Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

“ആന്റിയ്ക്ക് എന്ത് രസാ കസവ് സാരി…ഫിലിം സ്റ്റാറിനെപ്പോലെ തന്നെ!”

ഹേമലതയുടെ മുഖം നാണം കൊണ്ട് ചുവന്നു.

“ഏത് ഫിലിം സ്റ്റാർ?”

പൂക്കളിറുത്ത് കൂടയിലേക്ക് ഇടുന്നതിനിടയിൽ മുഖമുയർത്തി അവനെ നോക്കി ഹേമലത ചോദിച്ചു.

“സുമലതയെപ്പോലെ..!”

“ഓ!”

കൃത്രിമമായ അസഹ്യത ഭാവിച്ച് ഹേമലത പറഞ്ഞു.

“നിങ്ങക്കൊക്കെ എന്തിന്റെ കേടാ പിള്ളേരെ? ഹേമന്ത് ആണേൽ എന്നെ എപ്പഴും അങ്ങനാ വിളിക്കുന്നെ! ഹേമലതയല്ല സുമലത എന്ന് …! ഞാൻ അവനോട് അന്നേരമൊക്കെ വഴക്കുണ്ടാക്കും!”

“വഴക്കോ?”

മുടി ചീക്കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിലെ പ്ലാസ്റ്റിക് കേസിനുള്ളിൽ ചീപ്പ് തിരികെ വെച്ച് കൊണ്ട് സന്ദീപ് ചോദിച്ചു.

“പിന്നല്ലാതെ!”

ഹേമലത പറഞ്ഞു.

“എന്നെക്കണ്ടാൽ സുമലതയെപ്പോലെയാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു മലയാളി ലുക്ക് ഇല്ല എന്നല്ലേ? കന്നഡക്കാരത്തിയുടെടെയോ ആന്ധ്രാക്കാരീടെയോ ലുക്കാണെന്നല്ലേ? ഇവിടെ ഇഷ്ടം പോലെ കാവ്യാമാധവൻമാരും ഭാവനമാരും ഒക്കെ ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിനാ വെറുതെ കള്ളവണ്ടി കയറി ചുമ്മാ കർണ്ണാടകത്തേക്ക് ഒക്കെ പോകുന്നെ?”

ഹേമലതയുടെ വാക്കുകൾ സന്ദീപിൽ ചിരി ഉണർത്തി.

“ഭഗവതിക്കാണ് പൂക്കൾ,”

പൂവിറുക്കുന്നത് നോക്കി നിന്ന സന്ദീപിനോട് അവൾ പറഞ്ഞു.

“മോന് പ്രോബ്ലം ഉള്ള ടൈം അല്ലെ? നന്നായി പ്രാർത്ഥിക്കണം കേട്ടോ,”

അവൻ തല കുലുക്കി.

ചുവരിലെ ഭഗവതിയുടെ ചിത്രത്തിലേക്ക് നോക്കിയാ ഹേമലത ഒരു നിമിഷം നടുങ്ങി.

“എന്താ ആന്റ്റി?”

അത് കണ്ട് അവൻ ചോദിച്ചു.

“ഒന്നുമില്ല മോനെ,”

പെട്ടെന്ന് കണ്ണുകൾ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

“ഭഗവതീടെ ഫോട്ടോയിൽ തീ പിടിച്ചത് പോലെ ..അങ്ങനെ എന്തോ പെട്ടെന്ന് കണ്ടു …ജസ്റ്റ് ഒരു തോന്നൽ!”

സന്ദീപ് കണ്ണുകൾ മാറ്റി ചിത്രത്തിലേക്ക് നോക്കി.

ഒരു നിമിഷാർദ്ധം അവനും തോന്നി അങ്ങനെ!

എന്തായിരിക്കാം കാരണം?

ഇന്ദ്രാണി എക്‌സോർസിസം തുടങ്ങിക്കാണുമോ എന്റെ ഈശ്വരാ!

അവൻ ഉത്ക്കണ്ഠയോടെ ചിന്തിച്ചു.

“പോകാം ആന്റി?”

മുറ്റത്തേക്കിറങ്ങി അവൻ ബൈക്ക് വെച്ചിരുന്ന പോർച്ചിലേക്ക് നടന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025