Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 3

അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ അവൾ തൂവാല കൊണ്ട് കണ്ണു നീരൊപ്പി അവനെ നോക്കാതെ അവനെക്കടന്നു പോയി. വാതിലിനടുത്തെത്തി അവനോടെന്തോ പറയാൻ തുനിഞ്ഞ്, വീണ്ടും കണ്ണു നിറഞ്ഞപ്പോൾ മുഖം വെട്ടിച്ച് ഇറങ്ങിപ്പോയി.

ജിതിൻ നിന്നിടത്തു നിന്ന് ഉരുകി. ദേഷ്യമോ സങ്കടമോ അതോ പ്രണയമോ, ഏതു വികാരം കൊണ്ടെന്നറിയില്ല, ഒന്നുറക്കെ അലറണമെന്നുണ്ടായിരുന്നു, അവന്‌. ഉള്ളിലെ അലമുറയിട്ടുകൊണ്ടിരുന്ന കടൽ ഒന്ന് ശാന്തമായപ്പോൾ അവൻ, ചിന്തിച്ചു. താനെന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്? ശ്ശെ, ഉമ്മ വക്കണ്ടായിരുന്നു. ഇനി അവൾക്ക് തന്നോട് താൻ കരുതുന്ന പോലത്തെ ഇഷ്ടമില്ലെങ്കിലോ? മാത്രവുമല്ല, അവൾ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. താൻ അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്കാണ് എടുത്ത് ചാടുന്നത് എന്നവന് തോന്നി. ഇനിയെങ്ങനെ ക്ലാസ്സിൽ പോവും? എങ്ങിനെ അവളുടെ മുഖത്തു നോക്കും? എന്നാലും ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ കയാറിപ്പിടിക്കാൻ, തക്ക വൃത്തികേട്ടവനാണോ ഞാൻ? മറുനാട്ടിലെ തന്റെ ജീവിതം സ്വഭാവത്തിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തി എന്നവൻ വിസ്മയിച്ചു. അല്ലെങ്കിലും പ്രോജക്ടുകളും ടാർഗറ്റും വട്ടമെത്തിക്കാൻ, രാവുകൾ പകലാക്കി ഉറക്കമിളച്ച് സമയം ലാഭിക്കുമ്പോഴും, ജോലിത്തിരക്കിനിടയിൽ സമയത്തിന് പുറകെ ഓടുമ്പോഴും തനിക്ക് തന്നെ തന്നെ നഷ്ടമായത്തെപ്പോളാണ്? ദിനവും രാവിലെ തന്റെ മകനും ഭർത്താവിനും വേണ്ടി സൂര്യന് മുന്നേ എഴുന്നേറ്റ് അടുക്കളയിൽ കഷ്ടപ്പെട്ടിരുന്ന അവന്റെ അമ്മയെ അവൻ ഓർത്തു. വീട്ടിൽ നിന്നും മാറി നിന്ന ശേഷം വളരെ വിരളമായെ താൻ അമ്മയെ വിളിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ചാറു മാസക്കാലാത്തിനിടക്ക് അവൻ അമ്മയോട് സംസാരിച്ചത് ഒരിക്കൽ മാത്രം. തന്റെ പിറന്നാളിന്റന്ന്. അവന് കരച്ചിൽ വന്നു.

ഛേ, ചിന്തിച്ചു ചിന്തിച്ചു കാട് കയറി. അവനു ക്ലാസ്സിൽ പോവാൻ തോന്നിയില്ല. അവൻ ഒരു ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിന്നു. പണ്ട് പ്രാക്ടിക്കൽ ഉള്ള സമയങ്ങളിൽ, ആ ജനലിലൂടെ അവനും സോണിയും സ്കൂൾ മതിലിന്റെ അപ്പുറത്തെ വീട്ടിലെ ലിൻസ ചേച്ചി വീടിന് പുറകു വശത്തിട്ടിരിക്കുന്ന അലക്കു കല്ലിൽ കാൽ ഉരച്ചു കഴുകുന്നത് ഒളിച്ചു കാണാറുള്ളത് അവനോർമ്മ വന്നു. അവർ കുനിഞ്ഞു നിന്ന് കാലുരക്കുമ്പോൾ നൈറ്റിക്കുള്ളിൽ കുലുങ്ങുന്ന മുലകൾ ഒരിക്കൽ പോലും അവർ ബ്രാ കൊണ്ട് മറക്കാതെ ഞങ്ങൾക്ക് കാട്ടിതന്നിരുന്നു. ഇടക്കിടെ കൈപൊക്കി മുടി ചുറ്റിക്കെട്ടുമ്പോൾ നൈറ്റിക്കിടയിലൂടെ കാണാവുന്ന കക്ഷത്തിലെ കട്ടിരോമങ്ങളും, തിരിഞ്ഞു കുനിഞ്ഞു നിൽക്കുമ്പോൾ വിരിഞ്ഞു തള്ളിയ കുണ്ടിയും എത്ര രാത്രികളിൽ തന്റെ ഉറക്കം കളഞ്ഞിരിക്കുന്നു? എല്ലാം കഴിഞ്ഞ്, ആർക്കോ വേണ്ടി അവർ അലക്കുകല്ലിൽ കാൽ കയറ്റിവച്ച്, നൈറ്റി തുടവരെ പൊക്കി തുടമുതൽ താഴേക്ക് വെള്ളം ചെരിച്ചൊഴിക്കുമായിരുന്നു. ഒരിക്കൽ പോലും പിടിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, ലിൻസ ചേച്ചിക്ക് ആര് കൂടുതൽ വാണം സമർപ്പിക്കും എന്ന വിഷയത്തിൽ ജിതിനും സോണിയും തമ്മിൽ തർക്കം വരെ നിലനിന്നിരുന്നു. അവൻ പൂർവകാല നിമിഷങ്ങളുടെ മധുരസ്മരണയിൽ, സമയം കടന്നു പോയതറിയാതെ ലയിച്ചു പോയി. അവനെ ചിന്തകളിൽ നിന്നും ഉണർത്താനെന്നവണ്ണം സ്കൂൾ ബെല്ലടിച്ചു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025