Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 7

“ആ, അത് പറ. ഞാനപ്പോഴേ പറഞ്ഞില്ലേ? ഇത് അത് തന്നെ. പ്രേമം.”
“അതെന്തെങ്കിലും ആവട്ടെ. അതല്ലല്ലോ ഇപ്പൊ വിഷയം? ഇനി ഈ കുരുക്കിൽ നിന്ന് തലയൂരാൻ എന്തെങ്കിലും ചെയ്യണം. നീ ചിന്തിക്ക്.”
ആഷ്‌ലി മിസ്സ് വടയും കാണിച്ചു പഠിപ്പിക്കുന്നതിനിടയിലും അവർ ചിന്തയിൽ മുഴുകി. ഇടക്ക് സോണി ജിതിനെ തോണ്ടി വിളിച്ചു.
“അളിയാ, മേഴ്‌സിക്ക് നിന്നോട് എന്തോ ഒരിതുണ്ടെന്നല്ലേ പറഞ്ഞേ?”
“ആരു പറഞ്ഞു, നീയൊക്കെയല്ലേ പറഞ്ഞുണ്ടാക്കിയെ?”
“ആ, ശെരി, നീയവളെക്കൊണ്ട് റീനാമിസ്സിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്ക്. നീ വളരെ നല്ലവനാണെന്നും, ആളൊരു പഞ്ച പാവമാണെന്നും ഒക്കെ തട്ടി വിട്ടോട്ടെ. ഒരു പെങ്കൊച്ചു തന്നെ പറയുമ്പോ അവർ വിശ്വസിക്കും. എങ്ങനുണ്ട്?”
“അങ്ങു ചെന്നാ മതി. അവരിപ്പോ വിശ്വസിക്കും. എടാ അല്ലെങ്കിലേ അവർ ഒരു കാട്ടാളത്തിയാ. മേഴ്‌സിയെന്നല്ല, ആര് പറഞ്ഞാലും അവർ വിശ്വസിക്കും എന്ന് തോന്നുന്നില്ല. അവളാണെങ്കിൽ ഇന്ന് വന്നിട്ടില്ലെന്നാ തോന്നുന്നെ. കാലത്ത് ഞാൻ നോക്കീട്ട് എങ്ങും കണ്ടില്ല.”
“ഓ… അവിടം വരെയായി കാര്യങ്ങൾ. നമ്മളറിയാതെ. തിരുപ്പതിയായെടാ, തിരുപ്പതിയായി.”
“ചള്ളിറക്കാതെ നീ ഒരു പരിഹാരം പറ സോണിയാ….”
“നീ ചോദിക്കുമ്പോ തരാൻ എന്റെ കയ്യിൽ പരിഹാരം വേണ്ടേ അളിയാ? എന്റെ മനസ്സിൽ ഒന്നും ഇപ്പൊ തൽക്കാലം തോന്നുന്നില്ല.”
“മം….” ജിതിൻ ആഷ്‌ലി മിസ്സിന്റെ വടയും നോക്കി താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരുന്നു.
ഉച്ചക്ക് ചോറുണ്ട് കയ്യും കഴുകി വെറുതെ സോണിയോടൊപ്പം സ്കൂൾ ഗ്രൗണ്ടിന്റെ മതിൽക്കെട്ടിനരികിലെ പുളിയില മരത്തിന്റെ ചുവട്ടിൽ ചിന്തിച്ചിരുന്ന ജിതിന്റെയടുത്തേക്ക് അന്ന പൂജയോടൊപ്പം കുണുങ്ങി ചെന്നു.
“എന്തോ വലിയ ആലോചനയിൽ ആണല്ലോ രണ്ടു പേരും? ഏ?”
“ആടി പെണ്ണേ, ഇന്ന് രാത്രി ഏത് സാധനം അടിക്കണം എന്നാലോചിക്കുവാ. റം വേണോ, ബ്രാണ്ടി വേണോ അതോ നല്ല നാടൻ നെല്ല്പുഴുങ്ങി വാറ്റിയ സാധനം വേണോ എന്ന തർക്കത്തിലാ. ഒരു തീരുമാനം എടുക്കാൻ പറ്റണില്ല. എന്താ നിന്റെ അഭിപ്രായം?” ജിതിൻ താടി ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
“പോ… കളിയാക്കാതെ….” അന്ന ചിണുങ്ങി. സോണി പൂജയുടെ മുഖത്തു നോക്കി ഗോഷ്ടി കാണിച്ചു. പൂജയുടെ മുഖത്ത് തന്നോട് ഇതു വരെ കാണിക്കാത്ത നാണം കണ്ട് അവൻ തലയാട്ടി കൈ കെട്ടിയിരുന്നു. അത് കണ്ട് ജിതിൻ ഒന്ന് മുരടനക്കി. സോണി അവനെ നോക്കി പെട്ടെന്ന് മുഖത്തെ ചിരി മായ്ച്ചു.
“അതേ…. താങ്ക്സ് ഉണ്ട് കേട്ടോ…” അന്ന നഖം കടിച്ചു.
“എന്തോന്ന് താങ്ക്സ്? നമ്മളെക്കൊണ്ടു പറ്റുന്നത് നമ്മൾ സേയ്തു സേച്ചി. എന്നിട്ടും നിങ്ങൾ അവന്റടുത്ത് തന്നെയല്ലേ പറ്റിയിരിക്കുന്നത്? പഴയ ചങ്കരൻ തെങ്ങുമ്മെ തന്നെ. എന്നിട്ടോ…ഒടുക്കം നമ്മക്ക് സസ്‌പെൻഷൻ.”
“ആര് പറ്റിയിരിക്കുന്ന കാര്യമാ?”
“നീ തന്നെ. എനിക്കാണെങ്കിൽ ഈ വാക്കിന് വ്യവസ്ഥയില്ലാത്തവരെ കണ്ണെടുത്താൽ കണ്ടു കൂടാ.”
“അതിന് ഞാൻ എന്തോ ചെയ്തിട്ടാ? ഞാൻ പറഞ്ഞു ഒഴിവാക്കി വിട്ടതാ.അവനാ പിന്നേം പിന്നേം പുറകെ മണപ്പിച്ചു വരുന്നത്. ഇന്നും അങ്ങിനെ മണപ്പിച്ചു വന്നതാ.അല്ലാണ്ട് ഞാനൊന്നും ചെയ്തിട്ടല്ല.”
“ഉവ്വ, ഉവ്വേ…. ആ, നന്ദി മാത്രേ ഉള്ളോ?” ജിതിൻ ഒരു വഷളൻ ചിരി പാസാക്കി. അന്നയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
“വേറെന്തു വേണം?” അന്നയും പൂജയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
“ആ, ഇപ്പൊ തൽക്കാലം ഒന്നും വേണ്ട. വേണമെങ്കിൽ ഞാൻ അറിയിക്കാം. അല്ലേ സോണിമോനെ?”
“ആ… ഏ…ആ… എന്താ…?” സോണിയിരുന്നു മൊണ്ണ കളിച്ചു.
“കമ്പിളിപ്പുതപ്പേ… കമ്പിളിപ്പുതപ്പ്….എന്തോന്നെഡേയ്?”. ജിതിൻ തലയാട്ടി കൈ മലർത്തി. അന്നയും പൂജയും വാ പൊത്തി കുലുങ്ങിച്ചിരിച്ചു.
“നന്ദി പറഞ്ഞു കഴിഞ്ഞെങ്കി പിള്ളാര് പോയട്ടെ, ചേട്ടന്മാർക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025