Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യകൻ 1

പക്ഷെ ഇവൾടെ മുഖം മാത്രം മനസിന്നു പോകുന്നില്ല അവളുടെ പേര് പോലും അറിഞ്ഞൂടാ ആള് ഒരു വട യക്ഷി ആണെന്ന് മാത്രം അറിയാം.അങ്ങനെ ആലോചിച്ചു കിടന്നപ്പോൾ റൂമിലേക്കുള്ള ലൈറ്റ് എല്ലാം പോയി മൊത്തത്തിൽ ഇരുട്ട് ആയി സിറ്റികളിൽ ജീവിച്ചു ജീവിച്ചു ഇരുട്ടിന്റെ കാഡിന്യം എല്ലാം മറന്നു പോയി ഇങ്ങനെ ഒരൊറ്റ വെളിച്ചം പോലും ഇല്ലാണ്ട് കിടക്കുമ്പോളാണ് രാത്രിയുടെ എല്ലാം ഭീകരത മനസിലാകുന്നത് എന്റെ കൈ പൊക്കി നോക്കിയിട്ട് അതിനു ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല കൈപത്തിയിലെ

വെള്ള തുണികൊണ്ടുള്ള കെട്ടിന്റെ ഒരു മങ്ങിയ രൂപം കാണാം പിന്നെ കയ്യും അതും എന്റെ സ്കിൻ കോംപ്ലക്ഷൻ വെള്ളഷീറ്റ് പോലെ ആയോണ്ട് മാത്രം അല്ലേൽ അതും കാണില്ല എന്നു തോന്നുന്നു. പയ്യെ കണ്ണടച്ചു കിടന്നു കണ്ണുതുറന്നാലും അടച്ചാലും എല്ലാം ഒരേ അവസ്ഥ തന്നെ അങ്ങനെ പയ്യെ പയ്യെ റിലാക്സ് ആയി വന്നപ്പോൾ പുറത്തു നിന്നും ചെറിയ ചെറിയ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി സ്ത്രീകൾ സംസാരിക്കുന്നതും പാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വക്കുന്നത് പോലെയൊക്കെ ഉള്ള ശബ്ദങ്ങൾ രാത്രി ആരും പുറത്തിറങ്ങില്ല എന്ന്

പറഞ്ഞിട്ട്.ഇനി ഇതാണോ അവൾ പറഞ്ഞ നാഗിൻ…. ഞാൻ പിന്നെയും കാതുകൂർപ്പിച്ചു മിണ്ടാണ്ട് കിടന്നു കേൾക്കുന്നത് സ്ത്രീകളുടെ ശബ്ദം തന്നെ ആണ് എന്നാൽ അവരുടെ ശബ്ദത്തിന് എന്തോ പ്രേത്യേകത ഉള്ളത് പോലെ കൂർമതയുള്ള ശബ്ദം എന്നൊക്കെ പറയാം അവരുടെ സംസാരങ്ങളിൽ’ സ് ‘ എന്നു മാത്രം വ്യക്തമായി കേൾക്കാം വേറൊന്നും മനസിലാകുന്നില്ല എനിക്ക് അറിയാത്ത ഏതോ ഭാഷ ആണ് സംസാരിക്കുന്നത് പതുക്കെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് നിലാവ് കുടിലിനുള്ളിലേക്ക് കടന്നു വന്നു നീല വെളിച്ചം കാണുമ്പോൾ തന്നെ ശാന്തമായരു

അന്തരീക്ഷം. നിലാവിനു ഇത്രയും ഭംഗി ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല കുറച്ചു നേരത്തേക്ക് എല്ലാ ശബ്ദങ്ങളും പുറത്തുള്ള കാർത്തിക പറഞ്ഞ രാക്ഷസന്മാരെയും എല്ലാം മറന്നു നിലാവിന്റെ ഭങ്ങി ആസ്വദിച്ചു കിടന്നു. സിറ്റികളുടെ ലൈറ്റ് പൊല്യൂഷൻ ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു രാത്രിയിലെ ഇരുട്ടും നിലാവിന്റെ വെളിച്ചവുമെല്ലാം പതിന്മടങ് ആണ് ഇവിടം,ആസ്വദിച്ചു അങ്ങനെ കിടന്നപ്പോൾ ആണ് കയ്യിലെയും കാലിലെയും മരവിപ്പ് അനുഭവപ്പെട്ടത് വേറൊന്നും കൊണ്ടല്ല തണുത്തിട്ടാണ് ഇപ്പോഴാണ് തണുപ്പിന്റെ കാഡിന്യം ശ്രദ്ധിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025