Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 1

“ശ്ശ്ശ്സ്”

ഷെറിന്‍ ശബ്ദം കേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. വീണ്ടും അവളത് കേട്ടു. പെട്ടെന്ന് മരങ്ങളുടെ ഇടയില്‍ നിന്നും ആ പയ്യന്‍ താഴെ ജനലിലേക്ക് നോക്കി എന്തോ പറയാന്‍ വന്നതും വേഗമത് നിയന്ത്രിച്ച് മുകളിലേക്ക് നോക്കുന്നതും കണ്ടപ്പോള്‍ ഷെറിന്‍ മാറിക്കളഞ്ഞു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നുതാഴാന്‍ തുടങ്ങി. ജൂബി! താഴെ അവള്‍ മാത്രമേ ഉള്ളൂ. അവള്‍ അവനെ വിളിച്ച ശബ്ദമാണ് താന്‍ കേട്ടത്. രഹസ്യമായി അവളവനെ വിളിക്കണമെങ്കില്‍ അതിനൊരു അര്‍ത്ഥമേ ഉള്ളൂ!

അവള്‍ ജനലിലൂടെ വീണ്ടും പിന്നിലേക്ക് നോക്കി. പയ്യനെ കാണാനില്ല. ആരോ പടികള്‍ മെല്ലെ കയറിവരുന്ന ശബ്ദം കേട്ട ഷെറിന്‍ മിന്നല്‍പോലെ കട്ടിലിലേക്ക് കയറി ഉറക്കംനടിച്ചു. മുടിവാരിക്കെട്ടിക്കൊണ്ട് വന്ന ജൂബി തുടുത്ത മുഖത്തോടെ ഉള്ളിലേക്ക് നോക്കി. ഷെറിന്‍ മയങ്ങി എന്ന് കണ്ടപ്പോള്‍ അവള്‍ ചോരനിറമുള്ള സ്വന്തം ചുണ്ട് നാവുനീട്ടിനക്കി. മട മുറിച്ചുവിട്ട വെള്ളംപോലെ കാമം അവളില്‍ ഇരമ്പിയാര്‍ത്തു. ശബ്ദമുണ്ടാക്കാതെ അവള്‍ താഴേക്കിറങ്ങി. അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഷെറിന്‍ എഴുന്നേറ്റു. ഒരു പൂച്ചയെപ്പോലെ പതുങ്ങി അവള്‍ താഴേക്ക് ചെന്നു. ജൂബിയുടെ മുറി തുറന്നുതന്നെ കിടപ്പുണ്ട്. പക്ഷെ അവളവിടെയില്ല. ഷെറിന്റെ ദേഹം പെരുത്തു. കഴപ്പിയാണ് ജൂബി എന്നവള്‍ക്കറിയാമായിരുന്നു. എങ്ങും അവളെ കാണാനില്ല. ഷെറിന്‍ മെല്ലെ അവളുടെ മുറിവാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി; ഇല്ല, അവളിവിടില്ല.

പെട്ടെന്ന് കട്ടിലിലേക്ക് നോക്കിയ ഷെറിന്‍ വേഗം അടുത്തേക്ക് ചെന്നുനോക്കി. ഒരു തരിപ്പ് പെരുവിരലില്‍ നിന്നും നട്ടെല്ലുവഴി ശരീരമാകെ വ്യാപിക്കുന്നത് അവളറിഞ്ഞു. പാന്റീസ്! തിടുക്കത്തോടെ വലിച്ചൂരിയ നിലയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ജൂബിയുടെ പാന്റീസ്! ഷെറിന്‍ അടിമുടി വിറച്ചു. അവള്‍ പുറത്തേക്ക് നോക്കിയിട്ട് അതെടുത്തുനോക്കി. അവളുടെ സംശയം ശരിയായിരുന്നു. അല്‍പ്പം മുന്‍പ് ഊരിയിട്ട ആ വസ്ത്രത്തില്‍ അവളുടെ ചൂരും ചൂടും ഉണ്ടായിരുന്നു. മെല്ലെ അത് നിവര്‍ത്തി ഷെറിന്‍ നോക്കി. ദേഹം തളരുന്നപോലെ. പൂറുമുട്ടുന്ന ഭാഗത്ത് തളംകെട്ടിയതുപോലെ മദജലം! അവളുടെ കൈകള്‍ വിറച്ചു. അറിയാതെ പാന്റീസ് മുഖത്തോടു ചേര്‍ത്ത് ഗന്ധം നുകര്‍ന്ന അവള്‍ക്ക് രതിഭ്രാന്ത് നിറഞ്ഞ പൂറിന്റെ മണം വ്യക്തതയോടെ തിരിച്ചറിയാന്‍ കഴിഞ്ഞു. പാന്റീസ് കട്ടിലിലേക്ക് ഇട്ടശേഷം അവള്‍ മുറിക്കു പുറത്തിറങ്ങി.

സ്വന്തം വീട്ടില്‍ ഒരു കള്ളിയെപ്പോലെ മാറിക്കഴിഞ്ഞിരുന്നു അവള്‍.

ചുറ്റും ചെവിയോര്‍ത്തുകൊണ്ട് ഷെറിന്‍ മെല്ലെ മുന്‍പോട്ടു നീങ്ങി. എവിടെയും ജൂബിയുടെ പൊടിപോലുമില്ല. അവള്‍ കരുതലോടെ അടുക്കളയുടെ ഭാഗത്തെത്തി. പുറത്തേക്കുള്ള വാതില്‍ തുറന്നുകിടക്കുകയാണ്. വര്‍ക്ക് ഏരിയയുടെ കതകും തുറന്നുതന്നെ കിടക്കുന്നു. ജനലിലൂടെ അവള്‍ പറമ്പിലേക്ക് നോക്കി. അവനെവിടെ, മുജീബുള്‍? ഷെറിന്‍ വീടുമുഴുവന്‍ പരതിയിട്ടും ജൂബിയെയോ അവനെയോ കണ്ടെത്തിയില്ല. അതോടെ അവളുടെ സംശയം ഇരട്ടിച്ചു. അടുക്കളവാതില്‍ വഴി പുറത്തിറങ്ങിയ അവള്‍ ഔട്ട്‌ഹൌസിലേക്ക് നോക്കി. അതും തുറന്നിട്ടില്ല; പൂട്ടിക്കിടക്കുകയാണ്. പിന്നെയിവള്‍ എവിടെപ്പോയി? പതിവില്ലാതെ മുകളിലേക്ക് വന്നത് താനുറങ്ങിയോ എന്ന് നോക്കാനാണ്. പിന്നെ താഴേക്ക് പോയ അവള്‍ എങ്ങോട്ടാണ് അപ്രത്യക്ഷയായത്?

ഷെറിന്‍ ഔട്ട്‌ഹൌസിന്റെ മുന്‍പില്‍ നിന്ന് ചുറ്റും നോക്കി. മന്ദമായി വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ അളകങ്ങളെ തഴുകിയിളക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025