയാക്കണ്ട!.

“അല്ല മേമേ ഞാൻ സത്യം പറഞ്ഞതാ”

‘ആ മതി സത്യം പറച്ചിൽ. പാവങ്ങളെ കളിയാക്കാൻ എന്താ മിടുക്ക് ‘.

“ഓഹോ പാവം ആണെന്ന് അറിഞ്ഞില്ല മാഡം. സോറി”.

ഞാൻ കൈ കൂപ്പി കൊണ്ട് ചിരിച്ചു. അത് കണ്ട് അവൾ മുത്തുമണി പൊഴിയുമ്പോലെ ചിരിച്ചു. ഞാൻ അത് നോക്കി നിന്ന് പോയി. ഇതിനിടയിൽ അവൾ ചിക്കൻ വേറൊരു പത്രത്തിൽ എടുത്ത് കഴുകാൻ തുടങ്ങിയിരുന്നു. ഞാൻ അതും കണ്ട് അവളുടെ അടുത്ത് നിന്നു.പെട്ടന്ന് അവൾ അബദ്ധം പിണഞ്ഞ പോലെ വിരൽ കടിച്ചു കൊണ്ട് പറഞ്ഞു.

“അതാ നിനക്കിതിന്റെ പൈസ തന്നില്ലല്ലോ”.

“ആ പെട്ടന്ന് തരൂ എനിക്ക് അടുത്ത ബസിൽ കയറി പോവാൻ ഉള്ളതാ”. ഞാൻ അതിഷ്ടപെടാത്ത പോലെ പറഞ്ഞു.

“അതല്ല കണ്ണാ ഉണ്ണിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ചിക്കൻ വേടിക്കാറില്ല. അതിനായിട്ട് അങ്ങാടിയിൽ പോണ്ടേ. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കണക്ക് കൊടുക്കണം.ഇപ്പൊ പിന്നെ നീ ഉണ്ടാവുമ്പോ. അതോണ്ടാ നിന്നോട് പറഞ്ഞത്”.  അവൾ പതിയെ പറഞ്ഞു.

”ഹലോ, ഞാനും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്‌ മാഡം”.

”എന്നാലും മോശം അല്ലെ”.അവൾ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു

“ദെ അനൂ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. എന്തിനാ ഇത്ര അകൽച്ച”. അറിയാതെ അനൂ എന്ന് വിളിച്ചതിന്റെ പ്രതികരണം എന്താവും എന്നറിയാൻ ഞാൻ അവളെ ഒന്ന് പാളിനോക്കി.

അവളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല അവൾ എന്നെ ദേഷ്യത്തോടെയും അത്ഭുതത്തോടെ നോക്കുന്നുണ്ട്.

“അനുവോ ഞാൻ നിന്റെ മേമയാണ് !അവളുടെ സ്വരം ഉയർന്നു.

“ഓ വല്യ മേമ. പറയുന്ന കേട്ടാൽ തോന്നും അമ്മച്ചിയാണെന്ന്. ആകെ രണ്ട് വയസ്സിന്റെ മാറ്റം അല്ലെ ഒള്ളൂ”.

ദേഷ്യം നിയന്ത്രണം വിട്ടപ്പോൾ പറഞ്ഞു പോയതാണ്. ഇനി അവിടെ നിൽക്കുന്നത്‌ പന്തിയല്ല എന്ന് എനിക്ക് തോന്നി. ഞാൻ തിരിഞ്ഞു ഉമ്മറത്തെക്ക് നടന്നു. അവൾ എന്നെ തന്നെ നോക്കി നില്ക്കുവാണ്.

ദൈവമേ സംഗതി കൈവിട്ടു പോയോ? പെണ്ണ് ഒന്ന് അടുത്ത് ഇടപഴകി വന്നതായിരുന്നു. ഞാൻ സംശയിച്ചു. ആ എന്തെങ്കിലും വരട്ടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025