Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

ആരുടെ വീടാണത് അറിയില്ല,…., അല്ങ്കിലും തനിക്കിവിടെ ആരെ അറിയാന്‍.. ….അവന്‍ മനസില്‍ ചിരിച്ചു..
കാല്‍പെരുമാറ്റത്തിന്റെ ശബ്ദമാണ് അവന്‍ ചെവി കൂര്‍പ്പിച്ചു..
അങ്ങോട്ടു പോയി നോക്കിയാലോ ഇനി വല്ല കള്ളന്മാരും……ഹേയ് ഈ നാട്ടില്‍ പോലീസ് പോലുമില്ലനല്ലേ രമ്യ പറഞ്ഞത്……… അപ്പോള്‍ പിന്നെ കള്ളന്മാര്‍ ആയിരിക്കില്ല….. പിന്നെ എന്താകും..
ശ്യാമിന്റെ മനസില്‍ പല ചിന്തകളും കടന്നു വന്നു…അങ്ങോട്ടു പോകണമോ വേണ്ടയോ എന്നുള്ള രണ്ടഭിപ്രായ്ത്തില്‍ അവന്റെ മനസില്‍ ഒരു വലിയ യുദ്ധം തന്നെ നടന്നു…
അവസാനം പോകാം എന്നുള്ള അവന്റെ തീരുമാനം മനസില്‍ വിജയിച്ചതിന്റെ ആഘോഷം അവന്റെ മനസില്‍ നിറഞ്ഞു..
അവന്‍ പതിയെ റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ അവനും വഴി കാട്ടിയെന്നോണം ഒരു പൂച്ച എവിടെ നിന്നോ അവന്റെ മുന്നിലേക്കെത്തി.. …ഇതെവിടുന്നു വന്നു.. കാണാന്‍ പേടി തോന്നുന്ന വിധത്തിലുള്ള അതിന്റെ നോട്ടം പക്ഷെ ശ്യാമിനെ തെല്ലും ഭയ പെടുത്തിയില്ല,,,
പക്ഷെ താന്‍ വന്നതിനു ശേഷം ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവനു തോന്നി… ആരെല്ലാമോ എന്നോട് എന്തെല്ലാമോ പറയാന്‍ ശ്ര്മിക്കുന്നപ്പോലെ….ചിലപ്പോള്‍ തോന്നല്‍ മാത്രമാകാം…
അവന്‍ നിന്നപ്പോള്‍ അവനെ തിരിഞ്ഞു നോക്കികൊണ്ട്‌ ആ പൂച്ചയും നിന്നു….. അവന്‍ പതുക്കെ നടന്നപ്പോള്‍ അവനെ അത്ഭുതപ്പേടുതികൊണ്ട് ആ പൂച്ചയും അവന്റെ മുന്നിലായി നടന്നു…
എന്തെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചു അവന്‍ ആ പൂച്ചയുടെ പുറകിലൂടെ പോയി അടുത്ത് കണ്ട ഒരു ചെറിയ ചെരുവില്‍ അവന്‍ നിന്നു…അവിടെ നിന്നും പതിയെ അവന്‍ തലപൊക്കി നോക്കി…
ആ വീടിനു മുന്നില്‍ പരസ്പ്പരം നോക്കികൊണ്ടും ചുറ്റും നോക്കി കൊണ്ടും രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നു……

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025