ഹേമലത ലത്തീഫയുടെ തോളിൽ പിടിച്ചു.
“ഒന്നിങ്ങ് വന്നേ,,”
ലത്തീഫ ഹേമലതയോടൊപ്പം ചെമ്പകത്തിന്റെയടുത്തേക്ക് പോയി.
“വാ, ആ പെണ്ണുങ്ങൾ അടുക്കളയിൽ എന്തെടുക്കുവാണ് എന്ന് നോക്കാം,”
മണിക്കുട്ടൻ സന്ദീപിനെയും കൊണ്ട് അകത്തേക്ക് കയറി.
“എന്താ ചേച്ചി?”
ലത്തീഫ ഹേമലതയോട് ചോദിച്ചു.
“മോളെ …”
ഹേമലത അവളെവിളിച്ചു.
“ചേച്ചി പറയൂ,എന്താണെങ്കിലും…”
“മോളെ നമ്മൾ ഇപ്പോൾ ഒരു മന്ത്രവാദിയുടെ ആഭിചാര ശക്തിക്കടിയിലാണ്…അത് കൊണ്ട്..”
“അത് കൊണ്ട്…?”
“നമ്മുടെ നോക്കും വാക്കും പ്രവർത്തിയും എല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല…”
“അങ്ങനെ ചേച്ചിക്ക് അനുഭവപ്പെട്ടോ?”
ഒരു പുഞ്ചിരിയോടെ ലത്തീഫ ചോദിച്ചു.
“മോൾ ഒരു ലക്ച്ചറർ ആണ് ..സെൻസിബിൾ ആണ് …കാര്യങ്ങൾ റീസണബിൽ ആയി കാണാനുള്ള കഴിവുണ്ട് …അതുകൊണ്ട്…”
“ചേച്ചി…”
ലത്തീഫ ഹേമലതയുടെ തോളിൽ രണ്ടുകൈകളും ചേർത്തു.
“ചേച്ചിക്ക് പറയാൻ വിഷമമുണ്ട് എന്നെനിക്കറിയാം… അത്കൊണ്ട് ഞാൻ തന്നെ അത് പറയാം..
ഹേമലത ആകാംഷയോടെ ലത്തീഫയെ നോക്കി.
“ചേച്ചിയ്ക്ക് സന്ദീപിനോട് ഇഷ്ടം …അങ്ങനെ ..ഇപ്പോൾ ..അങ്ങനെയൊക്കെ തോന്നി തുടങ്ങിയല്ലേ?”
ലത്തീഫയുടെ ചോദ്യതിന് മുമ്പിൽ ഹേമലത പരവശയായി.
“ഇന്ദ്രാണി ആഭിചാരം തുടങ്ങിക്കഴിഞ്ഞു ചേച്ചി…”
ലത്തീഫ തുടർന്നു.
“ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കിടക്കുന്ന പൊളിറ്റിക്കലി പോലും വളരെ ശക്തരായ ആഭിചാരസംഘത്തിലെ ഒരംഗമാണ് ചേച്ചി ഇന്ദ്രാണി പുരോഹിത്. അവരാഗ്രഹിക്കുന്നത് നടത്താൻ ഏതറ്റം വരെയും പോകുന്ന ഒരു ഗ്ലോബൽ എക്‌സോർസിസ്റ്റ് അണ്ടർഗ്രൗണ്ട് സീക്രട്ട് സൊസൈറ്റി…രവിയെ കിട്ടാത്തതിൽ വെറുപ്പും നിരാശയുമുള്ളവളാണ് അവൾ. അവൾക്കിപ്പോൾ ഒരു ഉദ്ദേശ്യമേയുള്ളൂ.ഒന്നുകിൽ സന്ദീപിനെ വക വരുത്തുക. അല്ലെങ്കിൽ എനിക്ക് കിട്ടുന്നതിന് മുമ്പ് സന്ദീപിന്റെ ബ്രഹ്മചര്യം നശിപ്പിക്കുക. നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ചും ഇന്ത്യൻ സ്ത്രീകൾ പാതിവ്രത്യം ,ബ്രഹ്മചര്യം ഇതിനെയൊക്കെ ഒത്തിരി റൊമാൻറ്റിസൈസ് ചെയ്യുന്നവരാണല്ലോ.ഇല്ലാത്ത പ്രാധാന്യം കൽപ്പിക്കുന്നവരാണല്ലോ…സന്ദീപിന്റെ ബ്രഹ്മചര്യം മറ്റൊരു സ്ത്രീവഴി നഷ്ടപ്പെടുത്താൻ അവൾ ശ്രമിക്കും …അത് വഴി എന്നെ തോൽപ്പിച്ചു എന്നവൾ ആശ്വസിക്കും …”
ഹേമലത വിടർന്ന കണ്ണുകളോടെ അവളുടെ വാക്കുകൾക്ക് കാതോർത്തു.
“ഇന്ദ്രാണിയുടെ ഉപകരണമാക്കി അവൾ ചേച്ചിയെ മാറ്റിക്കഴിഞ്ഞു …”
ലത്തീഫ തുടർന്നു.
“സന്ദീപിനെ ചേച്ചി ഇപ്പോൾ ഇഷ്ട്ടപ്പെടുന്നതും സന്ദീപ് ചേച്ചിയെ ഇഷ്ടപ്പെടുന്നതും ഇന്ദ്രാണിയുടെ സ്പെൽ വർക്ക് ചെയ്യാൻ തുടങ്ങിയത് കൊണ്ടാണ്…”
ഹേമലതയുടെ തോളിൽ നിന്ന് ലത്തീഫ കൈകൾ മാറ്റി.

Comments are closed.